16
November 26, 2009 Post By: സിനു

ഒരോ൪മ്മ



















എല്ലാ ബ്ലോഗ്‌ വായനകാര്‍ക്കും എന്റെ ഈദ് മുബാറക്ക്‌.!

ആഘോഷങ്ങള്‍ വരുമ്പോഴാണല്ലോ നാട് കൂടുതല്‍ മിസ്‌ ചെയ്യുന്നത്. ഇവിടെ എന്ത് പെരുന്നാള്‍ ഈ ഫ്ലാറ്റിന്റെ അടച്ചിട്ട മുറിക്കുള്ളില്‍ എന്താഘോഷം.!
കുടുമ്പങ്ങള്‍ കൂടെയില്ലാത്ത പലരും പെരുന്നാള്‍ ദിവസം ഇവിടെ ഉറങ്ങി തീര്‍ക്കാരാണ് പതിവ്.
ജോലിക്കും, ടെന്‍ഷനും, വിരഹത്തിനുമിടയില്‍ ആകെ കിട്ടുന്ന ഒഴിവു ദിനമല്ലേ പാവങ്ങള്‍ ഉറങ്ങട്ടെ...!

നാട്ടില്‍ കുട്ടിക്കാലത്തൊക്കെ തറവാട്ടില്‍ പെരുന്നാള്‍ ദിവസം എന്ത് രസമായിരുന്നു. വീട്ടിലെ കുട്ടികളും അടുത്ത വീട്ടിലെ കൂട്ടുകാരികളുമൊന്നിച്ചു ഏതെങ്കിലും വേലക്കരികിലേക്ക് മൈലാഞ്ചി ഇല ഊരിയെടുക്കാന്‍ പോകും. ഇല ഊരിയിടാന്‍ എല്ലാവരുടെ കയ്യിലും ഒരു കവറും ഉണ്ടാകും..
ഇല കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വീട്ടിലുള്ള ഉമ്മമാര്‌ക്ക് ഒരു സ്വസ്ഥതയും കൊടുക്കില്ല. അത് അരച്ച് തരാത്തതിലുള്ള ബഹളമായിരിക്കും.

ചക്ക ഉണ്ടാവുന്ന കാലത്ത് വലിയുമ്മ വെളഞ്ഞിന്‍ (ചക്കയുടെ കറ) കൊള്ളിയില്‍ ചുറ്റി വീടിന്റെ ഇറയത്ത് തിരുകി സൂക്ഷിക്കും. പെരുന്നാള്‍ തലേന്നാണ് വെളഞ്ഞിന്‍ കൊള്ളി ഇറയത്തു നിന്നും ഇറങ്ങുന്നത്.

പിന്നെ അത് ഉരുക്കി ചൂടോടെ ഊതി ഊതി ഉമ്മമാര്‍ ഓരോരുത്തര്‍ക്കും കയ്യില്‍ ഡിസൈന്‍ ചെയ്തു തരും. മുകളില്‍ അരച്ചെടുത്ത മൈലാഞ്ചി പരത്തിയിടും. മൈലാഞ്ചി മേലാവാതിരിക്കാന്‍ കൈ ഒരു കവറിനുള്ളിലാക്കിയാണ് രാത്രി കിടന്നുറങ്ങുന്നത്.

പിറ്റേന്ന് രാവിലെ തന്നെ അടുത്ത വീട്ടിലെ കൂട്ടുകാരൊക്കെ വരും ആരുടെ കൈ ആണ് കൂടുതല്‍ ചുവന്നതെന്നറിയാന്‍ ആ മൈലാഞ്ചി കൈകള്‍ക്ക് എന്തൊരു വാസനനയായിരുന്നു. പിന്നെ മേലാകെ എണ്ണ തേച്ചുള്ള കുളിയും പുത്തനുടുപ്പു ധരിക്കലും...

വീടിലുള്ളവര്‍ പള്ളിയില്‍ പോയി തിരിച്ചു വന്നാല്‍ പിന്നെ ഊണ് കഴിക്കാനുള്ള ഒരുക്കമാവും. കൊച്ചുള്ളിയും ഉലുവയുമിട്ട തെങ്ങാചോറും,കോഴിക്കറിയും,ബീഫ് വരട്ടിയതും കൂട്ടത്തില്‍ വലിയൊരു പപ്പടവും ഉണ്ടാകും..

നിലത്തു പായ വിരിച്ചു എല്ലാരും കൂടെ ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. പെരുന്നാള്‍ ദിവസമാണ് രാവിലെ പത്തു മണി ആകുമ്പോഴേക്ക് ഊണ് കഴിക്കുന്നത്.

പിന്നീട് ബന്ധു വീടുകളില്‍ പോവലും തിരിച്ചു ബന്ധുക്കള്‍ വിരുന്നിനു വരുന്നതും പടക്കം പൊട്ടിക്കലും കളിയും ചിരിയും കഥ പറയലും വര്‍ത്തമാനവുമായി എന്ത് രസമായിരുന്നു അന്നത്തെ പെരുന്നാള്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നുമറിയില്ല. അവര്‍ക്കെന്നും പെരുന്നാള്‍ ദിവസം തന്നെ....!
       

  



  1. മതി മതി! കൊതിപ്പിച്ചല്ലൊ!
    ഇപ്പൊ വിശക്കാന്‍ തുടങ്ങി!!
    സംഭവം നന്നായി ട്ടൊ.

  1. CHITHAL
    ഇവിടെ വന്നതിനും കമന്റ് ഇട്ടതിനും വളരെ നന്ദി

  1. ഈദ് മുബാറക്....

    പിന്നെ ഈ “ഒഴിഞ്ഞ കുടം” എത്രയും പെട്ടെന്ന് നിറയ്ക്കണേ.:)

  1. THANK YOU
    ചേച്ചീ ഒഴിഞ്ഞകുടം നിറച്ചു കൊണ്ടിരിക്കാ൯ വെളളം മുക്കി കൊണ്ടേ ഇരിക്കാണ്
    കമന്റിന് ഒത്തിരി നന്ദി ചേച്ചീ

  1. കുടത്തിന്റെ അടിയിൽ ഒരു ഓട്ട ഉണ്ടോന്നൊരു സംശയം!!!!!!!!

    നേരത്തേ പറഞ്ഞ ചക്കവെളിഞ്ഞീൻ വച്ച് ഒട്ടിച്ചേക്ക്

    ഭാവുകങ്ങൾ

  1. നാട്ടിലെ ചക്ക വെളഞ്ഞീനൊന്നും ഇവിടെ കിട്ടില്ല
    അവിടെ ഉണ്ടകില് കുറച്ച് ഇങ്ങോട്ട് കൊടുത്തയക്കണേ
    കുടത്തിന്റെ ഓട്ട ഒട്ടിക്കാനാ....
    സന്ദ൪ശനത്തിനും കമന്റ്സിനും ഒരുപാട് നന്ദി

  1. Eid Mubarak...!

    Ellavarkkum nanmayundakatte...!!!

  1. SURESHKUMAR PUNJHAYIL
    THANK YOU

  1. എത്ര ബല്ല്യെര്ന്നാൾ?

    രാത്രിക്ക് സമയക്കൂടുതൽ!
    സുഗന്ധത്തിൻ/ആഹ്ലാദത്തിൻ പുലരി.
    രാവിലെ ചുവപ്പായി വിരിഞ്ഞ്...
    ‘എന്റേതോ നിന്റേതോ നല്ല ചോപ്പെന്ന്’
    കൂട്ടുകാര/രികളുടെ കൈകളുമായി ചേർത്തുപിടിച്ച് നോക്കി...

    കുറേ വലുതായിട്ടും,അയലോക്കത്തെ സുന്ദരികളുടെ ചേലൊത്ത കൈയ്യിൽ വെളഞ്ഞി കൊണ്ട് ഡിസൈൻ ചെയ്ത് കൊടുക്കുമ്പോൾ ഉമ്മാന്റെ/അമ്മായിയുടെ കമന്റ്..
    “...അയ്യേ പെൺകുട്ട്യാളെ കയ്യും പിടിച്ച് ചെക്കനൊരു നാണോല്ലാതെ..?

    ഇല്ല, ഇനിയുണ്ടാവില്ല. എനിക്കെന്നല്ല ആർക്കും...
    പെരുനാൾ കഴിഞ്ഞാശംസകളോടെ...

  1. പെരുന്നാള്‍ ആശംസകള്‍, വൈകിയെങ്കിലും

  1. ഒഎബി
    തെചിക്കോടന്‍
    രണ്ടു പേര്‍ക്കും എന്റെ ബ്ലോഗ്‌ സന്ദര്‍ശനത്തിനും കമന്റ്സിനും ഒത്തിരി നന്ദി

  1. കുമാരന്‍
    വന്നു മുഖം കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട്ട്ടോ

  1. ജിദ്ദയി വന്നതു മുതല്‍ അധിക പെരുന്നാളും ഞാനും ഉറങ്ങി തീര്‍ത്തിരിക്കുവാ ,, അവധിക്ക് നാട്ടില്‍ ചെല്ലുമ്പോള്‍ കിട്ടുന്ന പെരുന്നാളിനു ഒരു സുഖം തോന്നാറുണ്ട് എന്നാലും സിനു പറഞ്ഞ പോലെ പഴയകാല പെരുന്നാളിന്‍റെ സുഗം ഇനി ഈ ജന്മത്തില്‍ ഉണ്ടാവുമോ … വളഞ്ഞിയും കൂട്ടി മൈലാഞ്ചി ഇട്ടുകൊണ്ടിരിക്കുന്ന പെങ്ങന്മാരെ ശല്ല്യപ്പെടുത്തികൊണ്ട് അവരുടെ കയ്യില്‍ നിന്നും അടികിട്ടിയിരുന്ന കാര്യം മനസ്സിലൂടെ കടന്നു പോയി

    നല്ല ഒരു ഓര്‍മ തന്നെ,,,

    ആശംസകല്‍

  1. ഞാന്‍ ഇവിടെ എത്തിയിട്ട്ടു മൂന്നു മാസമേ ആയിട്ടുള്ളൂ ഇവിടുത്തെ പെരുന്നാള്‍ എഗനെ അന്നെന്നു എനിക്ക് ഒരു പിടിയും ഇല്ല. നാട്ടിലെ പെരുന്നാള്‍ ആഘോഷം അടിച്ചു പോളിയാണ്

  1. സിനൂ.

    നല്ല പോസ്റ്റ്‌. പ്രവാസികളുടെ പെരുന്നാള്‍ ഇങ്ങിനെ തന്നെ. ഉറങ്ങി തീര്‍ക്കും.

    പഴയ കാല നാടിന്‍ പുറങ്ങളിലെ പെരുന്നാള്‍ ഓര്‍മ്മകള്‍ നന്നായി എഴുതി.

    മനസിനെ പഴയ കാലത്തേക്ക് കൊണ്ട് പോയി. തേങ്ങചോര്‍. മനസ്സില്‍ മായാത്ത ഒരു ഭക്ഷണമാണ്.

    ഇന്നത്തെ നെയ്ച്ചോറും, ബിരിയാണിയും എല്ലാം പ്രചാരത്തില്‍ വരുന്നതിനു മുമ്പ്.

    തേങ്ങ ചോറുമായി ബന്ധപെട്ട ഒരു പോസ്റ്റ്‌ ഓര്‍മ്മക്കുറിപ്പ്‌ ഞാനും ഒരുക്കുന്നുണ്ട്‌. സമയം പോലെ ഇടാം എന്ന് കരുതുന്നു.



    നന്ദി ഇത്ര നല്ല ഓര്‍മ്മകള്‍ പങ്കു വെച്ചതിനു.

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ