61
April 20, 2010 Post By: സിനു

നിരപരാധി

നീണ്ടമൂക്കും വിശാലമായ നെറ്റിയുമുള്ള മീരടീച്ചര്‍ ക്ലാസെടുക്കാന്‍ വന്നാല്‍ ക്ലാസുമുറികളില്‍ നിശബ്ദത തളം കെട്ടി നില്‍ക്കും കാരണം ടിച്ചറെ എല്ലാ കുട്ടികള്‍ക്കും ഭയമാണ് പുരുഷന്മാരുടെ ശബ്ദത്തെ വെല്ലുന്ന ടീച്ചറുടെ ശബ്ദം മാത്രമേ ക്ലാസ് മുറികളില്‍ കേള്‍ക്കുകയുള്ളൂ.. !! പതിവു പോലെ ഒരു ദിവസം രാമായണവുമായി ബന്ധപ്പെട്ട ഒരു പാഠം ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കെ. പിറകില്‍ നിന്നും രണ്ടാമത്തെ ബെഞ്ചില്‍ അഞ്ചുകുട്ടികളില്‍ ‍ നടുവില്‍ ഇരുന്നിരുന്ന സുബൈര്‍ ഡസ്ക്കില്‍ തലവെച്ചു ഉറങ്ങുന്നത് ടീച്ചറുടെ ശ്രദ്ധയില്‍ പെട്ടത്.!!
ടീച്ചര്‍ക്ക് ദേഷ്യം വന്നു കയ്യില്‍ ഉണ്ടായിരുന്ന ചോക്ക് സുബൈറിനു നേരെ എറിഞ്ഞു.!! ഏറ് തലയില്‍ കൊണ്ട സുബൈര്‍ ചാടി എഴുന്നേറ്റു. ചുറ്റുപാടും നോക്കി. വായില്‍ നിന്നും ഒലിച്ചിറങ്ങിയിരുന്ന തേന്‍ ഇടതുകൈ കൊണ്ട് തുടച്ചു.!

ക്ലാസില്‍ ഇരുന്നുറങ്ങുന്നോ.. എന്നും ചോദിച്ച് ടീച്ചര്‍ അടുത്ത് വന്നു.അപ്പോഴും സുബൈറിനു താന്‍ എവിടയാ എന്നുള്ള ബോധം വന്നിരുന്നില്ല..!!

“രാമായണം എഴുതിയത് ആരാ…?

ടീച്ചറുടെ ഓര്‍ക്കാപ്പുറത്തുള്ള ചോദ്യം സുബൈറിന്‍റെ നേരെ..സുബൈര്‍ അടുത്തിരിക്കുന്ന കുട്ടികളെ നോക്കി അവരെല്ലാം വായ പൊത്തിചിരിക്കുന്നു. എന്തോ അപരാധം തന്‍റെ പേരില്‍ നടന്നിരിക്കുന്നു. !! സുബൈര്‍ തന്‍റെ നിരപരാധിത്വം ടീച്ചറോട് പറഞ്ഞു.

“ടീച്ചറെ ഞാനല്ല..!!

ടീച്ചറുടെ ദേഷ്യം ഇരട്ടിച്ചു.!! സുബൈറിന്‍റെ ചെവിയില്‍ പിടിച്ചു പുറത്തേക്ക് വലിച്ചു. സുബൈറിന്‍റെ കണ്ണില്‍ പൊന്നീച്ചപാറി. !!ചെവിയില്‍ പിടിച്ചു കൊണ്ട് തന്നെ സുബൈറിനെ ടീച്ചര്‍ ക്ലാസിന്‍റെ പുറത്താക്കി.!!

ഇനി രക്ഷിതാവിനെ വിളിച്ചു കൊണ്ട് വന്ന് ക്ലാസില്‍ കയറിയാല്‍ മതി എന്നും പറഞ്ഞു.!! പാവം..സുബൈര്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടിയ വിഷമത്തില്‍ വീട്ടില്‍ ചെന്ന് ഉപ്പയോട്‌ കാര്യം പറഞ്ഞു..!! പറമ്പില്‍ തെങ്ങിന് തടം കെട്ടികൊണ്ടിരുന്ന ഉപ്പ ചെയ്യാത്ത കുറ്റത്തിനു മകനെ പുറത്താക്കിയ ടീച്ചറോടുള്ള ദേഷ്യം മനസ്സില്‍ വെച്ചു. !!പിറ്റേ ദിവസം സുബൈറിന്‍റെ കൂടെ സ്കൂളില്‍ ചെന്നു.!!

“എന്തിനാ ടീച്ചറെ ഇവനെ പുറത്താക്കിയത്?

മനസ്സിലുള്ള ദേഷ്യം പുറത്തുകാണിക്കാതെ ഉപ്പ ടിച്ചറോട് ചോദിച്ചു.!!

“ഇവന്‍ വന്നു വന്നു ക്ലാസില്‍ ഒരു ശ്രദ്ധയും ഇല്ലാതെ വഷളായിക്കൊണ്ടിരിക്കാ..
ഇന്നലെ ഞാന്‍ ക്ലാസ് എടുക്കുന്നതിനിടെ ഇവനോട് ചോദിച്ചു ആരാ..രാമായണം എഴുതിയതെന്നു..അതിനു ഇവന്‍ ഉത്തരം പറഞ്ഞത് 'ഞാനല്ല ടീച്ചറെ'..എന്നാ….

ടിച്ചര്‍ സുബൈറിനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഉപ്പയോട് പറഞ്ഞു.!!


ഇത് കേട്ട ഉടനെ..ഉപ്പ പറഞ്ഞു..!! “

“ടീച്ചറെ..ഞമ്മന്‍റെ മകനായത് കൊണ്ട് പറയല്ല..ഇവനതു ചെയ്യൂലാ അതെനിക്കുറപ്പാ ഇബന്‍റെ മൂത്തോന്‍ ഒരുത്തനുണ്ട് ഷുക്കൂര്‍ ..അവനാവും ചിലപ്പോള്‍ എഴുതിയത്!
മിനിഞ്ഞാന്ന് രാത്രി ഷുക്കൂര്‍ ഇരുന്നു എന്തോ..എഴുതുന്നത്‌ ഞമ്മളും കണ്ടതാ ടീച്ചറെ…ഇവന്‍ അങ്ങിനെയൊന്നും ചെയ്യില്ലാന്നു മാത്രമല്ല..മിനിയാന്ന് ഇവന്‍ പുരയില്‍ ഉണ്ടായിരുന്നിട്ടെ ഇല്ല ഓന്‍റെ ഉമ്മാന്റെ കുടീലായിരുന്നു. പിന്നെ എങ്ങിനെയാ..ടീച്ചറെ.. സുബൈര്‍ രാമായണം എഴുതാ..?

ഉപ്പയുടെ മറുപടിയും ചോദ്യവും കേട്ട മീരടീച്ചര്‍ ഞെട്ടിത്തരിച്ചു..!!

“ഉപ്പാ..നിങ്ങള്‍ പോയിക്കോളൂ..ഞാന്‍ സുബൈറിനെ ക്ലാസ്സില്‍ കയറ്റിക്കൊള്ളാം..

പുറത്തേക്ക് വന്ന പൊട്ടിച്ചിരി പാട് പെട്ട് കടിച്ചമര്‍ത്തി.സുബൈറിന്‍റെ ഉപ്പയെ നോക്കി ടീച്ചര്‍ പറഞ്ഞു!
സുബൈര്‍ പറഞ്ഞിട്ട് വിശ്വസിക്കാത്ത ടീച്ചര്‍ ഉപ്പയുടെ വാക്കുകള്‍ വിശ്വസിച്ചു എന്ന ആശ്വാസത്തില്‍ ഉപ്പ സുബൈറിനെ ഒന്ന് തലോടി വീട്ടിലേക്ക് മടങ്ങി. !! തന്‍റെ നിരപരാധിത്വം തെളിയിച്ചു എന്ന അഹംഭാവത്തില്‍ സുബൈര്‍ നെഞ്ച് വിരിച്ച് ക്ലാസ് മുറിയിലേക്കും കയറി.!!




  1. എവിടെയോ കേട്ട് മറന്ന ഒരു നര്‍മ്മം

    എന്റെ ഭാവനയില്‍ എഴുതിയപ്പോള്‍..!!

  1. Anonymous

    ഹ..ഹ അടിപൊളി ... കേട്ടതാണെങ്കിലും കൊള്ളാം ... നന്നായിട്ടുണ്ട് നല്ല ആവിഷ്ക്കാരം.. ആശംസകൾ..

  1. ഞാന്‍ ഒരു തേങ്ങ ഉടക്കണം എന്നു കരുതി പോസ്റ്റ് എല്ലാം വായിച്ച് തേങ്ങ വാങ്ങാന്‍ പോയി വന്നപ്പോള്‍ അതാ ഉമ്മു അമ്മാര്‍ അവിടെ സ്ഥലം പിടിച്ചിരിക്കുന്നു. ഇനി അത് പോട്ടെ തേങ്ങ ഇല്ല.!!

    പിന്നെ സത്യത്തില്‍ ഈ പോസ്റ്റ് സിനു എഴുതിയതാണോ അതോ രാമയണം എഴുതിയ പോലെ സുബൈര്‍ എങ്ങാനും എഴുതിയതാണോ ? ഏതായാലും ഈ അഭിപ്രായം ഞാനല്ല എഴുതിയത് സത്യമായും ഞാന്‍ എന്‍റെ ഉമ്മാന്‍റെ വീട്ടിലായിരുന്നു. !!

  1. സിനു, സത്യം പറയാലോ? ആ "രാമായണം" എഴുതിയത് ഞാനായിരുന്നു!!

  1. "ഇവന്‍ വന്നു വന്നു ക്ലാസില്‍ ഒരു ശ്രദ്ധയും ഇല്ലാതെ വഷളായിക്കൊണ്ടിരിക്കാ.."

    'മ്മടെ ആളാ... ഓന്‍ ഈനപ്പറോം ചെയ്യും. അല്ലാ പുള്ളേ, ങ്ങള് പറയീന്‍... ഈ രാമായണം എഴുതീത് ശരിക്കും ആരാ?

  1. കേട്ടിട്ടുണ്ട്... എന്നാലും നന്നായി എഴുതി

  1. സത്യം പറ, സിനുവിനു അറിയുമോ ആരാണ് രാമായണമെഴുതിയതെന്ന്?. ഏതായാലും എവിടെ നിന്നെങ്കില്‍ കേട്ട പഴയ സാധനങ്ങള്‍ തേച്ചു മിനുക്കിയിട്ടാല്‍ സിനുവല്ലെ എന്നു കരുതി വായിക്കാതിരിക്കാനും പറ്റില്ല!
    ജ്ജ് ഞ്ഞിം എയ്ത്.ഞമ്മള് ബായിക്കാം,ന്താ പോരെ!

  1. സിനു നിന്റെ ഭാവനയില്‍ ഈ നര്‍മം അതിന്റെ നര്‍മ ഭാവം ഒട്ടും കുറയാതെ തന്നെ അവതരിപ്പിച്ചു...

    ഇനിയും ഇതുപോലെ ഉള്ള നര്‍മങ്ങള്‍ പോരട്ടെ...

  1. മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ,,, നന്നായി.

  1. കേട്ട കഥ പാട്ടായി അല്ലെ ?

  1. അവര് രണ്ടാളും അല്ല, അപ്പോള്‍ പിന്നെ ശരിക്കും ആരായിരിക്കും എഴുതിയത് ?!!

  1. അതാണ് മലപ്പുറത്ത് കാരുടെ നിഷ്‌കളങ്കത.
    അതിനെ വിവരമില്ലായ്മയായി തെറ്റിദ്ധരിച്ചിരുന്ന ടീച്ചര്‍മാരുണ്ടായിരുന്നു ഒരു കാലത്ത്.

  1. സുബൈര്‍ പറഞ്ഞിട്ട് വിശ്വസിക്കാത്ത ടീച്ചര്‍ ഉപ്പയുടെ വാക്കുകള്‍ വിശ്വസിച്ചു എന്ന ആശ്വാസത്തില്‍ ഉപ്പ സുബൈറിനെ ഒന്ന് തലോടി വീട്ടിലേക്ക് മടങ്ങി.

    നന്നായി പറഞ്ഞു.

  1. ബന്‍റെ മൂത്തോന്‍ ഒരുത്തനുണ്ട് ഷുക്കൂര്‍ ..അവനാവും ചിലപ്പോള്‍ എഴുതിയത്!..
    സിനു കൊള്ളാട്ടോ :-)

  1. നിന്റേ കദകേട്ടടനെങ്ങിലും രസമുണ്ട്

  1. നന്നായിട്ടുണ്ട് ആശംസകൾ :)

  1. കൂതറ സുബൈറും കൂതറ ബാപ്പയും രാമായണം പോലും എഴുതാന്‍ അറിഞ്ഞൂടാന് അയ്യേ ഷെയിം..
    അല്ലാ ആ സുബൈറിന് സമ്മതിക്കായിരുന്നില്ലേ അവനാണ് എഴുതിയതെന്ന് ചുമ്മാ കിട്ടണ ഒരു ക്രെഡിറ്റ് കളഞ്ഞു മണ്ടന്‍‍.. ഞാനായിരുന്നെങ്കില്‍....... !!
    (ഇനി സിനുവാണോ രാമായണം എഴുതിയത്..?? പ്ലീസ് ആ ക്രെഡിറ്റ് എനിക്ക് താ)

  1. ലളിതം മനോഹരം ..

  1. hai seenu nannaayi ezhuthunnunde tto, time kittumbol ente "be Unique" onnu sandarshikkane..

  1. പണ്ട് സ്കൂളില്‍ വച്ച് ഒരു സ്കിറ്റ് അവതരിപ്പിച്ചപ്പോള്‍ ഈ രാമായണം ഞങ്ങളും എഴുതിയിരുന്നു .സ്വന്തം ഭാവനയില്‍ എഴുതിയപ്പോള്‍ ഒട്ടും മുഷിഞ്ഞില്ല കേട്ടോ .ആ ഷുക്കൂര്‍ രാമായണമാത്രമല്ല മഹാഭാരതവും എഴുതും ഓനാരാ മോന്‍ ..

  1. നല്ല joke. മുന്‍പ്‌ കേട്ടില്ല.ഇപ്പോള്‍ വായിച്ചപ്പോള്‍ ചിരിക്കാന്‍ ഉണ്ട്.

  1. ആരെഴുതിയാലും സുബൈറിന് ക്ലാസ്സില്‍ കയറാന്‍ കഴിഞ്ഞല്ലോ . ഇനി അവന്‍ പഠിച്ചോളും ആരാ എഴുതിയതെന്നു . അതോര്‍ത്ത് ആരും തല പുണ്ണാക്കണ്ട ട്ടോ .

  1. കഥയില്ലാത്തവരുടെ കഥ വേറെ രീതിയില്‍ കേട്ടതാണെങ്കിലും സിനു എഴുതി നന്നാക്കി. ആശംസകള്‍.

  1. Anonymous

    ha ha ha kollam paavam teacher ishtaayi :)

  1. അല്ല
    ആരാ
    ഈ രാമായണം
    എഴുതിയത്..
    ഒരു
    ഗ്ലൂ തരുമൊ..




    ചിരിച്ചൂട്ടോ..

  1. Anonymous

    viiNa puuv aaruTEthaa enn chOdichchappo 'entEthalla teechchar chelappo jaljETe aayirikkum' enn paRanjnj kEttittuNT.

    alla, appo aaraayirikkum raamaayaNam ezhuthiyath ??

  1. കേട്ടതാണെങ്കിലും..
    മനോഹരമായി അനുഭവപ്പെട്ടു.
    അഭിനന്ദനങ്ങള്‍!!!.

  1. അടിപൊളി മോനും ഇടിവെട്ട് ഉപ്പായും! പസ്റ്റ് :-)

  1. hehhe kollaam munp kettathu aanu engilum

  1. “ടീച്ചറെ ഞാനല്ല..!!

    ഹാ എത്ര നിഷ്കളങ്കമായ മറുപടി !

    മീര ടീച്ചറുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആര്‍ത്തുചിരിച്ചേനേ, മറ്റു കുട്ടികളുടെ ഒപ്പം.

    രാമായണം എഴുതുക എന്ന അപരാധം ചെയ്യാത്ത ആ സുബൈര്‍ ഇപ്പോള്‍ എന്തെടുക്കുന്നു സിനു? വല്യ ഉദ്യോഗസ്ഥനൊക്കെ ആയിട്ടുണ്ടാവും അല്ലേ?

  1. ഓ, ഇത് സിനുവിന്റെ ഭാവനയാണെന്നുള്ളത് പിന്നാ കണ്ടത്. എന്തായാലും ചിരിപ്പിച്ചതിനു നന്ദി.

  1. കേട്ട തമാശ തന്നെ. അവതരണഭംഗി ഉള്ളുതുറന്നു ചിരിപ്പിച്ചു.നന്ദി

  1. ഉമ്മു അമ്മാര്‍..ആദ്യവരവിനും ആദ്യ കമന്റിനും നന്ദിയുണ്ട്ട്ടോ..

    ഹംസ..ഇക്കാ ഇതാ പറഞ്ഞത് ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത്
    ചെയ്യണമെന്നു..
    കമന്റിയതിനു നന്ദിട്ടോ..

    വായാടീ..വന്നതില്‍ സന്തോഷം
    വായാടിയാണോ അതെഴുതിയെ..?
    ഞാന്‍ കരുതി ശുക്കൂര്‍ ആയിരിക്കുമെന്ന്..
    അഭിപ്രായത്തിനു നന്ദി

    വഷളന്‍..സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
    ശുക്കൂര്‍ ആണെന്ന് തോന്നുന്നു..ഓന്റെ വാപ്പാക്ക് ഒനെയാ സംശയം

    ശ്രീ..ചേട്ടാ നന്ദിയുണ്ട്.
    ഓരോ പോസ്റ്റിനും കമന്റി പ്രോത്സാഹിപ്പിക്കുന്നതിനു..
    നല്ല വാക്കുകള്‍ക്കു നന്ദി

    മുഹമ്മദു കുട്ടി..ഇക്കാ വന്നതില്‍ സന്തോഷം
    അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി
    ഞാന്‍ ഇഞ്ഞും എഴുതാന്‍ ശ്രമിക്കാം..ഇങ്ങള് ബായിക്കാം ബെരീംട്ടോ..

    ജിത്തു..വീണ്ടും വീണ്ടും വരുന്നതില്‍ ഒത്തിരി സന്തോഷം
    നല്ല വാക്കിനും കമന്റിനും നന്ദിട്ടോ..

    അലി..ആദ്യവരവിനും അഭിപ്രായത്തിനും നന്ദി
    വീണ്ടും ഇത് വഴി വരണം..

    ഒഴാക്കാന്‍..സന്ദര്‍ശനത്തിനും കമന്റിയതിനും നന്ദി
    കേട്ട കഥ പോസ്റ്റായി..അതെല്ലേ ശരി..

    ചേച്ചിപ്പെണ്ണ്..ചേച്ചീ കുറെ നാളായല്ലോ വന്നിട്ട്
    അഭിപ്രായത്തിനു നന്ദിയുണ്ട്
    ഇനിയും വരാന്‍ ശ്രമിക്കണേ..

    തെച്ചിക്കോടന്‍..ഇക്കാ സന്ദര്‍ശിച്ചു അഭിപ്രായം ഇട്ടതിനു നന്ദി
    അത് ഞമ്മളെ ശുക്കൂറെന്നെ എഴുതിയത്..ഓന്റെ വാപ്പ പറഞ്ഞത് ങ്ങള് കേട്ടില്ലേ..?

    ഒ എ ബി..ഇക്കാ വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്
    വീണ്ടും വരിക..

    പട്ടേപ്പാടം രാംജി..നല്ല വാക്കിനും കമന്റിയതിനും നന്ദിയുണ്ട്
    വീണ്ടും വരണം..

    രാധിക..അതെ അവന്‍ തന്നെയാ എഴുതിയെ..
    രാധികാ..കമന്റിയതിനു നന്ദിട്ടോ..

    ആയിസൂന്റെ ചക്കക്കൂട്ടാന്‍..ഹോ..ന്റെമ്മോ എന്തൊരു പേരാ..
    സന്ദര്‍ശിച്ചതിനും കമന്റിയതിനും നന്ദി
    ഇനിയും വരിക

    രഞ്ജിത്ത്..അഭിപ്രായത്തിനും നല്ല വാക്കിനും നന്ദി
    തിരിച്ചും ആശംസകള്‍ നേരുന്നു..

  1. കൂതറ ഹാഷിം..വായനക്കും കമന്റിയതിനും നന്ദിട്ടോ..
    ഞാനെല്ലാട്ടോ എഴുതിയെ..ആ ക്രെഡിറ്റ് നീയെടുത്തോ..

    അനൂപ്‌..ആദ്യ വരവിനും കമന്റ്‌സിനും നന്ദി
    വീണ്ടും ഈ വഴി വരിക..

    ജാസ്മിന്‍ ..സ്വാഗതം..കമന്റ്‌സിന് നന്ദിട്ടോ..
    എപ്പോഴോ..സന്ദര്‍ശിച്ചു
    വീണ്ടും വരില്ലേ..

    ജീവി ..അതെ അതെ..ഒനാരാ മോന്‍
    അഭിപ്രായത്തിനു നന്ദിട്ടോ..

    (SHEBBU)..സ്വാഗതം.. ആദ്യ വരവിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
    ഹാവൂ ..കേട്ടിട്ടില്ലാലോ സന്തോഷം..
    ഇനിയും വരണംട്ടോ..

    എസ് എം സാദിക്ക്..ഇക്കാ അഭിപ്രായത്തിനും ഇവിടം വന്നതിലും നന്ദി

    അക്ബര്‍..ഇക്കാ കമന്റിയതിനു നന്ദി
    നല്ല വാക്കുകള്‍ക്കും..

    സയനോര ..കമന്റ്‌സിന് നന്ദി
    ഇഷ്ട്ടായി എന്നറിഞ്ഞതില്‍ സന്തോഷം

    മുക്താര്‍..ഗ്ലൂ ഇല്ല കണ്ടു പിടിക്കൂ..
    അഭിപ്രായത്തിനു നന്ദിട്ടോ..
    ചിരിച്ചു എന്നരിഞ്ഞതില്‍ വളരെ സന്തോഷം

    പെരൂരാന്‍..ആദ്യ വരവിനും കമന്റിയതിനും നന്ദി
    ഇനിയും വരിക..

    അന്തം കമ്മി..സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
    ആരായിരിക്കും.. ?ഗ്ലൂ ഇല്ലാട്ടോ..

    ജോയ് പാലക്കല്‍..
    വീണ്ടും വന്നതില്‍ സന്തോഷം
    അഭിപ്രായത്തിനും അഭിനന്ദനങ്ങള്‍ക്കും നന്ദി

    ഭായി..വന്നതില്‍ ഒത്തിരി സന്തോഷം
    അതെ അതെ..രണ്ടാളും അടിപൊളിയാ..
    കമന്റിയതിനു നന്ദിട്ടോ..

    മൈ ഡ്രീംസ്..ആദ്യവരവിനും കമന്റിയതിനും നന്ദി
    ഇനിയും വരണം..

    ഗീത..ചേച്ചീ..അഭിപ്രായം ഇട്ടതിനു നന്ദിയുണ്ട്
    സുബൈര്‍ ഇപ്പൊ വലിയൊരു ബ്ലോഗ്ഗെറാ..ഹി ഹി
    ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം..

    സലാഹ്..സ്വാഗതം..ആദ്യ വരവിനും അഭിപ്രായത്തിനും നല്ല വാക്കുകള്‍ക്കും നന്ദിട്ടോ..
    ഇനിയും പ്രതീക്ഷിക്കുന്നു..

  1. തിരുവന്തോരം മുതല്‍ അങ്ങു കാസറഗോഡു വരെ പ്രചരിക്കുന്ന ഒരു പള്ളിക്കൂടം ഫോക് ലോറാ സിനു ഇത്. അതെടുത്തു പാവം സുബൈറിന്റെ പിടലിക്കിട്ടു. പലതരത്തില്‍ കേട്ട കഥയാ‍ണെങ്കിലൂം സിനു നല്ല നര്‍മ്മത്തില്‍ പറഞ്ഞു.

  1. കേട്ടതാണെങ്കിലും കൊള്ളാം ...നന്നായി എഴുതി

  1. നന്നായിട്ടുണ്ട് കേട്ടോ.:)

  1. വേറെങ്ങാണ്ടോ കേട്ട മറ്റൊരു കഥ ഓർമ്മ വരുന്നു.,
    മലപ്പുറത്തെ ഒരു നാട്ടിൻ പുറ വിദ്യാലയം, അദ്ധ്യാപകൻ വിദ്യാർത്ഥിയോട്...
    അദ്ധ്യാപകൻ: പുസ്തകം വാങ്ങിയോ..
    വിദ്യാർത്ഥി: ബാപ്പ പറഞ്ഞു, അടക്ക ബിറ്റിട്ട് മാങ്ങാന്ന്
    അദ്ധ്യാപകൻ: മാങ്ങയോ..ആട്ടെ ഫീസടച്ചോ..?
    വിദ്യാർത്ഥി : ബാപ്പ പറഞ്ഞു , മാങ്ങ ബിറ്റിട്ട് അടക്കാ..

    പറമ്പിലെ അടക്ക വിറ്റിട്ട് പുസ്തകം വാങ്ങാമെന്നും മാങ്ങ വിറ്റിട്ട് ഫീസടക്കാമെന്നും ആണു പറഞ്ഞതെന്ന് തെക്കൻ കാരനായ അദ്ധ്യാപകനുണ്ടോ മനസ്സിലാവുന്നു
    ഒഎബി പറഞ്ഞതിനു എന്റെ വഹ ഒരു കയ്യൊപ്പ്
    സിനു ):

  1. സിനു....അതു വഴി വന്നതിനു നന്ദി. അത് കൊണ്ടെനിക്ക് ഇതു വഴി വരാനും പറ്റിയല്ലൊ.പോസ്റ്റുകളെല്ലാം വന്ന വഴിക്ക് തന്നെ വായിച്ചു. നന്നായിട്ടുണ്ട് ട്ടൊ.”രാമായണം” കൊള്ളാം. പിന്നെ ‘ട്ടൊ’ കേട്ടപ്പോൾ ഞങ്ങൾടെ നാട്ടുകാരിയാവുംന്നു കരുതിട്ടൊ ഞാൻ. ഇവിടെ വന്നപ്പോഴാ അല്ലന്നു മനസ്സിലായത്. പുതിയ പോസ്റ്റുകൾ വരുമ്പൊ ഇത് വഴി വീണ്ടും വരാട്ടൊ.

  1. അവതരണം നന്നായിരുന്നതിനാല്‍ കേട്ട് മടുത്ത കഥക്കും എന്തോ ഒരു ഇത് :)

    എഴുത്ത് നന്നാവുന്നുണ്ട്.ആശംസകള്‍

  1. ha,,,ha...ha..
    kettittullathanenkilum...istayee tto...

  1. എല്ലാവരും എനിക്ക് മാപ്പ് തരണം. ഞാനാ അത് എഴുതിയത്!!

  1. ഇസ്മായില്‍ കുറുമ്പടി ( തണല്‍ ) എന്നെ രക്ഷിക്കാന്‍ വേണ്ടി ചുമ്മാ കുറ്റം ഏല്‍ക്കുവാ… !! ഞാനാ അതെഴുതിയത്.!! എല്ലാവരും എന്നോട് ക്ഷമിക്കൂ..!!

  1. ഞാന്‍ കാണാന്‍ ഒത്തിരി വൈകി സീനു,
    പഴംകഥ അണെങ്കിലും പറഞ്ഞ രീതി നന്നായി , എന്‍റെ പുതിയ പോസ്റ്റും നോക്കണേ..

  1. സത്യായിട്ടും ഇന്റെ മോന്‍ സുബൈരല്ല അത് എഴുതിയത്..ഞാന്‍ അന്ന് ടീച്ചറോട്‌ സത്യഇട്ടു പറഞ്ഞതാ.. പിന്ന ഓര്‍ അത് ഇങ്ങന പബ്ളികിറ്റി ആക്കിയാ ഞാളെന്താക്ക്വാ....
    ഒരു പാട് കേട്ടു മറന്ന കലാലയ കഥകളില്‍ ഒന്ന്.. എന്തായാലും നന്നായി..
    ഒരു കലാലയ കഥ ഇവിടെ ക്ലിക്കിയാല്‍ കിട്ടും..
    http://namalumni.blogspot.com/2010/04/blog-post_10.html

  1. നല്ല ആവിഷ്ക്കാരം.. ആശംസകൾ..

  1. ഇക്കഥ മുന്നേ കെട്ടിരിക്കണ്‌.. അല്ല ശരിക്കും ആരാ രാമായണം എഴുതിയെ??

  1. കേട്ട് മറന്ന കഥയാണെങ്കിലും ഒരു കഥയുടെ ലുക്ക് കിട്ടിയിട്ടുണ്ട് ഭാവുഗങ്ങള്‍

  1. സാധാരണ ഒരു ക്ലാസില്‍ നടക്കുന്ന സ്ഥിരം സംഭവം ഇതു വായിച്ചപ്പോള്‍ എനിക്ക് എന്‍റെ കോളേജ് ജീവിതമാണ്‌ ഓര്‍മ്മ വന്നത് ഞാന്‍ നന്നായി ചിരിച്ചു എന്‍റെ എല്ലാ ആശംസകളും നേരുന്നു

  1. സംഭവം കലക്കി മാഷെ.....പഴയ വീഞ്ഞായാലും പുതിയ കുപ്പിയില്‍ ...................കൊള്ളാം ട്ടോ

  1. good.. visit www.nizarchulliyian.blogspot.com

  1. കേട്ടിട്ടുണ്ട്... എന്നാലും നന്നായി എഴുതി

  1. എന്‍ ബി സുരേഷ്
    ആദ്യവരവിനും അഭിപ്രായത്തിനും നന്ദിട്ടോ..

    സാബിറ..
    വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്

    നുണച്ചി സുന്ദരി..
    അതിഥിയായി വന്നതില്‍ സന്തോഷം ഒപ്പം
    കമന്റിയതിനു നന്ദിയും

    കമ്പര്‍..
    കമന്റ്‌സിനു ഒത്തിരി നന്ദി
    നല്ലൊരു കഥ കേള്പ്പിച്ചതിനും..

    കുഞാമിനാ..
    ആദ്യവരവിനും അഭിപ്രായത്തിനും നന്ദി പറയുന്നു
    വീണ്ടും വരില്ലേ.?

    ജിപ്പൂസ്..
    അഭിപ്രായത്തിനും വായനക്കും നന്ദി
    തിരിച്ചും ആശംസകള്‍

    ഗീത..
    ആദ്യ വരവിനും കമന്റ്‌സിനും നന്ദിയുണ്ട്
    ഇനിയും വരണം

    ഇസ്മായീല്‍..
    നിങ്ങളാണോ ഹംസക്കയാണോ അതെഴുതിയതെന്നു
    ആദ്യം നിങ്ങള്‍ തമ്മില്‍ ഒരു തീരുമാനത്തിലെത്തു..
    എന്നാലെ ക്ഷമിക്കൂ..
    നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും

    ഹംസ..
    വീണ്ടും വന്നതില്‍ സന്തോഷം ഒപ്പം നന്ദിയും
    മറുപടി മുകളില്‍ ഉണ്ട്

    സിദ്ധീക്ക്..
    ഇക്കാ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
    വന്നതില്‍ ഒത്തിരി സന്തോഷം

    വരികളിലൂടെ..
    സന്ദര്‍ശിച്ചതിനും കമന്റ്‌സിനും നന്ദി

    ഫൈസല്‍..
    ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി
    ഇനിയും വരിക

    ജിഷാദ്..
    നന്ദി

    സുമേഷ്..
    നന്ദിട്ടോ..

    ഫാസില്‍..
    ആദ്യ വരവിനും എന്റെ എല്ലാ പോസ്റ്റും വായിച്ചു
    അഭിപ്രായം രേഖപ്പെടുത്തിയതിനും ഒത്തിരി നന്ദിയുണ്ട്
    ഇനിയും വരണം

    കുട്ടന്‍..
    നന്ദിട്ടോ..

    നിസാര്‍..
    നന്ദി

    ലക്ഷ്മി..
    അതിഥിയായി വന്നതില്‍ സന്തോഷം
    വായനക്കും അഭിപ്രായത്തിനും നന്ദി പറയുന്നു
    വീണ്ടും വരണം

  1. ഇത്രയും ആയ നിലക്ക് ഇനി ഞാന്‍ ഒരു സത്യം നിങ്ങളോട് പറയാം ! ബൈബിള്‍ വായിച്ചു വായിച്ചു മടുത്തപ്പോള്‍ "രാമായണം" ഞാന്‍ ചുമ്മാ എഴുതിനോക്കിയതാ. ക്ഷമിക്കണം ! ആരോടും പറയരുത്:)

  1. കേട്ടിട്ടിണ്ട് എന്നാലും പറച്ചിലിന്റെ രസത്തിൽ ചിരിച്ചു .ഒരു നാലു ലൈൻ കോമഡിയെ ഒരു തമാശകഥയായി വികസിപ്പിച്ചെടുത്തതു ചില്ലറ കാര്യല്ല അഭിനന്ദനങ്ങൾ.വരും വരാതിരിക്കില്ല എന്ന പോസ്റ്റും രസിപ്പിച്ചു.

  1. ടിജോ..
    vinus
    പി ഡി..
    അഭിപ്രായത്തിനും ഇവിടെ വന്നതിനും നന്ദിയുണ്ട്
    വീണ്ടും വരണം

  1. ഇത് ഒരുപാട് കേട്ടൊരു തമാശയാണ് . ഇത്തരം തമാശകളില്‍ എന്ത് മാറ്റം വരുത്തിയാലും , അറിയുന്നവര്‍ക്ക് ഒരു ചിരിസമ്മാനിക്കാന്‍ ബുദ്ധിമുട്ടാണ് , അപ്പൊ പുതിയ എന്തെങ്കിലും ആശയം ആവിഷ്കരിക്കുന്നതല്ലേ നല്ലത് ?
    നല്ല അവതരണമാണ് , ആശംസകള്‍

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ