59
March 4, 2010 Post By: സിനു

ഒരു പെരുന്നാള്‍ രാവിന്‍റെ ഓര്‍മയില്‍….

ഇരുപത്തിഒന്‍പത് ദിവസത്തെ വൃതത്തിനു വിരാമം അറിയിച്ചു കൊണ്ട് ആകാശത്ത് റംസാന്‍ ചന്ദ്രിക മിന്നി മറഞ്ഞു. പള്ളിയില്‍ ചെറിയപെരുന്നാള്‍ സന്ദേശം അറിയിച്ചു കൊണ്ട് തഖ്ബീര്‍ ധ്വനി മുഴങ്ങി.ചെറിയപെരുന്നാളിന്‍റെ ആഘോഷത്തിനു തുടക്കമായി . അയല്‍പക്കത്തെ കുട്ടികള്‍ കയ്യില്‍ മൈലാഞ്ചിയിട്ടും, പടക്കം പൊട്ടിച്ചും പെരുന്നാളാഘോഷം തുടങ്ങിക്കഴിഞ്ഞു. !
നേരം വെളുത്താല്‍ പെരുന്നാളാണ്.അരിയും സാധനങ്ങളും ഇതുവരെയും കിട്ടിയിട്ടില്ല . നഫീസുവിന്‍റെ മനസ്സിലെ തീ ആളിക്കത്തികൊണ്ടിരുന്നു. മാനുക്ക രാവിലെ പോയതാണ് ഇതുവരെയും വന്നിട്ടില്ല. സുബൈര്‍ പുതിയ കുപ്പായം കിട്ടാത്തത് കൊണ്ട് ചിണുങ്ങിയും കരഞ്ഞും ഇടയ്ക്കിടയ്ക്കു ഉപ്പ വരുന്നുണ്ടോ എന്ന് നോക്കി ഇടവഴിയിലേക്ക് കണ്ണും നട്ടിരിപ്പാണ്. നഫീസു ഓലപ്പുരയുടെ ഇറയത്തിറങ്ങി ഇടവഴിക്കപ്പുറത്തെ പാടവരമ്പിലേക്ക് നോക്കി . ഇല്ല മാനുക്കാനെ കാണുന്നില്ല..!!
“ഉമ്മാ ഉപ്പ വരുമ്പോ പുത്തന്‍കുപ്പായം കൊണ്ടരില്ലെ ?
സുബൈര്‍ ചിണുങ്ങികൊണ്ട് ഉമ്മന്‍റെ അരികിലേക്ക് ചെന്ന് ഉമ്മാടെ അരയില്‍ രണ്ട് കൈകൊണ്ടും വട്ടം ചുറ്റിപ്പിടിച്ചു. തേങ്ങി കൊണ്ട് ചോദിച്ചു.
“കൊണ്ടരും ഉമ്മാടെ കുട്ടിക്ക് ഉപ്പ വരുമ്പോ പുതിയ കുപ്പായം കൊണ്ടരും മുത്ത് കരയണ്ട..
സുബൈറിന്‍റെ തലയിലൂടെ സ്നേഹത്തോടെ കൈവിരല്‍ ഓടിച്ചു കൊണ്ട് നഫീസു മകനെ സമാധാനിപ്പിച്ചു !!.
മാനുക്കാക്ക് കാലിച്ചാക്കുകള്‍ കുറഞ്ഞ വിലയ്ക്കു വാങ്ങി അത് തുന്നിക്കൂട്ടി വില്‍ക്കുന്ന ജോലിയാണ്.പുരയില്‍ നിന്നും അതിരാവിലെ പോയാല്‍ നേരം ഇരുട്ടിയിട്ടെ വരികയുള്ളൂ.. മാനു തിരിച്ച് വരുന്നത് വരെ നഫീസുവിന് ആദിയാണ്. ആസ്ത്മ രോഗമുള്ള ആളാണ് ഇടയ്ക്ക് ശ്വാസം വലിക്കാന്‍ മാനുക്ക പെടാപ്പാട് പെടും. ഇന്‍ഹേലര്‍ വായിലേക്കടിച്ചാല്‍ ശ്വാസം മുട്ടിനു സമാധാനം ഉണ്ടാവും എപ്പോഴും അതും കീശയിലിട്ടാണു നടപ്പ് . ചാക്ക് വിറ്റുകിട്ടുന്ന കാശില്‍ ഭൂരിഭാഗവും മരുന്നു വാങ്ങി കഴിയും എന്നാലും സന്തോഷത്തോടയാണ് അവരുടെ ജീവിതം. സുബൈറിലാണു അവരുടെ പ്രതീക്ഷ മുഴുവന്‍. അവനിപ്പോള്‍ മൂന്നാം ക്ലാസിലാണ് നന്നായി പഠിക്കാന്‍ മിടുക്കുള്ള കുട്ടിയാ എന്ന് നെടുങ്ങാടിമാഷ് മാനുവിനെ കാണുമ്പോഴെല്ലാം പറയാറുണ്ട്.
നോമ്പ് നോറ്റ് പോയതാ സാധാരണ വരുന്ന സമയവും കഴിഞ്ഞിരിക്കുന്നു. “പടച്ചോനെ എന്‍റെ മാനുക്കാനെ നീ കാക്കണേ.. നഫീസു നെടുവീര്‍പ്പോടെ മാനുക്കാനെ കാത്തിരുന്നു.
“ നഫീസൂ ,,,, മാനു വന്നില്ലെ ?
അയല്‍പകത്തെ റുഖിയത്തയാണ്. കയ്യില്‍ ഒരു സഞ്ചിയും ഉണ്ട് അതു നഫീസുവിന്‍റെ നേരെ നീട്ടി.
“ഇതാ ,,, ഫിത്വര്‍ ‍സക്കാത്തിന്‍റെ അരിയാണ്.”
നഫീസു സഞ്ചി വാങ്ങി റുഖിയത്തയോട് കയറിയിരിക്കാന്‍ പറഞ്ഞു.
“ഇല്ല ഇരിക്കുന്നില്ല പോവാണ് കുട്ടികള്‍ എല്ലാരും വന്നിട്ടുണ്ടവിടെ .
“ഇവനെന്തിനാ കരയുന്നത് ?
തിരിഞ്ഞു പോവാന്‍ തുനിഞ്ഞ റുഖിയത്ത സുബൈറിനെ നോക്കി ചോദിച്ചു.
നഫീസു മറുപടി ഒന്നും പറഞ്ഞില്ല . എങ്കിലും റുഖിയാത്തക്ക് കാര്യം മനസ്സിലായി പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല. സുബൈറിന്‍റെ നിഷ്കളങ്കമായ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചു. സുബൈര്‍ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങിയിരുന്ന കണ്ണുനീര്‍ പുറംകൈ കൊണ്ട് തുടച്ചു ഉമ്മാടെ അടുത്തേക്ക് കൂടുതല്‍ നീങ്ങി നിന്നു.റുഖിയത്ത യാത്ര പറഞ്ഞു പോയി. നഫീസു സുബൈറിനെയും വിളിച്ച് പുരക്കകത്തേക്ക് കയറി.
കിട്ടിയ ചാക്കുകള്‍ എല്ലാം കടയില്‍ കൊടുത്ത് അവിടന്ന് കിട്ടിയ കാശുമായി മാനു അടുത്ത് കണ്ട ടെക്സ്റ്റൈല്‍സിലേക്ക് കയറി . സുബൈറിന് ഒരു ഷര്‍ട്ടും ട്രൌസറും എടുത്തു.  നഫീസുവിനു ഒരു സാരിയും. എല്ലാ ചെറിയ പെരുന്നാള്‍ക്കും നഫീസുവിനു ഒരു സാരിയുണ്ടാവും പെരുന്നാള്‍ കഴിഞ്ഞാല്‍ നഫീസു അതു എടുത്ത് വെക്കും ബലിപെരുന്നാളുവരെ.. ബലി പെരുന്നാളിനു പുതിയത് വാങ്ങില്ല. മാനു വാങ്ങിക്കാം എന്നു പറഞ്ഞാലും ഭര്‍ത്താവിന്‍റെ കഷ്ടപ്പാട് ശരിക്കറിയുന്ന നഫീസു സമ്മതിക്കില്ല.
ബാക്കി വന്ന കാശുകൊണ്ട് അത്യാവശ്യം വേണ്ട വീട്ടു സാധനങ്ങളും വാങ്ങി പെരുന്നാള്‍ തിരക്കില്‍ മുങ്ങിയ അങ്ങാടിയിൽ കൂടി മാനു പുരയിലേക്ക് നടന്നു. സുബൈര്‍ ഉറങ്ങുന്നതിനു മുന്‍പ് ചെല്ലണം രാവിലെ പോരുമ്പോള്‍ അവനോട് പുത്തന്‍ കുപ്പായവുമായി നേരത്തെ വരാം എന്നു പറഞ്ഞു പോന്നതാ. പ്രതീക്ഷിച്ചത്ര ചാക്കുകള്‍ കിട്ടിയില്ല സമയം ഒരുപാട് വൈകി .. പാവം കരയുന്നുണ്ടാവും.. മാനു നടത്തത്തിനു വേഗത കൂട്ടി.
“മാനൂ…. നില്‍ക്കൂ..ഞാനും ഉണ്ട്.
പിറകില്‍ സുകുമാരന്‍. പപ്പടകച്ചവടം കഴിഞ്ഞ് സുകുമാരന്‍ കാലിവട്ടിയുമായ് മാനുവിന്‍റെ അടുത്തേക്ക് ഓടി വന്നു . സാധാരണ തൃസന്ധ്യയാവുന്നതിനു മുമ്പ് വീടണയുന്ന സുകുമാരന്‍ പെരുന്നാള്‍ കച്ചവടമായത് കൊണ്ട് വൈകിയതാണ്. കൂട്ടിനു ആളെ നോക്കി വഴിയില്‍ നില്‍ക്കുവായിരുന്നു . അവര്‍ ഒരോരോ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ട് നടന്നു. ടാറിട്ട റോഡില്‍ നിന്നും ചെങ്കല്‍പാതയിലേക്ക് കയറി. ചെങ്കല്‍ പാത അവസാനിക്കുന്നിടത്ത് സുകുമാരന്‍റെ വീട്. പിന്നെ പാടവരമ്പിലൂടെ കുറച്ചു കൂടി നടന്ന് ഇടവഴിയില്‍ കയറിയാല്‍ മാനുവിന്‍റെ പുര.
സുകുമാരന്‍റെ വീടിന്‍റെ മുമ്പിൽ എത്തി.
“മാനൂ ഒരു ചൂട്ട് കത്തിച്ചിട്ട് പോവാം വരമ്പിലൂടെ പോവണ്ടതല്ലെ?
വീട്ടിലേക്ക് കയറും മുന്‍പ് സുകുമാരന്‍ മാനുവിനോട് പറഞ്ഞു.
“വേണ്ട.. കുട്ടിക്കാലം മുതല്‍ നടക്കുന്ന വരമ്പല്ലെ കണ്ണുചിമ്മി നടന്നാലും ഒരല്‍പ്പം പിഴക്കില്ല. സുകുമാരനെ നോക്കി ചിരിച്ചുകൊണ്ട് മാനു പറഞ്ഞു
ഇരുട്ടില്‍ പാടവരമ്പിലൂടെ മാനു നടന്നു . വരമ്പു കഴിഞ്ഞ് ഇടവഴിയിലേക്ക് കയറിയ മാനുവിന്‍റെ കാലില്‍ എന്തോ തട്ടിയത് പോലെ ..!! കാലിനടിയില്‍ കൂടി എന്തോ ഇഴഞ്ഞു പോവുകയും ചെയ്തു. മാനുവിന്‍റെ നെഞ്ച് പിടച്ചു..!! കയ്യില്‍ ഉണ്ടായിരുന്ന സഞ്ചികള്‍ താഴെയിട്ടു . .മാനു ഇടതുകാല്‍ കൂട്ടിപിടിച്ച് താഴെ ഇരുന്നു !!.. പടച്ചോനെ പാമ്പ്..!!
“നഫീസൂ....... മാനു ഉറക്കെ വിളിച്ചു..
സുബൈറിനു ചോറ് കൊടുത്ത് ഉറക്കാന്‍ കിടത്തി മാനുക്കാനെ കാത്തിരുന്നിരുന്ന നഫീസു വിളി കേട്ടു.. ചിമ്മിനി വിളക്കുമായി പുറത്തിറങ്ങി ഇടവഴിയില്‍ മാനുക്ക വീണുകിടക്കുന്നു നഫീസു ഓടിചെന്നു.
“നഫീസൂ,,, കാലില്‍…!!!
മാനു വാക്കുകള്‍ മുഴുവനാക്കുന്നതിനു മുന്‍പേ നഫീസു പൊട്ടിക്കരഞ്ഞു ബോധമറ്റ് താഴെ വീണു. ഇടവഴിയില്‍ നിന്നും ശബ്ദം കേട്ട് റുഖിയത്ത പുറത്തിറങ്ങി നോക്കി.ഇട വഴിയിലേക്ക് ഓടിചെന്നു. കൂടെ റുഖിയത്തയുടെ മകന്‍ ബഷീറും ഇടവഴിയില്‍ കിടന്ന് പുളയുന്ന മാനുവിനെ താങ്ങിയെടുത്തു തോളിലുണ്ടായിരുന്ന മുണ്ട്കൊണ്ട് കാലില്‍ വരിഞ്ഞ് കെട്ടി. റുഖിയത്തയും അയല്‍പക്കത്തെ മറ്റു പെണ്ണുങ്ങളും കൂടി നഫീസുവിനെ താങ്ങിയെടുത്ത് വീട്ടിനകത്തേക്ക് കൊണ്ട് പോയി. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ എല്ലാവരും കൂടി മാനുവിനെ ഒരു മരക്കസേരയില്‍ ഇരുത്തി താങ്ങിപ്പിടിച്ച് പാടവരമ്പിലൂടെ ഓടി.. താഴെ വീണുകിടന്നിരുന്ന സഞ്ചികള്‍ എല്ലാം കൂടി പെറുക്കിയെടുത്ത് റുഖിയത്തയുടെ മരുമകള്‍ നഫീസുവിന്‍റെ പുരക്കകത്ത് കൊണ്ട് വെച്ചു.
കുട്ടന്‍ വൈദ്യര്‍ നേരത്തെ കിടന്നുറക്കമായിരുന്നു പുറത്ത് ആളുകളുടെ കാല്‍ പെരുമാറ്റംകേട്ട് വൈദ്യര്‍ ഉണര്‍ന്നു വാതില്‍ തുറന്നു. മാനുവിനെ വരാന്തയില്‍ കിടന്നിരുന്ന മരക്കട്ടിലിലേക്ക് കിടത്തി.
“എന്ത് വിഷാ തീണ്ട്യാത്ന്നറിയോ ?
വൈദ്യര്‍ കൂടെ വന്നവരോട് ചോദിച്ചു. അവര്‍ പരസ്പ്പരം മുഖത്തോട് മുഖം നോക്കി.
“ഇല്ല ,, ആരും കണ്ടില്ല.
വൈദ്യര്‍ എന്തൊക്കയോ പച്ചമരുന്നുകള്‍ അരച്ചു മാനുവിന്‍റെ കാലില്‍ പുരട്ടി. മാനുവിന്‍റെ നില കൂടുതല്‍ വഷളായി തുടങ്ങി .. വായില്‍ കൂടി രക്തവും നുരയും കൂടി കലര്‍ന്നു പുറത്ത് വന്നുകൊണ്ടിരുന്നു.!! കണ്ണുകളില്‍ ഇരുട്ട് കയറി. അവ്യക്തമായ ശബ്ദത്തില്‍ നഫീസുവിനെയും സുബൈറിനെയും വിളിച്ച്കൊണ്ടിരുന്നു. പതിയെ പതിയെ ഓര്‍മ നഷടമായി തുടങ്ങി.!!
“രക്ഷയില്ല.. കൂടിയ ഇനമാ…
വൈദ്യര്‍ തന്‍റെ നിസ്സഹായാവസ്ഥ കൂടെ വന്ന ഒരാളെ വിളിച്ച് രഹസ്യമായ് പറഞ്ഞു.

ഓര്‍മ തിരിച്ചു കിട്ടിയ നഫീസു മാനുക്കാനെ വിളിച്ചു കരഞ്ഞു. ഉമ്മാടെ കരച്ചില്‍ കേട്ട് സുബൈര്‍ ഉണര്‍ന്നു കാര്യമറിയാതെ അവന്‍ പകച്ചിരുന്നു. നഫീസു മകനെ കെട്ടിപ്പിടിച്ച് പൊട്ടിപൊട്ടികരഞ്ഞു.സുബൈറും കരയാന്‍ തുടങ്ങി. അടുത്ത് നില്‍ക്കുന്ന പെണ്ണുങ്ങള്‍ എങ്ങനെ അവരെ സമാധാനിപ്പിക്കണം എന്നറിയാതെ വിശമിച്ചു. നേരം പുലരാന്‍ അധികം സമയമില്ല മാനുക്കാടെ കൂടെ പോയിരുന്ന ബഷീര്‍ തിരിച്ചു വന്നു റുഖിയാത്താനെ പുറത്തേക്ക് വിളിച്ചു.
“ഉമ്മാ…. മാനുക്ക……. മാനുക്ക പോയി,!!!
റുഖിയത്ത തരിച്ചിരുന്നു. എങ്ങനെ നഫീസുവിനെ അറിയിക്കും.!!
പള്ളിയില്‍‍ സുബ്ഹി ബാങ്ക് മുഴങ്ങി.. മാനുവിന്‍റെ പൊതിഞ്ഞുകെട്ടിയ ശരീരം പുരയുടെ ഉമ്മറത്ത് എത്തി. നഫീസു വാവിട്ടു കരഞ്ഞു. അവിടെ കൂടിയവരുടെയെല്ലാം കണ്ണില്‍ വെള്ളം നിറഞ്ഞു.!!
മാനുവിന്‍റെ മരണ വിവരം അറിയിച്ചുകൊണ്ട് കുഞ്ഞിമുഹമ്മദിന്‍റെ ജീപ്പ് നാട്ടിലൂടെ തലങ്ങും വിലങ്ങും ഓടി. പെരുന്നാള്‍ നമസ്ക്കാരത്തിന്‍റെ സമയം ആയെന്നറിയിച്ചു കൊണ്ട് പള്ളിയില്‍ തഖ്ബീര്‍ മുഴങ്ങികൊണ്ടിരുന്നു.!!


“സുബൈര്‍ എന്താ സ്വപ്നം കണ്ടിരിക്കുന്നത് ?
മുമ്പില്‍ ഹക്കീം സാര്‍.
“ഹെയ് ഒന്നുമില്ല ചുമ്മാ പഴയകാര്യങ്ങള്‍ ഓരോന്ന്…...
“നിന്നെ ബോസ് വിളിക്കുന്നുണ്ട്. നിന്‍റെ ലീവ് ശരിയായിട്ടുണ്ടെന്നു തോന്നുന്നു.
“ഉമ്മ ഇന്നു രാവിലെ വിളിച്ചപ്പോഴും ചോദിച്ചു പെരുന്നാളിനു വരുന്നില്ലെ എന്ന്. രണ്ട് വര്‍ഷം കഴിഞ്ഞില്ലെ അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട്. ഇപ്പ്രാവശ്യം കുറച്ച് കൂടുതല്‍ നിന്നതുകൊണ്ട് വീടു പണി തീര്‍ക്കാന്‍ പറ്റി .
“വീടോ,,, അതിനു വീടെന്നാണോ പറയണ്ടത് കൊട്ടാരം എന്നു പറയൂ.. ഉമ്മ ഒറ്റയ്ക്കല്ലെ വീട്ടില്‍ ഉള്ളൂ ഇനി ഒരു കല്ല്യാണം ആവാം അല്ലെ ?
ഹക്കീംസാര്‍ സുബൈറിന്‍റെ തോളില്‍ തട്ടികൊണ്ട് പറഞ്ഞു. മരുഭൂമിയിലെ കണക്കുകളുടെയും പ്രൊജക്റ്റുകളുടെയും ഇടയില്‍ നിന്നും ഒരു താത്കാലിക മോചനം. സുബൈര്‍ ഹക്കീംസാറിനെ നോക്കി പുഞ്ചിരിച്ചു.
ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ പെരുന്നാള്‍ രാവിന്‍റെ ഓര്‍മയില്‍ അടുത്ത പെരുന്നാള്‍ ഉമ്മാന്‍റെ കൂടെ കഴിയാം എന്ന സന്തോഷത്തില്‍ സുബൈര്‍ ബോസിന്‍റെ കാബിനിലേക്ക് നടന്നു.



  1. സിനൂ,,, ഇതിനും ഞാന്‍ തന്നെയാണോ തേങ്ങയുടക്കുന്നത്,, സാരമില്ല,

    നെട്ടിപ്പിച്ചു കളഞ്ഞല്ലോ സിനൂ.. സ്ഥിരം അമളികള്‍ ആവും എന്ന് കരുതിയാ വായിച്ചു തുടങ്ങിയത്. കരയിപ്പിച്ചു കളഞ്ഞല്ലോ.. നന്നായിരിക്കുന്നു കഥ

    ആശംസകള്‍

  1. നല്ല കഥ... ഒരു കൊച്ചു നെടുവീര്‍പ്പോടെയാണ് വായിച്ചു തീര്‍ത്തത്.

    ഹംസക്ക പറഞ്ഞതു പോലെ ഇടയ്ക്ക് ഇങ്ങനെ ഒരു ചെയ്ഞ്ച് നല്ലതാണ്. :)

  1. കഥ നന്നായി.
    അമളിയായി തുടങ്ങിയെങ്കിലും അവസാനമാവുംപോഴേക്കും
    വേദനയുടെ നനവോടെ എത്തിച്ചത്‌ കൊള്ളാം.

  1. ഹൃദയസ്പര്‍ശിയായി മാഷേ..........

  1. hi sinu,

    പറ്റിയ അമളികൊണ്ടും,അബദ്ധങ്ങള്‍ കൊണ്ടും ,വായനക്കാരനെ രസിപ്പിച്ച സിനു,കണ്ണിനെയും,മനസ്സിനെയ്യും,ഈറനണിയിപ്പിക്കാന്‍ പോന്ന തികച്ചും,വ്യത്യസ്തമായ ഒരു തീം, വായനക്കാരന്റെ മുന്‍പില്‍ അവതരിപ്പിച്ചിരിക്കുന്നു.ഹൃദയസ്പര്‍ശിയായ ഒരു ചെറുകഥ.സ്ഥിരം തീം വിട്ടു വ്യത്യസ്തമായ മേച്ചില്‍ ല്‍ പുറം തേടിയുള്ള പ്രയാണം പുതിയ ഒരുപാടു അനുഭവങ്ങള്‍ പകര്‍ത്താന്‍ പ്രാപ്തമാക്കാട്ടെ,മനസ്സിലുള്ളത് പെട്ടെന്ന് പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രത. ഇതില്‍ കാണുന്നു.ശ്രദ്ധിക്കുമല്ലോ.

    ആശംസകളോടെ
    ---ഫാരിസ്‌

  1. സുബൈര്‍ നല്ല നിലയില്‍ എത്തിയല്ലോ - ആശ്വാസം!

  1. മനസ്സ് ഒന്ന് വിഷമിച്ചു..
    സുബൈര്‍ നല്ല നിലയില്‍ എത്തിയത് കൊണ്ട് ആശ്വാസം ആയി.. ഇല്ലേല്‍ ഒരു ദിവസത്തെ ഉറക്കം പോകാന്‍ ഇത് മതിയായിരുന്നു..
    ഇതുപോലെ touching ആയിട്ടുള്ള കഥകള്‍ ഇങ്ങോട്ട് പോരട്ടെ..

  1. സിനു,
    അഭിനന്ദനങ്ങള്‍ ,നല്ലൊരു കഥ സമ്മാനിച്ചതിന് .

  1. “ഒട്ടകത്തിനെതിരെ കേസില്‍ ഞാന്‍ ഉടച്ച തേങ്ങയുടെ പൂള് കിട്ടിയില്ലാ എന്നു സിനു പറഞ്ഞു. ഇതിന്‍റെ പൂളെങ്ങാനും അവിടെ കിട്ടിയോ ആവോ..

  1. Pd

    നല്ല കഥ വായിച്ച സംതൃപ്തിയില്‍ ഞാന്‍ കിടക്കാന് പോണു ഒന്നേ കാല്‍ ആയി

  1. കൊട്‌ കൈ. ഇത്‌ കഥ തന്നെ.. വളരെ നല്ല നരേഷൻ. മാനു ഇപ്പോളൂം മനസ്സിലുണ്ട്‌..

  1. കഷ്ടപ്പാടിന്റെ നനവും പ്രതീക്ഷയുടെ ഉണര്‍വും ചേര്‍ന്ന ഒരു അസ്സലു കഥ. ഇനിയും എഴുതൂ... പോയിവരാം.

  1. സീനൂ നല്ലകഥ...മനസ്സിലെവിടെയോ എന്തോ കൊളുത്തി വലിച്ചതു പോലുള്ള ഒരു നൊമ്പരം.
    ഇനിയും വരാം.

  1. സിനു
    മനസ്സിനെ ഒന്ന് വേദനിപ്പിച്ചോ എന്ന് ഒരു സംശയം.. നന്നായിട്ടുണ്ട് അവതരണം..

  1. ഹംസ..
    ഇക്കാ..സൌദിയിലുള്ള നിങ്ങള്‍ക്ക് എവിടെന്നാ ഇത്ര അധികം തേങ്ങയൊക്കെ
    നാട്ടീന്നു വരുത്തുന്നതായിരിക്കും അല്ലെ..
    ചുമ്മാ പറഞ്ഞതാട്ടോ..
    എല്ലാത്തിനും നന്ദിയുണ്ട്.
    വീണ്ടും വരണം

    ശ്രീ..
    ചേട്ടാ എല്ലാ പോസ്റ്റിനും കമന്റ്‌ ഇട്ടു പ്രോത്സാഹിപ്പിക്കുന്നതിനു
    ഒത്തിരി നന്ദി.
    വീണ്ടും വരിക.

    പട്ടേപ്പാടം രാംജി..
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
    വീണ്ടും പ്രതീക്ഷിക്കുന്നു.

    മാറുന്ന മലയാളി..
    അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

    ഫാരിസ്..
    പെട്ടെന്ന് പറഞ്ഞു തീര്‍ക്കാനുള്ള വ്യഗ്രത അല്ല.
    ഇനിയും നീട്ടു വലിച്ചു എഴുതിയാല്‍ കഥ ഒരുപാട് നീണ്ട് പോകും
    അത് വായക്കാര്‍ക്ക് സുഖമാവില്ല.
    നിര്‍ദേശത്തിനും അഭിപ്രായത്തിനും നന്ദി.
    വീണ്ടും വരണം

  1. shaivyam..
    അതെ അതാണ്‌ എന്റെയും ആശ്വാസം
    കമന്റ്‌സിന് നന്ദി.
    വീണ്ടും വരൂലേ..

    കൊള്ളക്കാരന്‍..
    കൊള്ളക്കാര്‍ക്ക് വിഷമം ഒക്കെ വരോ..
    അയ്യേ അത് പാടില്ലട്ടോ
    ഒന്നുമില്ലെങ്കിലും നിങ്ങള്‍ ഒരു കൊള്ളക്കാരന്‍ അല്ലെ..
    ആശ്വാസം ആയല്ലോ..ഇനി പോയി ഉറങ്ങിക്കോളൂട്ടോ..
    കൊല്ലക്കാരാ നന്ദിയുണ്ടേ
    വീണ്ടും വരുമല്ലോ

    എകതാര..
    അതിഥിയായി വന്നതില്‍ വളരെ സന്തോഷം
    കമന്റ്‌സിന് നന്ദി.
    വീണ്ടും വരണം

    ഹംസ..
    ഇക്കാ വീണ്ടും വന്നതില്‍ സന്തോഷം
    പ്രോത്സാഹനത്തിനു നന്ദി.
    ഇക്ക വിഷമിക്കേണ്ട തേങ്ങാ പൂള് കിട്ടിയിട്ടുണ്ട്

    pd..
    ഓകെ ഓകെ ..കിടന്നോളൂ..
    ഇനി കഥ വായിച്ചിട്ട് ഉറക്കം കിട്ടിയില്ലാന്നു പറയരുത്.
    കമന്റിയതിനു നന്ദി.
    വീണ്ടും വരിക

    മനോരാജ്..
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
    ഇനിയും വരണം

    വഷളന്‍..
    ഇനിയും ഇത് തന്നെ പറയണേ..
    പോയിട്ട് വരൂ..
    കമന്റിയതിനു നന്ദി

    വായാടി..
    ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
    എന്താ കൊളുത്തി വലിച്ചേ..
    ആ..തത്തയല്ലേ കൂടെ ഉള്ളത് എന്ത് കണ്ടാലും കൊളുത്തി വലിക്കൂലോ..
    വീണ്ടും വരിക


    വെള്ളത്തിലാശാന്‍..
    അതിഥിയായി വന്നതില്‍ സന്തോഷം
    അഭിപ്രായത്തിനു നന്ദി.
    എപ്പോഴും വെള്ളത്തില്‍ തന്നെ ആണോ..?
    ഇടയ്ക്കൊക്കെ ഒന്ന് കരയില്‍ കയറൂട്ടോ..
    വീണ്ടും വരണം

  1. സിനൂ,
    നല്ല കഥ:)
    അഭിനന്ദനങ്ങള്‍

  1. എന്റെ കണ്ണുകള്‍ സജലങ്ങളായി ...... നല്ല കഥ ! കഥയല്ല ;ജീവിതം ? . ഞാന്‍ ആദ്യമായി ഈ ബ്ലോഗില്‍ ,സങ്കടത്തോടെ പോകുന്നു ഇനിയും വരും .

  1. ജീവിതം സന്തോഷങ്ങളുടേതുമാത്രമല്ലല്ലോ ...
    കൊച്ചു കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ചേർന്ന ബിരിയാണിപരുവത്തിൽ ...
    നല്ലകഥയാട്ടോ....

  1. കഥ നന്നായി. ഫോട്ടോ വേണ്ടായിരുന്നെന്ന് എനിക്ക് തോന്നുന്നു. പകരം സ്വയം ചിത്രം വരച്ചു ചേര്‍ത്തുകൂടേ?

  1. ഹൃദയ സ്പര്‍ശിയായ കഥ.
    സുനില്‍

  1. ഒന്ന് ശ്വാസം പിടിച്ചാ വായിച്ചെ.
    പാമ്പ് കടിച്ച മാനു മരിക്കരുതെയെന്ന് വെറുതെ ആശിച്ച് പോയി.
    നന്നായി ട്ടൊ.

  1. Anonymous

    സുന്ദരമായ കഥ.ഇഷ്ടപ്പെട്ടു ട്ടോ.

  1. പോസ്റ്റിന്റെ നീളം കണ്ടപ്പോള്‍ ഇത് വായിക്കണോ എന്ന് ചിന്തിച്ചു. വായന തുടങ്ങിയപ്പോ പിടിച്ചിരുത്തിയ പോലെ ആയി. നന്നായി. സര്‍പ്പത്തിന്റെ പടം ഒഴിവാക്കാമായിരുന്നു. ആശംസകള്‍

  1. ആദ്യമായാണു ഇതു വഴി വരുന്നത്‌..,
    നല്ല കഥ..,വായിച്ച്‌ തീർന്നപ്പോൾ എവിടെയൊക്കെയോ ഒരു നീറ്റൽ അനുഭവപ്പെടുന്നപോലെ...
    ഹ്രദയസ്പർശിയായ അവതരണം..
    തുടരുക

  1. രാധിക..
    ആദ്യ വരവിനും കമന്റിയതിനും നന്ദി.
    ഇനിയും വരണം.

    ദിയ..
    അഭിപ്രായത്തിനു നന്ദി.
    വാണ്ടും വരിക

    sm sadique..
    ഇക്കാ..അതിഥിയായി വന്നതില്‍ വളരെ സന്തോഷം
    ആദ്യമായി വന്നിട്ട് ദുഖത്തോടെ മടങ്ങി അല്ലെ..?
    സാരമില്ല ഇക്ക..ഇനി വരുമ്പോ സന്തോഷത്തോടെ അയക്കാന്‍ ശ്രമിക്കാം
    ഇനിയും വരണംട്ടോ..

    ജീവി കരിവെള്ളൂര്‍..
    ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
    പിന്നെ..സങ്കടവും സന്തോഷവും ചേര്‍ത്താണ് അല്ലെ ഈ ബിരിയാണി
    ഉണ്ടാക്കുന്നത്.
    അതിപ്പോഴാട്ടോ കേള്‍ക്കുന്നേ..
    വീണ്ടും വരണം.

    വെഞ്ഞാറന്‍..
    ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്.
    പിന്നെ..ഈ ചിത്രം വര ഒന്നും എനിക്കറിയില്ല മാഷേ..
    ഇനിയും വരിക

    സുനില്‍..
    ആദ്യവരവിനും കമന്റ്‌സിനും നന്ദി.

    ഒ എ ബി..
    മാനുക്ക മരിക്കരുതേ എന്ന് ഞാനും ആശിച്ചു പോയി
    പക്ഷെ..എന്താ ചെയ്യാ..മനുക്കാക്ക് അത്രേ ആയുസ്സോള്ളൂ എന്ന് കരുതി നമുക്ക് സമാധാനിക്കാം.
    കമന്റിയതിനു നന്ദി.
    വാണ്ടും വരണംട്ടോ..

    രാജി..
    ഇവിടം വന്നതില്‍ ഒത്തിരി സന്തോഷം
    അഭിപ്രായത്തിനു നന്ദി.

    സയനോര..
    അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
    കഥ ഇഷ്ട്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം
    വീണ്ടും വരില്ലേ..

    അക്ബര്‍..
    ഇവിടെ വന്നതില്‍ സന്തോഷമുണ്ട്ട്ടോ..
    കമന്റിയതിനു നന്ദി.
    പിന്നെ ഷോക്ക് എങ്ങിനെ ഉണ്ടായിരുന്നു.
    ആ വായാടിയെയും കൂട്ടാന്‍ മറന്നില്ലാലോ..?
    ഇടയ്ക്കിടെ ഒരു ഷോക്ക് നല്ലതാ..
    ഇനിയും ഇവിടെ വരണം

    കമ്പര്‍..
    ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
    വീണ്ടും വരിക

  1. ithu ozhinja kodamalla.nirakudam thanne.

  1. **സിനു,
    അമ്പടി..എനിക്കും, അക്‌ബറിനും തലയ്ക്ക്‌ നല്ല സുഖമില്ലെന്ന്‌ ബ്ലോഗിലൊക്കെ പാട്ടാക്കി നടക്കുന്നത് നീയാണല്ലേ? നിനക്ക്‌ ഞാന്‍ വെച്ചിട്ടുണ്ട് കാന്താരി.
    തലയില്‍‌ ചെമ്പരത്തിപ്പൂവും വെച്ച് നടക്കുന്നതാരാ? അല്ലാ ആരാ?

  1. മഴമേഘങ്ങള്‍..
    ചേച്ചീ..ആദ്യ വരവിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
    വീണ്ടും വരണം ചേച്ചീ..

    വായാടീ..
    വീണ്ടും വന്നതില്‍ സന്തോഷം കൂട്ടത്തില്‍ ദുഖവും
    കാരണം വായാടിക്ക് ഈ ഒരു ഗതി വന്നല്ലോ..
    തലയില്‍ ചെമ്പരത്തിപൂവ് വെക്കുന്നത് ഞാന്‍ തന്നെ
    പക്ഷെ..ചെവിയില്‍ ചെമ്പരത്തി വെച്ച് നടക്കുന്നത് വായാടിയല്ലേ..
    താന്‍ ചെയ്യുന്നത് എന്താണെന്ന് താന്‍ തന്നെ അറിയുന്നില്ല.
    ആ ഒരു അവസ്ഥയാ ഇപ്പൊ വായാടിയുടെത് എന്നാ ഞാന്‍ കേട്ടത്
    അക്ബര്‍ ഇക്കാക്ക്‌ മാറിയല്ലോ..
    വായാടിക്ക് അസുഖം കൂടിയെന്നാ തോന്നുന്നേ..
    വട്ടാണെന്ന് ബ്ലോഗില്‍ പാട്ടാക്കി നടക്കുന്നത് ഞാനല്ലാട്ടോ
    അത് ആ മൂരാച്ചിയാ..

  1. ഇന്നലെ രാത്രി ഞാന്‍ ഒരു സ്വപ്നം കണ്ടു. എന്നെക്കുറിച്ച് സിനുവിന്റെ പോസ്റ്റില്‍ ആരോ അപഖ്യാതി പറയുന്നു എന്ന്. രാവിലെ തന്നെ ഇവിടെ വന്നു നോക്കിയപ്പോള്‍ സ്വപ്നത്തില്‍ കണ്ടതു സത്യം.

    ഹും...എനിക്കിതു തന്നെ വേണം. ആ അക്ബറും പീഡീയും കൂടി തുടങ്ങിവെച്ചതാണീ വട്ടു കഥ. ഒടുവില്‍ കുറ്റം എന്റെ തലയ്ക്കും.

    സിനുവിന്റെ കഥ ഞാന്‍ വായിച്ചു. നന്നായിട്ടുണ്ട്. പക്ഷെ ഒരു മുന്നറിയിപ്പ്, ഇനിയും പോസ്റ്റുകളുടെ നീളം കുറച്ചില്ലെങ്കില്‍ ഞാന്‍ വായിക്കില്ല.. ഇതു സത്യം..സത്യം..സത്യം. വായിക്കാതെ "കഥ നന്നായി" എന്ന കള്ളക്കമന്റ് എഴുതാന്‍ എന്നെ നിര്‍ബ്ബന്ധിക്കരുത്..പ്ലീസ്..

    പീഡീയുടെ ശിഷ്യത്വം സ്വീകരിക്കൂ...എങ്ങിനെ ചെറിയ പോസ്റ്റുകള്‍ എഴുതാം എന്നു പഠിക്കാം....

  1. പ്രിയപ്പെട്ട മൂരാച്ചീ..
    ഇവിടെ അതിഥിയായി വന്നതില്‍ വളരെ സന്തോഷം
    കഥ വായിച്ചതില്‍ അതിലേറെ സന്തോഷം ഒപ്പം നന്ദിയും
    മൂരാച്ചി സ്വപ്നം കണ്ടത് നടന്നു അല്ലെ..?
    മൂരാച്ചി അല്ലാലെ..വട്ടു കഥ പ്രചരിപ്പിച്ചത്
    പാവം മൂരാച്ചി..ഞാന്‍ അങ്ങയെ തെറ്റിദ്ധരിച്ചു പോയി
    ഈ ഉള്ളവളോട് പൊറുക്കണേ..
    ആ പി ഡി യാണ് ഇതിനെല്ലാം കാരണക്കാരന്‍
    മൂരാച്ചി പകരം ചോദിക്കണംട്ടോ ഞാനും ഉണ്ടാവും കൂടെ
    മൂരാചിക്ക് വേണ്ടി പോസ്റ്റുകളുടെ നീളം കുറക്കാന്‍ ഇനി ഞാന്‍ ശ്രദ്ധിക്കാം
    പക്ഷെ..പി ഡി യുടെ ശിഷ്യത്വം സ്വീകരിക്കാന്‍ മാത്രം എന്നെ നിര്‍ബന്ധിക്കരുത്.

  1. സങ്കടായി ശരിക്കും!!

  1. Anonymous

    നല്ല കഥ

  1. Pd
    This comment has been removed by the author.
  1. Pd

    സിനു പറഞ്ഞു... പക്ഷെ..പി ഡി യുടെ ശിഷ്യത്വം സ്വീകരിക്കാന്‍ മാത്രം എന്നെ നിര്‍ബന്ധിക്കരുത്. {ഹോ എന്തോരഹങ്കാരം എന്തോരഹങ്കാരം}

  1. നൊമ്പരമുണർത്തുന്ന കഥ.
    നന്നായി പറഞ്ഞു.
    പടങ്ങൾ വേണമെന്നില്ലായിരുന്നു.

  1. **സിനു,
    ഇതെന്തായിത്? ബ്ലോഗില്‍ ആകെപ്പാടൊരു ജഗപൊക!!
    തലിയില് പണ്ട് ചെമ്പരത്തിപ്പൂവായിരുന്നു...പകരം ഇപ്പോ വെറെന്തോ ഒരു കിടിലാണ്ടി തൂക്കിയിട്ടിരിക്കുന്നു, അല്ലാ സിനു, ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ..കുട്ടിക്ക് തലയില്‍ വല്ലതും കെട്ടിതൂക്കിയിട്ടില്ലെങ്കില്‍ ഉറക്കം വരില്യേ?

  1. പേരില്‍ മാത്രമേ വെള്ളമുള്ളൂ.. വെള്ളത്തിലിറങ്ങാന്‍ ആശാന് പേടിയാണ്.. :) :)
    പിന്നെ ഒരു ഗമക്കാണ് വെള്ളം ചേര്‍ത്തത്.. :)

  1. nice writing..its really touching

  1. സിനു ,
    ബ്ലോഗ് അടിപോളിയാക്കിയല്ലോ:)
    കൊള്ളാം

  1. കഥ നന്നായിരിക്കുന്നു..

  1. കഥ വായിച്ചു.
    ബ്ലോഗ്‌ സുന്ദരമാക്കിയതിനു പ്രത്യേകം അഭിനന്ദനം

  1. ഞാനെപ്പോഴും വൈകിയാനല്ലോ എത്തുന്നത്‌! ഇനി ഏതായാലും അതുണ്ടാകില്ല.
    കഥ നന്നായി സിനു, വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

  1. കഥയുടെ രണ്ട് ഭാഗങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്ന ആ ഫോട്ടോ (ഗള്‍ഫ്)ഒഴിവാക്കേണ്ടിയിരുന്നില്ല

  1. കഥാകാരീ...പടച്ചോനെ വിചാരിച്ച് ആ സുബൈറിനെ പാംബ് കടിക്കാതെയും വണ്ടിയിടിക്കാതെയും അങ് വീട്ടിലെത്തിക്കണേ....

    കഥയുടെ അവസാനമാണ് ശ്വാസം നേരേ വീണത്!

  1. ഒഴാക്കന്‍..
    ഞാന്‍ കരയിപ്പിച്ചില്ലല്ലോ..അച്ചായന്‍ കരഞ്ഞതല്ലേ..
    വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
    വീണ്ടും വരണെ..

    കൂതറ ഹാഷിം..
    അതിഥിയായി വന്നതില്‍ വളരെ സന്തോഷം.
    അഭിപ്രായത്തിനു നന്ദി.
    വീണ്ടും ഒരു നന്ദി കൂടെ ഉണ്ട്.
    ഈ നന്ദി എന്റെ ബ്ലോഗ്‌ സുന്ദരമാക്കിയതിനുട്ടോ..
    വീണ്ടും വരണം

    പാലക്കുഴി..
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
    വീണ്ടും വരിക

    പി ഡി..
    വീണ്ടും വന്നതില്‍ സന്തോഷം
    മൂരാച്ചി നിര്‍ബന്ധിച്ചത് കാരണം ഞാന്‍ പി ഡി യുടെ ശിഷ്യത്വം
    സ്വീകരിക്കാന്‍ തീരുമാനിച്ചതായിരുന്നു.പക്ഷെ..ആ..വായാടി
    എന്നെ വിലക്കി
    അതുകൊണ്ടായിരുന്നു ഞാന്‍ അങ്ങിനെ പറഞ്ഞത്
    അല്ലാതെ അഹങ്കാരം ഒന്നുമല്ലാട്ടോ

    ജയന്‍..
    ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
    പടങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

    വായാടി..
    വായാടീ..വീണ്ടും വീണ്ടും വന്നതില്‍ വളരെ വളരെ സന്തോഷം
    ബ്ലോഗിലെ ജഗ പുക ഒഴിവാക്കിയിട്ടുണ്ട്
    പിന്നെ തലയിലെ കാര്യം..അത് അവിടെ കിടക്കട്ടെ വായാടി

    വെള്ളത്തിലാശാന്‍..
    വീണ്ടും കണ്ടതില്‍ വളരെ സന്തോഷം
    വെള്ളം ഗമക്ക് ചേര്‍ത്തതല്ലേ..
    ആശാനെ കണ്ടാല്‍ എന്തൊരു ഗമയാ..
    വെള്ളം ചേര്‍ത്തത് കൊണ്ടാവും അല്ലെ..?

    ഫൈസല്‍..
    ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി
    വീണ്ടും വരണം

    രാധിക..
    വീണ്ടും വന്നതില്‍ സന്തോഷം

    ജയരാജ്..
    അതിഥിയായതില്‍ സന്തോഷം
    കമന്റ്‌സിന് നന്ദി.
    തിരിച്ചും ആശംസകള്‍ നേരുന്നു.
    വീണ്ടും വരിക

    ജിത്തു..
    ജിത്തു എവിടെ ആയിരുന്നു കാണാറില്ലല്ലോ..
    വന്നതില്‍ സന്തോഷം
    കമന്റിയതിനു നന്ദി

    റ്റോംസ്..
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
    വീണ്ടും പ്രതീക്ഷിക്കുന്നു.

    തെച്ചിക്കോടന്‍..
    ഇക്ക വൈകി ആണെങ്കിലും ഇവിടെ എത്തുമല്ലോ
    അത് തന്നെ വളരെ സന്തോഷം
    നല്ല വാക്കുകള്‍ക്കു നന്ദി.

    ഹംസ..
    ഇക്കാ ഫോട്ടോ മാറ്റിയത് തിരിച്ചു ഇട്ടിട്ടുണ്ട്
    വീണ്ടും വന്നതിനും പ്രോത്സാഹനത്തിനും നന്ദി


    ഭായി..
    ഭായിയെ കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കായിരുന്നു
    വന്നതില്‍ വളരെ സന്തോഷം
    അഭിപ്രായത്തിനു നന്ദി
    ഇങ്ങിനെ ശ്വാസം അടക്കിപ്പിടിച്ചു വായിക്കരുത് ട്ടോ
    ലാസ്റ്റ് പിന്നെ ഞാന്‍ കൊലക്കുറ്റത്തിനു സമാധാനം പറയേണ്ടി വരും

  1. നന്നായിട്ടുണ്ട് ...

  1. മനസ്സിനെ തൊടുന്ന കഥ...
    നന്നായിരിക്കുന്നു!!
    ആശംസകള്‍!!

  1. എന്നെ സീനു അറിയില്ല പക്ഷെ സീനൂനെ ഈ കഥയിലൂടെ ഞാന്‍ അറിഞ്ഞു , പുതിയോരാളാണ്..പണ്ട് കുറച്ച് എഴുതിയിരുന്നു പിന്നെ കുടുമ്പം കുട്ടികള്‍ ഒക്കെയായി ഒന്നിനും സമയം കിട്ടാതായി , ഇപ്പോള്‍ ഖത്തറില്‍ ജോലി , ബ്ലോഗില്‍ ഉണ്ട് സമയം കിട്ടുമ്പോള്‍ വായിക്കണേ...
    സീനുവിന്‍റെ കഥ തെല്ലൊന്നു വിഷമിപ്പിച്ചു..ഒരു കുഞ്ഞു നൊമ്പരം എവിടെയോ...? നല്ല കഥ , ഭംഗിവാക്കല്ല, സന്തോഷം .

  1. വീണ്ടും ക്ഷമ ചോദിച്ചു കൊണ്ട്. എന്തോ കാണാതെ പോയി ,ഇതു വരെ!. നല്ല കഥ അലപം നീളം കൂടിയെന്നു മാത്രം.പിന്നെ ചിത്രം അധികപ്പറ്റായി തോന്നി.ബ്ലോഗിന്റെ ലേ ഔട്ട് നന്നായി. കൂതറയോടൊരു കാര്യം കൂടി പറയണം. Read more എന്നത് ആദ്യത്തെ കുറച്ചു വാക്കുകള്‍ കൊടുത്ത ശേഷം കൊടുത്താല്‍ പേജില്‍ കൂടുതല്‍ പോസ്റ്റിങ്ങുകളെപ്പറ്റി കാണിക്കാന്‍ പറ്റും. ഇവിടെ പോസ്റ്റ് കഴിഞ്ഞ ശേഷമാണ് Read more വരുന്നത്. പിന്നെ കമന്റല്ലെ ബാക്കിയുള്ളൂ. എന്റെ പേജ് നോക്കുക.

  1. ജിഷാദ്..
    ജോയ്..
    സിദ്ധീക്ക്
    മുഹമ്മദ്‌കുട്ടിക്ക..
    എല്ലാവര്ക്കും ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.
    വീണ്ടും വരണം.

  1. നല്ലൊരു കഥ...
    അതു സമ്മാനിച്ച സിനുവിനു നന്ദി..

  1. മിഴിനീര്‍ത്തുള്ളി..
    ഇവിടം വന്നു അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി
    വീണ്ടും വരണം

  1. സിനു,കഥയുടെ സീനറി ശരിക്കും വരച്ചിട്ടിരിക്കുന്നു ഈ രചനയിൽ കൂടി നീ...കേട്ടൊ.

  1. ബിലാത്തിപട്ടണം..
    ആദ്യ വരവിനും അഭിപ്രായത്തിനും നന്ദിട്ടോ..
    ഇനിയും വരിക..

  1. ഇതു വായിച്ചാല്‍ ആരും കരയാതെയിരിക്കില്ല ശരിക്കും കരഞ്ഞു പോയി നന്നായി എഴുത്തിയിട്ടുണ്ട് ആശംസകള്‍ .........

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ