ഒട്ടകത്തിനെതിരെ കേസ്
ആടിനെ തൊഴിച്ച ഒട്ടകത്തിനെതിരെ സൌദി പൌരന്‍ കോടതിയെ സമീപിച്ചു.
ആദ്യമായാണ് സൌദി കോടതിയില്‍ ഇത്തരമൊരു കേസ്.
വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ മരുഭൂമിയില്‍ താമസിക്കുന്ന സൌദി പൌരനാണ് പരാതിക്കാരന്‍.
മേഞ്ഞു നടക്കുന്നതിനിടെ അയല്‍വാസിയുടെ ഒട്ടകം തന്റെ ആടിനെ തൊഴിച്ചെന്ന പരാതിയുമായി
ലീന മര്‍കസ് പോലീസിനെയാണ് സൌദി പൌരന്‍ ആദ്യം സമീപിച്ചത്.
തൊഴിയേറ്റ് ആടിന്റെ വാരിയെല്ല് ഒടിഞ്ഞു.ആടിന് നടക്കാന്‍ കഴിയുന്നില്ല.
അയല്‍വാസിയില്‍ നിന്ന് നഷ്ട്ടപരിഹാരം ഈടാക്കിത്തരണം എന്നായിരുന്നു സൌദി പൌരന്റെ ആവശ്യം.
എതിര്‍ കക്ഷിയെ പോലീസ് സ്റെഷനിലെത്തിച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ ഇങ്ങനെയൊരു സംഭവമുണ്ടായതായി
തനിക്കറിയില്ലെന്ന് അയാള്‍ വാദിച്ചു.തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
എങ്ങിനെ യുണ്ട് ഈ കേസ്.........?
ഇന്ന് മലയാളം ന്യുസില്‍ വന്ന ഒരു ചെറിയ വാര്‍ത്തയാണിത്.
വായിച്ചപ്പോള്‍ എന്തോ...ഒരു രസം തോന്നി.
എന്നാ പിന്നെ..ഇതൊന്നു പോസ്റ്റിയേക്കാം എന്ന് തീരുമാനിച്ചു.
വായിക്കാത്തവര്‍ വായിച്ചോളൂ...വായിച്ചവര്‍ക്ക് വീണ്ടും വായിക്കാം....