59
March 25, 2010 Post By: സിനു

"അവന്‍ വരും..വരാതിരിക്കില്ല!!

കോളേജ് ഫെസ്റ്റ് അടുത്തതോടെ കലാപരിപാടിക്ക്‌ പേര് കൊടുത്ത വിദ്യാര്‍ത്ഥികളെല്ലാം റിഹേഴ്സല്‍ തിരക്കിലാണ്.! ഇത് കണ്ട ബാബുവിനും ഒരു നാടകത്തില്‍ അഭിനയിക്കണമെന്നു തോന്നി.
ബാബു സുഹൃത്തായ ഫൈസലിനോട് കാര്യം പറഞ്ഞു..!!

“നമുക്കും ഒരു നാടകത്തിനു പേര് കൊടുക്കാം. റിഹേഴ്സലിന്‍റെ പേരില്‍ പേടികൂടാതെ ക്ലാസ് കട്ട്‌ ചെയ്യാമല്ലോ…
ഫൈസലിനും സംഗതി കൊള്ളാമെന്നു തോന്നി.!!

അങ്ങിനെ ബാബുവും ഫൈസലും മറ്റു കൂട്ടുകാരുമായി ആലോചിച്ചു നാടകത്തിനു പേര് കൊടുത്തു.!
പിറ്റേ ദിവസം മുതല്‍ നാടകറിഹേഴ്സലിന്‍റെ പേരില്‍ അവര്‍ ക്ലാസ് കട്ട്‌ ചെയ്യാന്‍ തുടങ്ങി.!!
എല്ലാ ദിവസവും ക്ലാസ്സില്‍ നിന്നിറങ്ങി സിനിമാടാക്കീസുകള്‍ മാറി മാറി കയറീ എന്നല്ലാതെ നാടക റിഹേഴ്സലിനെ കുറിച്ച് അവര്‍ ചിന്തിച്ചതേയില്ല .!!

അങ്ങിനെ ഫെസ്റ്റിന്റെ ദിവസം അടുത്തെത്തി..!!
അപ്പോഴാണ് അവരെ നാടകം പഠിപ്പിക്കാമെന്ന് ഏറ്റിരുന്ന വാസു മാഷ്‌ കാലുമാറിയ വിവരം അവര്‍ അറിയുന്നത്.!!
ഇനി എങ്ങിനെ പ്രിന്‍സിപ്പാളിനോട് വിവരം പറയും..?
നാടകത്തിന്റെ പേരില്‍ എത്ര എത്ര ക്ലാസുകള്‍ കട്ട് ചെയ്തു. !!

പ്രിന്‍സിപ്പാള്‍ ആളൊരു ചൂടനാണ്‌..ദേഷ്യം വന്നാല്‍ അടിയല്ല നല്ല ഇടിയാണ് പതിവ്.!!

അതുകൊണ്ട് നാടകം പടിപ്പിക്കാമെന്ന് ഏറ്റ വാസു മാഷ്‌ കാലു മാറിയ വിവരം തുറന്നു പറയാനൊക്കില്ല.!! ഇനി എന്തു ചെയ്യും ?അവര്‍ ധര്‍മ്മ സങ്കടത്തിലായി.!!

കൂട്ടുകാരെല്ലാം ഭയന്ന് ബാബുവിന്‍റെ ചുറ്റും കൂടി കൂട്ടത്തില്‍ ധൈര്യശാലി ബാബു തന്നെയാണ്.
മാത്രവുമല്ല ഇതിനെല്ലാം കാരണക്കാരനും അവന്‍ തന്നെയല്ലെ...!

“നിങ്ങള്‍ വിഷമിക്കേണ്ട -അത് എനിക്ക് വിട്ടേക്ക് ഞാന്‍ കൈകാര്യം ചെയ്തോളാം..

തൊലിക്കട്ടിയുടെ കാര്യത്തില്‍ ഒരു കുറവും ഇല്ലാത്ത ബാബു കൂട്ടുകാര്‍ക്ക് ധൈര്യം പകര്‍ന്നു.!! അവര്‍ക്ക് സമാധാനമായി ബാബു എന്തെങ്കിലും ഐഡിയ കണ്ടുകൊള്ളും.!

അങ്ങിനെ കാത്തിരുന്ന ആ കലോത്സവ ദിവസം വന്നെത്തി..!!
വേദിയില്‍ കലാപരിപാടികള്‍ ഓരോന്നായി അരങ്ങേറികൊണ്ടിരുന്നു.! അടുത്തത് ബാബുവിന്‍റെയും കൂട്ടുകാരുടേയും നാടകം.!!

കര്‍ട്ടന്‍ മെല്ലെ മെല്ലെ ഉയര്‍ന്നു..!! ..നീളന്‍ ജുബ്ബയും മുണ്ടും വലിയൊരു കണ്ണടയും തോളില്‍ ഒരു സഞ്ചിയുമായ് ബാബു സ്റ്റേജില്‍ എത്തി ! വേദിയില്‍ പിന്നണി സംഗീതം മുഴങ്ങികൊണ്ടിരുന്നു.!!
ബാബു പതുക്കെ പതുക്കെ വേദിയിലുള്ള ബെഞ്ചില്‍ വന്നിരുന്നു. വലിയ ഒരു നാടക നടന്‍റെ ഭാവത്തില്‍.!! .കാണികളെല്ലാം ആകാംശയോടെ നോക്കിക്കൊണ്ടിരിക്കുന്നു.!!
ഫൈസലിനും മറ്റ് കൂട്ടുകാര്‍ക്കും ഹൃദയമിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു.!!..ഇവനെന്താണാവോ ചെയ്യാന്‍ പോവുന്നത് എന്നോര്‍ത്ത്.!!!
വേദിയിലെ പിന്നണി സംഗീതവും ആസ്വദിച്ച് ബാബു അനങ്ങാതെ ഇരുന്നു. കുറച്ച് നേരം അതേ ഇരുത്തം പിന്നെ പതുക്കെ എഴുന്നേറ്റ് മൈക്ക് കെട്ടിയിട്ട ഭാഗത്തേക്ക് വന്നു ഒരൊറ്റ ഡയലോഗ്..

"അവന്‍ വരും..വരാതിരിക്കില്ല"!!!

ബാബു ഉച്ചത്തില്‍ പറഞ്ഞു. എന്നിട്ട് വീണ്ടും അതേ ബെഞ്ചില്‍ പോയിരുന്നു.!!


പിന്നെയും മിനുറ്റുകള്‍ക്ക് ശേഷം മൈക്കിനടുത്തേക്ക് വന്നു അതേ ഡയലോഗ് തന്നെ.!!.

“അവന്‍ വരും..വരാതിരിക്കില്ല!!

ബാബു ഒരു കൂസലുമില്ലാതെ വീണ്ടും അതേ ബെഞ്ചില്‍ പോയി ഇരുന്നു.!!

കാണികള്‍ മുറുമുറുപ്പും സംസാരവും തുടങ്ങി..!! പ്രിന്‍സിപ്പാള്‍ മുന്നില്‍ തന്നെ ഇരിപ്പുണ്ട്. കാണികളില്‍ ചിലര്‍ കൂവാന്‍ തുടങ്ങി.!!
ബാബു പതുക്കെ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു ..രണ്ടു ചെരിപ്പും തോളിലുള്ള സഞ്ചിയും കയ്യില്‍ പിടിച്ചു.എന്നിട്ട് കര്‍ട്ടന്‍ വലിക്കുന്ന കുമാരന്‍റെ അടുത്ത് ചെന്നു..

“വരുമെന്ന് കരുതിയിരുന്നു..പക്ഷെ..വരാമെന്ന് പറഞ്ഞ ആളെ കാണുന്നില്ല… നിങ്ങള്‍ കര്‍ട്ടന്‍ താഴ്ത്തിയേക്കൂ...


കുമാരന്‍ കര്‍ട്ടന്‍ താഴ്ത്താന്‍ തുടങ്ങിയതും ബാബു കയ്യിലുള്ള ചെരിപ്പും സഞ്ചിയും പിടിച്ചു ഒരൊറ്റ ഓട്ടം.!!
ഫൈസലും കൂട്ടുകാരും മുകളിലത്തെ നിലയില്‍ നിന്നും എല്ലാം നോക്കികാണുകയായിരുന്നു.!! പിറ്റേ ദിവസം പ്രിന്‍സിപ്പാള്‍ ബാബുവിനെ ഓഫീസ് റൂമില്‍ വിളിപ്പിച്ചു.

“ നീ നാളെ രക്ഷിതാവിനെ കൊണ്ട് വന്ന് ക്ലാസ്സില്‍ കയറിയാല്‍ മതി..

പ്രന്‍സിപ്പാള്‍ ദേഷ്യത്തില്‍ തന്നെയാണ്..!!


“സാര്‍ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്‍റെ ഭാഗം ഞാന്‍ നന്നായി അഭിനയിച്ചില്ലേ..?
വരാമെന്ന് പറഞ്ഞ ആ.,, കഴുവേറി മോന്‍ വരാത്തതിനു ഞാനെന്തു ചെയ്യാനാ ..

ബാബുവിന്‍റെ ഉത്തരം കേട്ട പ്രന്‍സിപ്പാള്‍…..വായ് പൊളിച്ചു നിന്നു പോയി.!!



  1. Pd

    ശരി തന്നെ വരാമെന്ന് പറഞ്ഞ ആള് വരാഞ്ഞത് ബാബൂന്റ്റെ കുഴപ്പം അല്ല തന്നെയുമല്ല ആളുടെ റോല് നന്നായി അഭിനിയിക്ക്യെം ചെയ്തു :)

  1. വരാമെന്നു പറഞ്ഞവന്‍ വരാതിരുന്നാല്‍ എന്തു ചെയ്യും?

    എന്നാലും പ്രിന്‍സിപ്പില്‍ ആളു കൊള്ളാമല്ലൊ...
    അടിക്ക് പകരം ഇടി കൊടുക്കുന്ന പ്രിന്‍സിപ്പല്‍
    എഴുത്തിന്‌ ഒഴുക്കുണ്ട്.

  1. അവന്‍ വരും വരാതിരിക്കില്ല..!!

    സിനൂ കഴിഞ്ഞ കഥ എല്ലാവരേയും കരയിപ്പിച്ചു അതിനു പരിഹാരമായിട്ടാ ഈ ചിരിപ്പിക്കല്‍ അല്ലെ. അതേതായാലും നന്നായി ഒഴിഞ്ഞ കുടത്തില്‍ വന്നാല്‍ കരച്ചിലും ചിരിയും ഒക്കെയായി വായനക്കാര്‍ക്ക് മടങ്ങാമല്ലോ…..

    പ്രന്‍സിപ്പാള്‍ വായ പൊളിച്ചങ്ങനെ നില്‍ക്കട്ടെ..!!

  1. നാട്ടുകാരിയെ (മലപ്പുറമായാല്‍ അങ്ങിനെയല്ലെ?)കാണാന്‍ അല്പം വൈകി.ആള്‍ക്കൂട്ടത്തില്‍ നിന്നതു കൊണ്ടാവും!നാടകം കലക്കി.ഇനി ഇപ്പോ കര്‍ട്ടന്‍ പൊക്കി രംഗത്ത് ആളില്ലാതെയും നാടകം കളിക്കാം.ശബ്ദം മാത്രം കൊടുത്താല്‍ മതിയല്ലോ?
    ഇടക്കു വരണം

  1. ബാബുവിന്റെ തൊലികട്ടി അപാരം തന്നെ..

  1. അല്ല, അതൊരു കാര്യം തന്നെയല്ലേ?

  1. സീനു, ഇത്‌ കൊള്ളാട്ടോ.. ഈ പോസ്റ്റിനു കമന്റുകൾ കൂടുതൽ വരും.. വരാതിരിക്കില്ല..

  1. ഇനിയും വരും വരാതിരിക്കില്ല . അവതരണം അസ്സലായി .

  1. സിനു ,
    കൊള്ളാം കേട്ടോ :)
    ബാബുവിന്‍റെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു

  1. അവന്‍ വരുകയോ വരാതിരിക്ക്യോ ചെയ്യട്ടെ.ഞാന്‍ വന്നൂ...

  1. വരും വരാതിരിക്കില്ല ...പ്രതീക്ഷയാണല്ലോ ആശ്രയം...
    സീനുവിന്‍റെ താല്പര്യങ്ങള്‍ ബഹു കേമം ...

  1. എന്‍റെ കോളേജ് കാലം ഓര്‍ത്ത്‌ പോയി .

  1. സിനു- അബദ്ധങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ഒരു ധൈര്യം വേണം. ഐഡിയ (പോസ്റ്റ്) കൊള്ളാം.

  1. പഠിച്ചിരുന്ന കാലത്ത് കൂട്ടുകാര്‍ ടാബ്ലോക്ക് പേരുകൊടുത്തു അവസാനം സ്റ്റേജില്‍ വെറുതെ വരിയായി പെണ്‍കുട്ടികളെ നോക്കി അനങ്ങാതെ നിന്നിരുന്നു. നല്ല കൂവല്‍ കിട്ടിയെങ്കിലും എല്ലാവരും രസിച്ചു അത്.

    ബാബു ആ നല്ല കാലം ഓര്‍മ്മിപ്പിച്ചു.

  1. നീണ്ട കാത്തിരിപ്പിന്റെ വ്യഥയിലേക്ക് തള്ളിവിട്ടുകൊണ്ട്, വരുമെന്നു പറഞ്ഞയാള്‍ വരാതിരിക്കുക...
    ഇതിന്റെ ദു:ഖം എത്രമാത്രം ഉണ്ടെന്ന് ബാബു തന്നെ അങ്ങ് അഭിനയിച്ചു കാണിച്ചാല്‍ പോരായിരുന്നോ സിനു?

    ഇതാണ് ഏകനടന്‍ മാത്രമുള്ള അത്യന്താധുനിക ഏകാങ്കനാടകം എന്ന് പ്രിന്‍സിപ്പാളിനോട് പറഞ്ഞാല്‍ മതിയായിരുന്നു....

    ഓ.ടോ. സിനു, ഒരു തിരുത്ത് :
    വിദ്ധ്യാര്‍ത്തി അല്ല, വിദ്യാര്‍ത്ഥി ആണ്. (മംഗ്ലീഷ് - vidyaarththhi)

  1. ഞാന്‍ തരും... തരാതിരിക്കില്ല!
    എന്ത്?
    അഭിനന്ദനം!! നല്ലൊരു പോസ്റ്റിട്ടതിന്‌.

    സിനു, പീഡീയുടെ ശിഷ്യത്വം സ്വീകരിച്ചോ? പോസ്റ്റിന്റെ നീളം കുറച്ചത് കണ്ട് ചോദിച്ചതാണ്‌. :)

  1. നാം വന്നു കാണാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ വരുമെന്ന പ്രതീക്ഷയോടെ ,വന്നെത്തേണ്ടുന്നവരുടെ വരവും പ്രതീക്ഷിച്ചുള്ള കാത്തിരപ്പില്‍,വന്നെത്തെണ്ട സമയവും അതിക്രമിക്കുമ്പോള്‍ ,കാത്തിരിക്കുന്നവരുടെ വിഷമവും വേദനയും അസ്വാസ്ഥ്യവും ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്ക് മനസ്സിലാകും.
    കഥയുടെ തലക്കെട്ടില്‍ ഈ മനോവികാരമുണ്ട്.

    ഇവിടെ നമ്മുടെ ബാബുവിനു വരാമെന്നു പറഞ്ഞവന്‍ വരില്ല എന്നുറപ്പാണ്.അതിനാല്‍ ആ കാത്തിരിപ്പിന്റെ അസ്വാസ്ഥ്യം ബാബു അനുഭവിച്ചി ട്ടുണ്ടാവില്ല.

    എല്ലാം കൂളായി സ്റെറജില്‍ അവതരിപ്പിച്ചു .ബാബുവിന്റെ മറുപടികേട്ട പ്രിന്‍സിപ്പോള്‍ അല്ല, ആര്‍ക്കും ഒരു മറുപടിയും ഇല്ലതന്നെ.

    ആശയം അത്ര ഉള്‍ക്കാംബില്ല എങ്കിലും നന്നായി കഥ പറഞ്ഞു.സിനുവിന്റെ ലാളിത്യം നിറഞ്ഞ ശൈലി ഈ കഥയിലും സ്വീകരിച്ചു കണ്ടു

    അഭിനന്ദനങ്ങള്‍
    ഒഴിഞ്ഞകുടം നിറഞ്ഞു തുളുംബട്ടെ

    ---ഫാരിസ്‌

  1. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഇങ്ങനെയുള്ള കലാ പരിപാടികളെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല.. കോളേജില്‍ പോയിട്ടുമില്ല. അതിനാല്‍ സമാധാനം..! അവതരണം ഇഷ്ടമായി...

  1. ഏകാംഗ നാടകം നല്ലരീതിയില്‍ അവതരിപ്പിച്ചിട്ടും രക്ഷിതാവിനെ കൊണ്ടുവരാന്‍ പറഞ്ഞ പ്രിന്‍സിപാളിനെ എനിക്കിഷ്ട്ടായില്ലാ.. കൂതറ പ്രിന്‍സിപാള്‍

  1. “പ്രിന്‍സിപ്പാള്‍ ആളൊരു ചൂടനാണ്‌..ദേഷ്യം വന്നാല്‍ അടിയല്ല നല്ല ഇടിയാണ് പതിവ്.!!“

  1. ഹായ്...
    കണ്ടു മുട്ടാന്‍ കുറച്ചു വൈകി പോയി..
    നാടകം കലക്കി..
    മനസ്സിലേക്കു വീണ്ടും ഒരു പഴയ കാലം
    കൊണ്ടു വന്നു തന്നതിനു ഒരായിരം നന്ദി..

  1. സീനു, കൊള്ളാം, നല്ല അവതരണം. ശരിക്കും ചിരിപ്പിച്ചു.

  1. പി ഡി
    സന്ദര്‍ശനത്തിനും കമന്റിയതിനും നന്ദിട്ടോ..

    രാംജി..
    വരാമെന്ന് പറഞ്ഞവന്‍ വരാഞാല്‍ എന്ത് ചെയ്യുമെന്ന്
    എന്നോട് ചോദിക്കുകയാണോ..
    ഇതൊക്കെ ബാബൂന്റെ ഒരു ഐഡിയ അല്ലെ..
    ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ഹംസ..
    ഇക്കാ..പാവം പ്രിന്‍സിപ്പാള്‍..വായ പൊളിച്ചു അങ്ങിനെ
    നിന്നാല്‍ ഈച്ച കയറില്ലേ..
    അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ഇക്കാ..

    മുഹമ്മദു കുട്ടി..
    ഇക്കാ..ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി
    വൈകി ആണേലും കണ്ടല്ലോ..
    അത് തന്നെ വലിയ സന്തോഷം
    വീണ്ടും വരണം

    ജിത്തു..
    ജിത്തു സന്ദര്‍ശനത്തിനും കമന്റ്‌ ഇട്ടതിനും നന്ദി
    വീണ്ടും വരുമല്ലോ

    ശ്രീ..
    അതെ അതെ ..അതൊരു കാര്യം തന്നെയാ
    ചേട്ടാ..നന്ദിയുണ്ട്
    വീണ്ടും വരണം

    മനോരാജ്..
    ചേട്ടാ..ഇവിടം വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി

    എസ് എം സാദിക്ക്..
    ഇക്കാ ഇവിടം വന്നതില്‍ സന്തോഷം
    അഭിപ്രായത്തിനും നല്ല വാക്കിനും നന്ദി

    രാധിക..
    വന്നതില്‍ വളരെ സന്തോഷം
    അഭിപ്രായം പറഞ്ഞതിന് നന്ദി

    ഒ എ ബി..
    അവന്‍ വന്നാലും വന്നില്ലേലും നിങ്ങള്‍ വന്നൂല്ലോ
    വളരെ സന്തോഷം
    വന്നതിലും കമന്റിയതിലും നന്ദിയുണ്ട്

    സിദ്ധീക്ക്..
    ഇക്കാ..ഇവിടം സന്ദര്‍ശിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
    വീണ്ടും വരണംട്ടോ.

    പ്രദീപ്‌..
    ആദ്യ വരവിനും കമന്റിയതിനും നന്ദി

  1. അക്ബര്‍..
    ഇക്കാ നന്ദിയുണ്ട് അഭിപ്രായത്തിനും ഇവിടം വന്നതിനും
    അതെ അതെ..ധൈര്യം വേണം എന്നാലല്ലേ രക്ഷപ്പെടൂ..

    തെച്ചിക്കോടന്‍..
    ഇക്കാ നല്ല കാലം ഓര്‍മ്മിച്ചു എന്നറിഞ്ഞതില്‍ സന്തോഷം
    വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി

    ഗീത..
    ചേച്ചീ..ചേച്ചി പറഞ്ഞ ഐഡിയ കൊള്ളാം..എനിക്കിഷ്ട്ടപ്പെട്ടു
    ചേച്ചി ചൂണ്ടി കാണിച്ച തെറ്റ് തിരുത്തിയിട്ടുണ്ട്
    എല്ലാത്തിനും നന്ദി
    വീണ്ടും വരണംട്ടോ..

    വായാടി..
    നന്ദി വായാടി അഭിപ്രായത്തിനും അഭിനന്ദനത്തിനും
    പി ഡി യുടെ ശിഷ്യത്വം സ്വീകരിച്ചു.
    പോസ്റ്റ്‌ കണ്ടപ്പോള്‍ മനസ്സിലായല്ലേ..
    അല്ലേലും ഈ വായാടിക്ക് എന്താ ബുദ്ധി
    വേണേല്‍ വായാടിയും പി ഡി യുടെ ശിഷ്യത്വം സ്വീകരിച്ചോളൂ
    ഇപ്പോഴാണേല്‍ ഒഴിവുണ്ട്.ഒന്നും കൊടുക്കേണ്ട ഫ്രീയാ..


    ഫാരിസ്..
    ഇവിടം വന്നതില്‍ വളരെ സന്തോഷം
    അഭിപ്രായത്തിനും നല്ല വാക്കുകള്‍ക്കും നന്ദി.
    വീണ്ടും വരണംട്ടോ..

    കൊട്ടോട്ടിക്കാരന്‍..
    ഇവിടം സന്ദര്‍ശിച്ചതിനും കമന്റിയതിനും നന്ദി
    അവതരണം ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ സന്തോഷം
    വീണ്ടും വരവ് പ്രതീക്ഷിക്കുന്നു

    കൂതറ ഹാഷിം..
    കൂതറ എന്ന് വിളിച്ചത് പ്രിന്‍സിപ്പാള്‍ കേള്‍ക്കേണ്ട
    നല്ല അടിയല്ല ഇടി കിട്ടുംട്ടോ..
    ഇവിടം വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി

    ഒരു നുറുങ്ങു..
    അതെ..അത് തന്നെയാ പതിവ്
    സന്ദര്‍ശിച്ചു കമന്റിയതിനു നന്ദിയുണ്ട്

    മിഴിനീര്‍ത്തുള്ളി..
    ആദ്യ വരവിനും കമന്റ്‌സിനും നന്ദി
    വൈകി ആണേലും കണ്ടു മുട്ടിയല്ലോ
    തിരിച്ചും നന്ദി പറയുന്നു
    ഇനിയും വരിക

    വഷളന്‍..
    ഇവിടം വന്നതിനും നല്ല വാക്കിനും നന്ദി
    ഒപ്പം ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം
    ഇനിയും വരണം

  1. varanam, varathirikkaan pattillaa...... othiri nannaayi..... aashamsakal............

  1. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പഴായിരുന്നു കൂടുതലും ഈ വക കാര്യങ്ങൾ‌ക്കായി നടന്നിരുന്നത് .അന്ന് ക്ലാസ്സ് കട്ട് ചെയ്യാറില്ലായിരുന്നു ,ഇടവേളകളായിരുന്നു റിഹേഴ്സൽ .കോളേജിലായിരുന്നപ്പോൾ തൊലിക്കട്ടി ഒന്നുകൂടി കൂടിയത് കാരണം ക്ലാസ്സ് കട്ട് ചെയ്യാനും തുടങ്ങി പക്ഷേ തീയറ്ററൊക്കെ ദൂരെ ആയതിനാൽ സിനിമ വിദൂരത്ത് തന്നെയായിരുന്നു .ആ കാലം അതിവിദൂരമല്ലാത്തതിനാൽ ഒന്നും മറന്നിട്ടില്ല ;കാലമേറെകഴിഞ്ഞാലും മറക്കുമെന്നും തോന്നുന്നില്ല .ഓർ‌മ്മിക്കാൻ ആ നല്ല ഓർ‌മ്മകൾ ...

    നല്ല പോസ്റ്റ് ,വീണ്ടും സ്കൂളിലേക്കും കോളേജിലേക്കും ഒരു ഓർ‌മ്മപ്രദക്ഷിണം നല്കി ....

  1. ഹ..ഹ..ഹ..

    വരാന്ന് പറഞ്ഞിട്ട്‌ ആളു വരാതിരിക്കരുത്‌.
    വരാതിരുന്നാലോ ആൾക്കാരുടെ പരാതി തീരൂലാ..
    ഇത്തരം കസർത്തു വേലകൾ പലപ്പോഴായി സ്റ്റേജിൽ പയറ്റിയ ആളാ ഞാനും...
    (അതിൽ ചിലത്‌ ഞാന്നൊരു പോസ്റ്റായി തന്നെ ഇട്ടാലോ എന്ന് ഇത്‌ വായിച്ചപ്പോൾ തോന്നുന്നു..)
    ഏതായാലും ബാബു കലക്കി

  1. വരാമെന്ന് പറഞ്ഞ ആ.,, കഴുവേറി മോന്‍ വരാത്തതിനു ഞാനെന്തു ചെയ്യാനാ ..

    അല്ല പിന്നെ..

    രസിച്ചൂട്ടൊ

  1. സിനു പറഞ്ഞു "ഈ വായാടിക്ക് എന്താ ബുദ്ധി!! വേണേല്‍ വായാടിയും പി ഡി യുടെ ശിഷ്യത്വം സ്വീകരിച്ചോളൂ"
    വായാടിക്ക് ബുദ്ധിയുണ്ടെന്ന് പറഞ്ഞ ആദ്യത്തെ വ്യക്തി എന്ന പദവി സിനുവിന് സ്വന്തം! പിന്നെ വെറുതെ തന്നാലും എനിക്കാ പീഡിയുടെ ശിഷ്യത്വം വേണ്ട. അറിഞ്ഞുകൊണ്ട് ആപത്തില്‍ ചെന്ന് ചാടാന്‍ എന്നെ കിട്ടൂല്ല.....

  1. അതെ വരൂന്നു പറഞ്ഞിട്ട് വരാതിരുന്നാല് പ്പോ ന്താ ചെയ്യാ.........അസ്സലായിരിക്കുന്നു ട്ടോ ...ഇനിയും വരാം......ആശംസകള്‍ ......

  1. ജയരാജ്..
    സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി
    തിരിച്ചും ആശംസകള്‍

    ജീവി..
    ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
    വീണ്ടും പഴയ കാലത്തേക്ക് ഓര്‍മ്മ പ്രദക്ഷിണം നല്‍കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം
    വീണ്ടും വരിക

    കമ്പര്‍..
    എത്രയും പെട്ടെന്ന് അതെഴുതി പോസ്റ്റാക്കൂ
    ഇവിടെ വന്നതിനും കമന്റിയതിനും നന്ദി

    മുക്താര്‍..
    വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി
    രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം
    വീണ്ടും വരണം

    വായാടി..
    വീണ്ടും വന്നതില്‍ ഒത്തിരി സന്തോഷം
    ബുദ്ധിയുണ്ട് എന്ന് പറഞ്ഞ ആദ്യത്തെ വ്യക്തി ഞാനാണ് അല്ലെ..
    ഹോ..എന്റെ വായാടീ..എനിക്ക് തൃപ്തിയായി

    കുട്ടന്‍..
    ആദ്യ വരവിനും അഭിപ്രായത്തിനും നന്ദിയുണ്ട്ട്ടോ
    ഇനിയും വരണേ..

  1. ഹ ഹ
    "അവന്‍ വരും..വരാതിരിക്കില്ല"
    ബാബു ആളുമോശമില്ല...ഇഷ്ടപ്പെട്ടു.

  1. സിനു, ഈ ബാബു ആണോ ഹിപ്പോ ബാബു

  1. ആള്‍ വരാത്തതിനു ബാബു എന്തുപിഴച്ചു???

  1. സീനു,
    ““ഇനിയും വരാം..വരാതിരിക്കില്ല...!!”

    ആശംസകൾ...

  1. നന്ദി, ഞാന്‍ എന്‍റെ സ്കൂളിലേക്ക് പോയി..
    "വരാമെന്ന് പറഞ്ഞവന്‍ വരാഞ്ഞിട്ടു അവിടെ നിന്ന ഒരുത്തനെ കയറ്റി അഭിനയിപ്പിച്ച് മൊത്തം കൊളമായ ഒരു കഥയാ ഞങ്ങളുടേത്...!!"

  1. സീനൂ,
    എനിക്കാ ഏകാംഗനാടകം വളരെ ഇഷ്ടമായി.. അതിനായിരുന്നു ഫസ്റ്റ് പ്രൈസ് കിട്ടേണ്ടിയിരുന്നത്..
    അപ്പോള്‍ വീണ്ടും കാണാം.. ആശംസകള്‍...

  1. കുറച്ചു ദിവസമായി തിരക്കയിരുന്നു. പി ഡി യുടെ കണ്ണ് ഓപ്പറേഷനു സഹായത്തിന് ഹോസ്പിറ്റലില്‍ ആയിരുന്നു.

    കമന്റിടാന്‍ മൂരാച്ചി
    വരും...വരാതിരിക്കില്ല.....

  1. പറഞ്ഞില്ലെന്നു വേണ്ട. വായാടീടെ ഈ പോസ്റ്റ് വായിച്ചിട്ടാ പി ഡി യുടെ കണ്ണടിച്ചു പോയത്.

  1. ഞാന്‍ വരുന്നതന്നു ആദ്യമാ അല്ലെ.കാരണവന്മ്മാര്‍ കുറച്ചു കഴിഞ്ഞേ എത്തൂ. കഥ നന്നായി.
    'ഒഴിഞ്ഞ കുടം ' എന്നത് മാറ്റി 'നിറകുടം' എന്ന് മാറ്റിയാല്‍ നന്നാവും.

  1. ബാബു കൊള്ളാട്ടോ:)

  1. പ്രശാന്ത്..
    സ്വാഗതം..ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി
    ഇഷ്ട്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം
    വീണ്ടും വരിക

    ഒഴാക്കാന്‍..
    വന്നതില്‍ വളരെ സന്തോഷം
    കമന്റ്‌സിന് നന്ദിട്ടോ
    അല്ല..ഹിപ്പോ ബാബു വേ..ഈ ബാബു റേ..

    രമണിക..
    ആദ്യ വരവിനും കമന്റ്‌സിനും നന്ദി
    ആള്‍ വരാത്തതെല്ല അത് ബാബൂന്റെ നമ്പര്‍ അല്ലെ ചേച്ചീ..

    വി കെ..
    അഭിപ്രായം പറഞ്ഞതിന് നന്ദി
    തിരിച്ചും ആശംസകള്‍
    ഇനിയും വരണം വരാതിരിക്കരുത്..

    സിബു..
    സ്വാഗതം ആദ്യ വരവിനും കമന്റിയതിനും നന്ദി
    മൊത്തം കുളമായ ആ കഥ പോസ്റ്റാക്കൂ.. സിബു
    ഞങ്ങള്‍ക്കും ഒന്ന് വായിക്കാലോ..
    വീണ്ടും വരണംട്ടോ..

    സുമേഷ്..
    ആദ്യത്തെ വരവാണല്ലേ..സ്വാഗതം
    പോസ്റ്റ്‌ ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം
    അഭിപ്രായത്തിനു നന്ദിട്ടോ..
    ഇനിയും വരണം

    മൂരാച്ചി..
    അപ്പൊ..മൂരാച്ചി ആയിരുന്നോ പി ഡിക്ക് കൂട്ട്
    നന്നായി..മൂരാച്ചി അല്ലേലും ഒരു മനുഷ്യ സ്നേഹിയാ..
    എനിക്ക് നേരത്തെ അറിയായിരുന്നു അത്
    എത്ര ബിസി ആണെങ്കിലും മൂരാച്ചി ഇവിടെ കമന്റ്‌ ഇടാന്‍
    വരും..വരാതിരിക്കില്ല!!
    പി ഡിയുടെ കണ്ണ് അടിച്ചു പോയെതെങ്ങിനെയാ എന്നനിക്കറിയാം മൂരാച്ചീ..
    എല്ലാം ആ കൊച്ചു മുതലാളിയുടെ മോഷണമാ കാരണമായെ..
    മൂരാച്ചീ..വന്നതില്‍ ഒത്തിരി സന്തോഷം
    കമന്റ്‌സിന് നന്ദി
    വീണ്ടും വരണം

    ഇസ്മയില്‍..
    ആദ്യ വരവല്ലാട്ടോ ..
    ഒരിക്കല്‍ വന്നിട്ടുണ്ട് ഇവിടെ
    വീണ്ടും കണ്ടതില്‍ വളരെ സന്തോഷം
    ഒഴിഞ്ഞ കുടം നിറയട്ടെ..എന്നിട്ട് മാറ്റിയാല്‍ പോരെ
    അഭിപ്രായത്തിനും നിര്‍ദേഷത്തിനും നന്ദിയുണ്ട്
    ഇനിയും വരിക

    രഞ്ജിത്..
    സ്വാഗതം..ആദ്യ വരവിനും കമന്റിയതിനും നന്ദി
    വീണ്ടും വരണം

  1. വരുമെന്ന് പറഞ്ഞിട്ട് വരാതിരുന്നാലോ... കഥ ഉഷാര്‍ !

  1. എന്നാലും ഓന്‍ വരാന്ന് പറഞ്ഞിട്ട് വരാതിരുന്നത് വല്ലാത്ത ഒരു ചതിയായി പോയി...:)

    നന്നായിരിക്കുന്നു...

  1. ഇത് വായിച്ച് കഴിഞ്ഞപ്പോൾ,ഞാൻ എന്റെ കലാലയ ജീവിതത്തിലേക്കാണു എത്തിയത്.നാടകത്തിനു പകരം ഫേഷൻ ഷോ ആയിരുന്നു, അവസാനം കൈയിലുള്ള മുണ്ടും,ഷർട്ടും,പാന്റുമിട്ട് കൊണ്ട് ,ഗ്രീക്ക്,റോമൻ തീമുകള്ളുമായി എത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യുട് ഓഫ് ഫേഷൻ ടെക്നോളജിക്കാരുമായുള്ള മത്സരം.ആ തൊലിക്കട്ടിയെ അഭിനന്ദിക്കാത്ത ആരുമില്ലായിരുന്നു.
    എന്തായാലും ഞാൻ അതൊരു ബ്ലോഗ് ആക്കുന്നുണ്ട്,പ്രചോദനം തന്നതിനു സീനുവിനു പ്രത്യേക നന്ദി...

  1. കോളേജ് കഥകൾ എനിന്നിഷ്ടമാണ്. ഇതും ഇഷ്ടപ്പെട്ടു. (ഞ്ങ്ങടെ ഒരു നാടകക്കഥ എഴുതാനിരിക്കുകയായിരുന്നു. അതിനി കുറേ കഴിഞ്ഞ്!)


    എന്നാലും...

    “ആ.,, കഴുവേറി മോന്‍” എന്ന് അവൻ പ്രിൻസിപ്പലിനോട് പറഞ്ഞോ!

    ഫീകരൻ!!

  1. നാടകം പോലെ തന്നെ അവതരിപ്പിച്ചു ..കേട്ടൊ

  1. ഹ..ഹ.ഹ.. കൊള്ളാം !!!

  1. എന്നാലും തൊലിക്കട്ടി അപാരം തന്നെ.

  1. പ്രിന്‍സിപ്പലിന്റെ മുഖത്തു നോക്കി അങ്ങനെ പറഞ്ഞു കളഞ്ഞോ?
    കടന്ന കയ്യായിപ്പോയി.
    നല്ല പോസ്റ്റ്‌ സിനു.ആശംസകള്‍.

  1. ആധുനിക നാടക ലോകത്തിന് ഒരു മുതൽ ക്കൂട്ടായി മാറുവാൻ ബാബുവിന് കഴിഞില്ല...
    അവന് കഴിയും കഴിയാതിരിക്കില്ല :-)

    കൊള്ളാം

  1. ഈ ബാബു ആണോ ഇപ്പോഴത്തെ വില്ലന്‍ നടന്‍ ബാബു രാജ്? :)
    എന്തായാലും നാടകം കലക്കി... !!

  1. Anonymous

    ഒരു കമന്റെഴുതാന്ന് വച്ചാല്..!!?
    കുന്നും പുറത്ത്ന്ന് ജിദ്ദയിലേക്ക് ഇത്രേം ദൂരണ്ടാവൂല

    ഇത് വരെ ഓന്‍ വന്നില്ല ല്ലെ?

  1. കണ്ടു മുട്ടാന്‍ കുറച്ചു വൈകി പോയി..ഈ ബ്ലോഗ്‌ നന്നായി പിടിച്ചു...നല്ല അവതരണം....വരും വരാതിരിക്കില്ല .

  1. ഇത് വഴി വന്നു അഭിപ്രായം പറഞ്ഞ
    എല്ലാവര്ക്കും നന്ദി
    വീണ്ടും വരണം..

  1. ആയോ കലക്കി കേട്ടോ ഇഗനെ ഒരു അനുഭവം ആര്ക്കും ഉണ്ടാവാതിരിക്കട്ടെ. അഭിനന്ദനങ്ങള്‍ .......

  1. ഫാസില്‍..
    സുഹൈല്‍ .
    ഈ വഴി വന്നു കമന്റിയതിനു നന്ദിയുണ്ട്
    വീണ്ടും വരണം

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ