33
February 26, 2010 Post By: സിനു

ഒട്ടകത്തിനെതിരെ കേസ്

ആടിനെ തൊഴിച്ച ഒട്ടകത്തിനെതിരെ സൌദി പൌരന്‍ കോടതിയെ സമീപിച്ചു.
ആദ്യമായാണ്‌ സൌദി കോടതിയില്‍ ഇത്തരമൊരു കേസ്.
വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ മരുഭൂമിയില്‍ താമസിക്കുന്ന സൌദി പൌരനാണ് പരാതിക്കാരന്‍.
മേഞ്ഞു നടക്കുന്നതിനിടെ അയല്‍വാസിയുടെ ഒട്ടകം തന്റെ ആടിനെ തൊഴിച്ചെന്ന പരാതിയുമായി
ലീന മര്‍കസ് പോലീസിനെയാണ് സൌദി പൌരന്‍ ആദ്യം സമീപിച്ചത്.
തൊഴിയേറ്റ് ആടിന്റെ വാരിയെല്ല് ഒടിഞ്ഞു.ആടിന് നടക്കാന്‍ കഴിയുന്നില്ല.
അയല്‍വാസിയില്‍ നിന്ന് നഷ്ട്ടപരിഹാരം ഈടാക്കിത്തരണം എന്നായിരുന്നു സൌദി പൌരന്റെ ആവശ്യം.
എതിര്‍ കക്ഷിയെ പോലീസ് സ്റെഷനിലെത്തിച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ ഇങ്ങനെയൊരു സംഭവമുണ്ടായതായി
തനിക്കറിയില്ലെന്ന് അയാള്‍ വാദിച്ചു.തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
എങ്ങിനെ യുണ്ട് ഈ കേസ്.........?
ഇന്ന് മലയാളം ന്യുസില്‍ വന്ന ഒരു ചെറിയ വാര്‍ത്തയാണിത്.
വായിച്ചപ്പോള്‍ എന്തോ...ഒരു രസം തോന്നി.
എന്നാ പിന്നെ..ഇതൊന്നു പോസ്റ്റിയേക്കാം എന്ന് തീരുമാനിച്ചു.
വായിക്കാത്തവര്‍ വായിച്ചോളൂ...വായിച്ചവര്‍ക്ക് വീണ്ടും വായിക്കാം.... 1. തേങ്ങ ഞാന്‍ ഉടച്ചു.

  പത്രത്തില്‍ വന്നതാണെങ്കിലും വായിച്ചിരുന്നില്ല. ഇങ്ങനെ പോസ്റ്റിടാന്‍ തോനിയത് നന്നായി. കൌതുകമുള്ള വാര്‍ത്ത തന്നെയാണ്.

  ഒട്ടകത്തിനെതിരെ കേസ് കോടതിയില്‍ എത്തുമ്പോള്‍ അവിടെ വാദിയും പ്രതിയും മൃഗങ്ങള്‍ ആവുമ്പോള്‍ സാക്ഷികളായും ഒട്ടകവും ആടും എല്ലാം എത്തുമായിരിക്കും . ഇനി വക്കീലും ജഡ്ജിയും അവരൊക്കെ തന്നെ ആവുമോ.. ? കാത്തിരുന്നു കാണാം അല്ലെ.

 1. സിനു,
  ഇത് വല്ലാത്ത ഒരു വാര്‍ത്ത തന്നെ.
  സൗദിയല്ലേ ഇതും ഇതിനപ്പുറവും സംഭവിക്കും.

 1. ആട് നില്‍ക്കേണ്ട സ്ഥലത്ത് ആട് നില്‍ക്കണം.
  ഇല്ലെങ്കില്‍ എല്ല് ഒട്ടകം ചവിട്ടിയൊടിക്കും!

 1. കൌതുകകരമായ വാര്‍ത്തകള്‍.

  ഇനിയെന്നാണാവോ അയല്‍ക്കാരന്റെ ഒട്ടകത്തിന്റെ കൂടെ തന്റെ ഒട്ടകം ഓടിപ്പോയി എന്ന് പറഞ്ഞു കൊണ്ട് കേസ് വരുന്നത്?

 1. മണ്ണാ ങ്കട്ടയും ,കരിയിലയും പോലെ മുത്തശ്ശി ക്കഥ കളിലെ കൌതുകം വാര്‍ത്തകള്‍ക്ക് പരിവേഷം ചാര്‍ത്തി ക്കൂട .വാര്‍ത്തകള്‍ക്ക് സെന്‍സിബിലിടി വിഷയമാകേണ്ടതുണ്ട് .

  വാഹനം തട്ടി അപകടം സംഭവിക്കുമ്പോള്‍ ,വാഹനത്തിനെതിരെ കേസ്സെടുക്കാറില്ലാലോ.അത് ഓടിച്ച ആളുടെ പേരില്‍,ഉടമയുടെ പേരില്‍. ‍സൌദി യിലായാലും
  ലോകത്തെവിടെ ആയാലും.

  വാര്‍ത്ത പോസ്ടിലിട്ടു വായനക്കാര്‍ക്കെത്തിച്ച ബ്ലോഗുകാരിക്ക് എന്റെ പൂച്ചെണ്ടുകള്‍

  ----ഫാരിസ്‌

 1. പഴയ കുട്ടിക്കഥകളിലൊക്കെയാണു ഇങ്ങനത്തെ ഒട്ടകവും,ആടും തമ്മിലുള്ള തല്ലു കേസൊക്കെ കണ്ടിട്ടുള്ളതു.എന്നിട്ടു അവസാനം ആരു ജയിച്ചു..:)

 1. ആടുകിടന്നിടത്തു ഒരു പൂട പോലുമില്ല. വെറുതെ അതുമിതും പറഞ്ഞു ആടിനെ പട്ടിയാക്കരുത്, ഹല്ല പിന്നെ...

 1. ഇവിടെ നാട്ടില്‍ പൊറുതിമുട്ടിക്കിടക്ക്ണ കുറെ
  കേസ് കെട്ടുകള്‍ അങ്ങട്ട് സൌദീല്‍ക്ക് റഫറ്
  ചെയ്താലോന്നാ ഈ നുറുങ്ങ് ആലോചിക്കണത്..
  എന്തായാലും അവിടെ ആനേം പോത്തുകളുമൊന്നും
  ഇല്ലാ എന്ന് ആശ്വസിക്കാം...ഹൌ അവറ്റിങ്ങളും
  കൂടി തല്ലുണ്ടാക്കിയാ...ഖാദിയും ശുറ്ത്വയുമൊക്കെ
  ഇടങ്ങേറായത് തന്നെ !!!!!!!!!!!!!

 1. കൌതുകകരമായ വാര്‍ത്ത.......

  ഇതു കേരളത്തിലോ മറ്റോ ആയിരുനെങ്കില്‍ ?

 1. ഇതിപ്പൊ കേരളത്തിലെ തീവ്രവാദക്കേസുകളുമായി നല്ല സാമ്യമാണല്ലോ...
  കേസും കൊള്ളാം അന്വേഷണവും കൊള്ളാം...

 1. ഈ രസകരമായ വാര്‍ത്ത പോസ്റ്റ് ചെയ്തതിന് സിനുവിന് നന്ദി. ഒട്ടകം സാധുമൃഗം എന്നാണല്ലോ കേട്ടിരിക്കുന്നത്. എന്നിട്ടും എന്തേ ആടിനെ ഇങ്ങനെ പീഡിപ്പിക്കാന്‍? അവിടത്തെ സി. ബി. ഐ അന്വേഷിക്കട്ടേ അല്ലേ?

 1. ഹംസ..
  ഇക്കാ..അപ്പൊ തേങ്ങ ഉടച്ചു അല്ലെ
  പൂള് കിട്ടിയില്ലാട്ടോ..
  ഇനി ഉടക്കുമ്പോള്‍ ഒരു കഷ്ണം പൂള് ഇവിടെ വച്ചേക്കണേ..
  അതെ അതെ ഇക്ക പറഞ്ഞത് പോലെ നമുക്ക് കാത്തിരുന്നു കാണാം.
  അഭിപ്രായം അറിയിച്ചതില്‍ നന്ദി ഉണ്ട് ട്ടോ
  ടോംസ് കോനുമഠം..
  വല്ലാത്ത വാര്‍ത്ത ആയതു കൊണ്ട് തന്ന്യാ മാഷേ ഇത് പോസ്റ്റ്‌ ആക്കിയെ..
  സൌദിക്കെന്താ കൊമ്പുണ്ടോ..?
  സന്ദര്‍ശിച്ചതിനും കമന്റിയതിനും നന്ദി.
  വീണ്ടും വരണം ട്ടോ..

  ഭായി..
  ഭായി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
  ആട് നില്‍ക്കേണ്ട സ്ഥലത്ത് ആട് നില്‍ക്കണം.
  ഭായിയുടെ കമന്റ്‌ ചിരിപ്പിച്ചു ട്ടോ..
  ഭായി നന്ദി.
  വീണ്ടും വരണം ട്ടോ

 1. ശ്രീ..
  ചേട്ടാ വന്നതില്‍ സന്തോഷം.
  ഒട്ടകത്തിന്റെ കൂടെ ഒട്ടകം പോയിക്കോട്ടെ..
  ഒട്ടകത്തിന്റെ കൂടെ ആട് പോകാതിരുന്നാല്‍ മതി.
  കമന്റ്‌സിനു നന്ദി.
  വീണ്ടും പ്രതീക്ഷിക്കുന്നു.


  ഫാരിസ്..
  ഇവിടം സന്ദര്‍ശിച്ചതില്‍ ഒത്തിരി സന്തോഷം.
  പൂച്ചെണ്ടുകള്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്നു.
  നിങ്ങളൊക്കെ ഇവിടം വന്നു വായിക്കുന്നതും അഭിപ്രായം
  പറയുന്നത്തിനും അങ്ങോട്ടാണ് ഞാന്‍ പൂച്ചെണ്ട് തരേണ്ടത്.
  കമന്റ്‌ ഇട്ടതിനു നന്ദി.
  വീണ്ടും വരുമല്ലോ...

  Rare Rose..

  ഇവിടം വന്നതില്‍ ഒത്തിരി സന്തോഷം.
  അഭിപ്രായത്തിനു നന്ദി.
  ആരെങ്കിലും ഒരാള്‍ ജയിചിട്ടുണ്ടാവും.
  ആടോ ഒട്ടകമോ ആരാന്നു ആര്‍ക്കറിയാം...
  ഹി ഹി
  വീണ്ടും വരണം..

 1. വഷളന്‍..
  എന്റെമ്മോ..ഇതെന്തു പേര്
  സ്വഭാവവും ഇങ്ങിനെ തന്നെ ആണോ..?
  പേരിനോട് സാമ്യമുണ്ടോ..
  അതിഥിയായി വന്നതില്‍ സന്തോഷമുണ്ട്.
  കമന്റിയതിനു നന്ദി.
  വീണ്ടും വഷളത്തരങ്ങളുമായി വരിക.

  ഒരു നുറുങ്ങ്..
  ആനേം പോത്തും തല്ലു കൂടിയ എന്തേലും
  കേസുന്ടെങ്കില്‍ ഇങ്ങോട്ട് റഫര്‍ ചെയ്തോളു..
  ഇവര് കൈകാര്യം ചെയ്തോളും
  കൂട്ടത്തില്‍ ആ പ്രാവിനെ കൂടെ അയക്കണേ..
  വായനക്കും കമന്റ്സിനും നന്ദിയുണ്ട്ട്ടോ..

  അഭി..
  അഭി പ്രായം പറഞ്ഞതില്‍ വളരെ സന്തോഷം..
  പ്രായൊന്നും ഇങ്ങിനെ പരസ്യമായി പറയരുത്.
  നന്ദിയുണ്ട് ട്ടോ
  വീണ്ടും വരിക.
  കൊട്ടോട്ടിക്കാരന്‍..
  സന്ദര്‍ശനത്തിനും അഭിപ്പ്രായത്തിനും നന്ദി.


  ഗീത..
  നന്ദിയൊന്നും വേണ്ട ചേച്ചീ..
  നിങ്ങളൊക്കെ വായിക്കുന്നത് തന്നെ വലിയ സന്തോഷം.
  മിണ്ടാ പൂച്ച കലം ഉടക്കും എന്ന് കേട്ടിട്ടില്ലേ ചേച്ചീ..
  ആ സി ബി ഐ അന്ന്വേഷിക്കട്ടെ നമുക്ക് കാത്തിരുന്നു കാണാം..
  ചേച്ചി വീണ്ടും വരുമല്ലോ..അല്ലെ..

 1. ഒട്ടകം ഇവിടത്തെ ദേശിയ മൃഗമാണെന്നും അതിനെ തട്ടിയാല്‍ അങ്ങോട്ട്‌ നഷ്ടപരിഹാരം കൊടുക്കണം എന്ന് കേട്ടിട്ടുണ്ട്, നുണയാണോ എന്നറിയില്ല. ഇക്കഥ ഏതായാലും തിരിച്ചായല്ലോ.
  ആടിന് അതിന്റെ തരക്കാരോട് കളിച്ചാല്‍ പോരായിരുന്നല്ലോ!

  ഏതായാലും വിധിവരട്ടെ!!
  കൌതുകവാര്‍ത്തക്ക് നന്ദി.

 1. sinu, aadinu maathram alla manushyanum ithu badhakamaane.... ottakathinte aduthuninnum oralpam maari nadannolu...

 1. Pd

  എന്നിട്ട് ഫൈനലി വിധി എന്തായാവോ, അതുകൂടി തിരക്കി അറിയിക്കുവാനുള്ള അവകാശം വിട്ടു തന്നിരിക്കുന്നു.
  ഇന്നലെ ചന്തയില് നിന്ന് മത്തങ്ങ വാങ്ങി വരുമ്പോ അനോണിച്ചന്റ്റെ സന്ചിയില് കിടന്ന മുരിങ്ങാക്കൊല് കൊണ്ടിട്ട് മത്തങ്ങ കേടായി, കേസ് കൊടുത്താലൊന്ന് ആലൊചികുകയാ, ജയിക്യോ കേസ്, വാട്ട് ഡു യൂ സേ?

 1. ആടിനെ ഒട്ടകം തോഴിച്ചതോന്നുമല്ലന്നേ.
  ആടിനെ ഒട്ടകം ഒന്ന് തലോടിയത...

 1. കൌതുകകരമായ വാര്‍ത്ത തന്നെ.

 1. nalla vaartha sinu..
  ini chilappo ottakathe chodyam cheyyam custodyilum vittu kondukendi verum...
  thumbonnum kittiyillel..namukk c.b.i angottayakkam..oru polygraph um nadathi kalyam

 1. സിനു പോസ്റ്റ് രസകരം തന്നെ..

 1. തെച്ച്ചിക്കോടന്‍..
  ഇക്കാ..വന്നതില്‍ സന്തോഷം
  അതെ അതെ വിധി വരും വരെ നമുക്ക് കാതിരിരിക്കാം
  അഭിപ്രായത്തിനു നന്ദി.


  ഒഴാക്കന്‍..
  അതിഥിയായി വന്നതില്‍ വളരെ സന്തോഷം
  ആടിന്റെ എല്ല് ഒടിച്ച ഒട്ടകം തരം കിട്ടിയാ നമ്മളെയും വെറുതെ വിടില്ലാലോ..
  അതുകൊണ്ട് ഇനി ഒട്ടകത്തിനെ കണ്ടാല്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യില്ലാട്ടോ..
  കമന്റ്‌സിന് നന്ദി.

  pd..

  ആദ്യ വരവിനും കമന്റിയതിനും നന്ദി.
  വിധി എന്താവാന്‍...അവര്‍ വിധിക്കട്ടെ മാഷേ
  നമുക്ക് കാത്തിരിക്കാം
  കേസ് കൊടുത്തോളൂ വിജയിക്കും.
  പിന്നെ..പോകുമ്പോ സാക്ഷികളായി മത്തങ്ങയും മുരിങ്ങ്യാ കോലും കൂടെ കൂട്ടണേ..

 1. പട്ടേപ്പാടം രാംജി...
  അതെ ചേട്ടാ..ഒട്ടകം ഒന്ന് തലോടിയതാ..
  തലോടിയത് ഒട്ടകമല്ലേ ആടിന്റെ എല്ല് ഓടിഞ്ഞില്ലെന്കിലെ അതിശയം ഒള്ളൂ..
  അതിഥിയായി വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.

  എഴുത്തുകാരി..
  ചേച്ചീ..സന്ദര്‍ശനത്തിനും വായനക്കും നന്ദിയുണ്ട്.
  വായിച്ചപ്പോള്‍ കൌതുകം തോന്നി അതാ പോസ്റ്റ്‌ ആക്കിയെ..
  വീണ്ടും വരണംട്ടോ..

  INTIMATE STRANGER
  എഴുത്തുകാരി..
  ചേച്ചീ..സന്ദര്‍ശനത്തിനും വായനക്കും നന്ദിയുണ്ട്.
  വായിച്ചപ്പോള്‍ കൌതുകം തോന്നി അതാ പോസ്റ്റ്‌ ആക്കിയെ..
  വീണ്ടും വരണംട്ടോ..

  MANORAJ..
  ഇവിടെ വന്നതിലും അഭിപ്രായം അറിച്ചതിലും നന്ദി.
  പോസ്റ്റ്‌ രസകരം എന്നറിഞ്ഞതില്‍ വളരെ സന്തോഷം
  വീണ്ടും വരണംട്ടോ..

 1. INTIMATE STRANGER..
  ആദ്യ വരവിനു നന്ദി
  ഇത് കേരളമല്ല സൌദി അല്ലെ തുമ്പ് കിട്ടാതിരിക്കില്ല.
  കിട്ടിയില്ലേല്‍ നമുക്ക് നാട്ടില്‍ നിന്നും സി ബി ഐ യെ വരുത്താം
  അഭിപ്രായത്തിനു നന്ദിയുണ്ട്
  വീണ്ടും വരില്ലേ..

 1. Anonymous

  കൗതുകവാര്‍ത്ത തന്നെ. കോടതിയിലൊന്നുമെത്തിയില്ലെങ്കിലും ചില അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്.. ഒരാളുടെ മരത്തിന്റെ കൊമ്പ് അയല്‍പക്കക്കാരന്റെ ആകാശാതിര്‍ത്തി ലംഘിച്ചുവത്രേ. മരത്തിനറിയുമോ അതിര്‍ത്തി. അത് സൂര്യവെളിച്ചമൊക്ക നോക്കി അങ്ങു വളര്‍ന്നപ്പോള്‍ സംഭവിച്ച പിഴ!

 1. MAITHREYI..
  ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.
  വീണ്ടും വരിക

 1. നല്ല വാര്‍ത്ത...

  ഭായി പറഞ്ഞപോലെ

  ആട് നില്‍ക്കേണ്ട സ്ഥലത്ത് ആട് നില്‍ക്കണം.
  ഇല്ലെങ്കില്‍ എല്ല് ഒട്ടകം ചവിട്ടിയൊടിക്കും!

 1. ആട് സുഖം പ്രാപിക്കുന്നതുവരെ ആടിനും ആടിന്‍റെ ഫാമിലിക്കും ഒട്ടകപ്പാല്‍ കൊടുക്കാന്‍ വിധി ആയെന്നു കേട്ടു . നേരാണോ സിനു.

  ബോഗര്‍മാരെ... മലയാള ന്യൂസ്‌ വായിച്ചു എങ്ങിനെ പോസ്റ്റുണ്ടാക്കാമെന്ന് സിനുവിനെ കണ്ടു പഠിക്കുക.

 1. ജിത്തു..
  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
  വീണ്ടും വരുമല്ലോ..

 1. അക്ബര്‍..
  ഇക്കാ..എല്ലാ പോസ്റ്റും വായിച്ചു അല്ലെ
  വളരെ സന്തോഷം ഒപ്പം നന്ദിയും അറിയിക്കുന്നു.
  നിങ്ങള്‍ അല്ലെ കേട്ടത്..നേരാവാന്‍ വഴിയില്ല
  ഇടക്കൊക്കെ ഒന്ന് ന്യൂസ്‌ പേപ്പറും വായിക്കണം
  എന്നാലെല്ലേ..ഇങ്ങിനെത്തെ വാര്‍ത്തയൊക്കെ കേള്‍ക്കു..

 1. പോസ്റ്റിയതിനു നന്ദി..
  ഇനിയും പ്രതീക്ഷിക്കുന്നു

 1. മിഴിനീര്‍ത്തുള്ളി..
  ഇവിടെ സന്ദര്‍ശിച്ചതിനും കമന്റിയതിനും
  തിരിച്ചും നന്ദി

 1. വാര്ത്ത ട്വിസ്റ്റ് ചെയ്തിങ്ങനെയും വായിക്കാം. രസമുണ്ട്. നമ്മുടെ നാട്ടില് നാല്ക്കാലികള്-വേട്ടപ്പട്ടികള് ആരെങ്കിലും അക്രമിച്ചാല് പരാതി നല്കാന് വകുപ്പുണ്ടെന്നാണ് അറിവ്.

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ