December 15, 2009
Post By: സിനു
മണ്ണാത്തന്‍
ഓരോരോ സ്ഥലങ്ങളിലും അവര്‍ക്ക് അവരുടെതായ ഭാഷാ ശൈലികളുണ്ടാവുമല്ലോ...... ഇതുകാരണം എന്റെവിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ അടുക്കളയില്‍ ഒത്തിരി അബദ്ധങ്ങള്‍ എനിക്ക് പറ്റിയിട്ടുണ്ട്. അതില്‍ ആദ്യ അനുഭവം എന്റെ ബ്ലോഗില്‍ ആദ്യ പോസ്റ്റായി ഇട്ടിട്ടുണ്ടായിരുന്നു.
ഇന്നിവിടെ കുറിക്കാന്‍ പോവുന്നതും എനിക്ക് പറ്റിയ ഒരു ചെറിയ അബദ്ധമാ...
വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു വൈകുന്നേരം.....
ഉമ്മ(ഭര്‍ത്താവിന്റെ)വൈകുന്നേര ചായക്കായി പലഹാരമുണ്ടാക്കാന്‍ മാവ് കലക്കി കൊണ്ടിരിക്കുന്ന തിരക്കിലാണ്. അതേസമയം ഞാന്‍ ചീനച്ചട്ടി എടുത്ത് അടുപ്പില്‍ വെക്കാന്‍ ഒരുങ്ങുമ്പോഴാണ് കഴുകിയില്ലല്ലോ എന്ന ഓര്മ വന്നത്. കഴുകാനായി ഞാന്‍ ചട്ടി പൈപ്പിന്‍ ചുവട്ടിലേക്ക് കാണിക്കുമ്പോ പുറകീന്ന് ഉമ്മയുടെ വിളി
'മോളെ'...പുറത്ത് മണ്ണാത്തന്‍ ഉണ്ടോ എന്നു നോക്കൂട്ടോ
ശരി.! നോക്കാമെന്ന് വെച്ചു ചട്ടി അവിടെ വെച്ച് ഞാന്‍ അടുക്കളയുടെ വാതിലിനടുത്തേക്ക് വന്നു പുറത്തേക്കു എത്തിനോക്കി.!
പക്ഷെ..ഞാനാരേയും കണ്ടില്ല. പിന്നെ അടുക്കളയില്‍ നിന്നും രണ്ടു പടികളിറങ്ങി മുറ്റത്തെത്തി കണ്ണുകള്‍കൊണ്ട് ചുറ്റും പരതി നോക്കി അപ്പോഴും ആരെയും കണ്ടില്ല.
തിരിച്ചു അടുക്കളയിലെത്തി ഞാന്‍ പറഞ്ഞു പുറത്ത് ആരുമില്ലാലോ ഉമ്മാ.. ഇത് കേട്ട എന്റെ ഭര്‍ത്താവും ഉമ്മയും ചിരിക്കുന്നു. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. ചിരി നിര്‍ത്തി ഭര്‍ത്താവ് എന്നോട് ചോദിച്ചു..'നീ ആരെ തിരഞ്ഞാ പുറത്തേക്കു പോയത്'..?
ഞാന്‍ പറഞ്ഞു പുറത്ത് മണ്ണാത്തനുണ്ടോന്നു ഉമ്മ നോക്കാന്‍ പറഞ്ഞു അവരെ തിരഞ്ഞാണ് പുറത്തേക്കു പോയതെന്നു. അയ്യോ..അത് കേട്ടതും അവിടെ കൂട്ടച്ചിരി ആയി.എനിക്കൊന്നും പിടുത്തം കിട്ടിയില്ല. ഇവര്‍ എന്തിനാവും ചിരിക്കുന്നെ എന്നാലോചിച്ചു അന്ധാളിച്ചു നില്‍ക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു
'നിങ്ങളെന്തിനാ ചിരിക്കുന്നത്'..?
ചിരിക്കിടയില്‍ ഉമ്മ പറഞ്ഞു മോളെ നിന്നോട് ചട്ടിയുടെ പുറത്ത് മണ്ണാത്തന്‍വല ഉണ്ടോ എന്ന് നോക്കാനെല്ലേ ഞാന്‍ പറഞ്ഞേന്ന്.!
വല എന്ന് കേട്ടപ്പോള്‍ എനിക്ക് ഏകദേശം ഒരു രൂപം കിട്ടി.
ചട്ടിയുടെ പുറത്ത് എട്ടുകാലിയുടെ വല ആണല്ലോ ഉണ്ടാവുന്നെന്ന്.! ഞാന്‍ ചോദിച്ചു എട്ടുകാലിക്കാണോ മണ്ണാത്തന്‍ എന്ന് പറഞ്ഞത്.? ഭര്‍ത്താവ് പറഞ്ഞു അതെ മണ്ണാത്തന്‍ എന്നാണ് ഞങ്ങള്‍ പറയാറ്.! എനിക്കറിയില്ലല്ലോ എട്ടുകാലിക്ക് ഇവര് മണ്ണാത്തന്‍ എന്നാണ് പറയുന്നതെന്ന്.
ഞാന്‍ മണ്ണാത്തന്‍ എന്ന് കേട്ടപ്പോള്‍ ആരുടെയെങ്കിലും പേരാണെന്നാ കരുതിയത് അതെല്ലേ പുറത്തു പോയി നോക്കിയത്..!
അത് കഴിഞ്ഞു പിറ്റേ ദിവസം...!
വൈകീട്ട് അലക്കിയിട്ട തുണികള്‍ എടുത്ത് കൊണ്ടിരിക്കായിരുന്നു. ഓരോ ഡ്രസ്സും കയ്യിലേക്ക് അടുക്കി വെക്കുന്നതിനിടയിലാണ് ഇത്താത്താന്റെ ഡ്രസ്സില്‍ കാക്ക കാഷ്ട്ടിച്ചത് കണ്ടത്.ഞാന്‍ എല്ലാ തുണികളും എടുത്തു അഴുക്കായത് ഒരു ഒരുഭാഗത്തെക്ക് നീക്കി..ഇത് കൊണ്ട് പോയി വെച്ചിട്ട് വെള്ളത്തിലിടാമെന്ന് കരുതി തുണികളുമായി അകത്തേക്ക് കയറുമ്പോള്‍ ഇത്താത്തെയെ കണ്ടു.
ഇത്താത്തയോട് പറഞ്ഞു നിങ്ങളെ ഡ്രസ്സില്‍ കാക്കേയി കാഷ്ടിച്ചിട്ടുണ്ട് അ തെടുത്തില്ലെട്ടോ..
ഇത് കേട്ടപ്പോള്‍ ഇത്താത്താക്ക് ഒന്നും മനസ്സിലാവാത്ത പോലെ എന്റെ മുഖത്തേക്ക് തന്നെ നോക്കി.
അന്നേരം ഞാന്‍ ആദ്യം പറഞ്ഞത് തന്നെ ഒന്നും കൂടി ആവര്‍ത്തിച്ചു പറഞ്ഞു.
മറുപടിയായി ഇത്താത്ത ചോദിച്ചു "എന്താ ഈ കാക്കെയി"..?
ഇന്നലെത്തെ സംഭവം എന്റെ മനസ്സിലേക്ക് ഓടിയെത്തി. മണ്ണാത്തനെ മനസ്സിലാവാത്ത പോലെ കാക്കെയിയെ ഇത്താത്തെക്കും മനസ്സിലായില്ലെന്ന്.
ഞാന്‍ ക്രോ ക്രോന്നു കുറുകുന്ന നമ്മുടെ കാക്കയെ ഇത്താത്തെക്ക് പരിച്ചയയപ്പെടുത്തി.
അപ്പോള്‍ ഇത്താത്ത ചോദിക്കുന്നു കാക്കക്കാണോ നീ 'കാക്കെയി' എന്ന് പറഞ്ഞത്..?
അതെ.. എന്ന് പറഞ്ഞപ്പോള്‍ ഇത്താത്ത പറയാ....അപ്പോള്‍ നിങ്ങള്‍ പൂച്ചക്ക് 'പൂച്ചേയി' എന്നാണോ പറയുന്നതെന്ന്.............!!!