54
January 21, 2010 Post By: സിനു

വിനയായ വിനാഗിരി

ഉച്ച ഭക്ഷണം കഴിഞ്ഞു കൈയും മുഖവും കഴുകി വരുമ്പോഴാ...ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്.
ഞാന്‍ ഫോണെടുത്തു
ഹലോ....
സിനൂ ...ഇത് ഞാനാ...
ശബ്ദം കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി ഫരീദ ഇത്താത്തയാണെന്ന്-
എന്തെ...ഇത്താത്താ...
ഇത്താത്ത പറഞ്ഞു..ശനിയാഴ്ച ശഹീദ വരുന്നുണ്ട്.
അവള്‍ നാട്ടില്‍ പോയിട്ട് നാലഞ്ചു മാസം ആയില്ലേ-
റൂമൊക്കെ പൊടിപിടിച്ചു കിടക്കായിരിക്കും.ഒന്ന് പോയി വൃത്തിയാക്കണം-
നീ വരുന്നോ..?
ശരി..ഞാനും വരാമെന്ന് സമ്മതിച്ചു.
അങ്ങിനെ...വ്യാഴായ്ച്ച വൈകുന്നേരം ഞങ്ങള്‍ ശഹീദ ഇത്തയുടെ വീട്ടിലേക്ക് പോയി.
അവിടെ ചെന്ന് പൊടി തട്ടലും വൃത്തിയാക്കലും എല്ലാം കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്..
ഇത്താത്ത മകനെ കടയിലേക്ക് പറഞ്ഞയച്ചു കപ്പയും മീനും വാങ്ങിപ്പിച്ചു.
അങ്ങിനെ...ഭക്ഷണം ഉണ്ടാക്കല്‍ കഴിഞ്ഞു വിളംബാന്‍ ഒരുങ്ങുമ്പോഴാണ് ചമ്മന്തി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയത്.
പെട്ടന്ന് ഒരു ചമ്മന്തിയും തട്ടിക്കൂട്ടി.
ചമ്മന്തിയില്‍ ഒഴിക്കാനായി വിനാഗിരി അവിടെയെല്ലാം തപ്പി.ഒടുവില്‍ കുറച്ചു വിനാഗിരി ഉള്ള ഒരു കുപ്പി കിട്ടി-
അത് ചമ്മന്തിയില്‍ ഒഴിച്ച് ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു.
അന്നേരം..ഇത്താത്ത ആ ഒഴിഞ്ഞ കുപ്പിയില്‍ നോക്കികൊണ്ട് പറഞ്ഞു.
നമുക്ക് ഈ കുപ്പിയില്‍ പച്ചവെള്ളം ഒഴിച്ച് വെച്ച് ശഹീദയെ ഒന്ന് പറ്റിക്കാം..
അങ്ങിനെ ആ കുപ്പിയുടെ മുക്കാല്‍ ഭാഗം ഞങ്ങള്‍ വെള്ളം ഒഴിച്ച് അത് കിട്ടിയ സ്ഥലത്ത് തന്നെ കൊണ്ട് വെച്ചു.
രാത്രി ഞങ്ങള്‍ അവരവരുടെ റൂമിലോട്ട് പോന്നു.
ശഹീദ ഇത്ത നാട്ടില്‍ നിന്നും ശനിയാഴ്ച വന്നു.
ആഴ്ചകള്‍ രണ്ടുമൂന്നു കഴിഞ്ഞു...
ഒരു വെള്ളിയാഴ്ച ഉച്ചക്ക് ഞങ്ങളെല്ലാവരും ശഹീദ ഇത്തയുടെ വീട്ടില്‍ കൂടി-
അന്ന് ഉച്ചക്ക് ബിരിയാണിയിലേക്ക് ചമ്മന്തി ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ ശഹീദ ഇത്ത പറഞ്ഞു.
നിങ്ങള്‍ക്കറിയോ?ഇവിടെ ഒരു സംഭവം ഉണ്ടായിട്ടോ...
കേള്‍ക്കാനുള്ള ആകാംക്ഷയില്‍ ഞാനും ഫരീദ ഇത്തയും ഒരുമിച്ചു ചോദിച്ചു.
എന്താ സംഭവിച്ചേ...?
ശഹീദ ഇത്ത വിവരിച്ചു തന്നു-
അത് ഇങ്ങിനെ....
എല്ലാ വെള്ളിയാഴ്ചയും പോലെത്തന്നെ ഇത്താത്ത ബിരിയാണി വെച്ച് അതിലേക്കു ചമ്മന്തിയും ഉണ്ടാക്കി.
ഒടുവില്‍ ചമ്മന്തിയിലേക്ക് വിനാഗിരി ഒഴിക്കാനായി കുപ്പി എടുത്തു-
ചമ്മന്തിയിലേക്ക് കുറച്ചു ഒഴിച്ച് ഇത്താത്ത രുചിച്ചു നോക്കി.
ചമ്മന്തിക്ക് വിനാഗിരിയുടെ ഒരു രുചിയും വന്നിട്ടില്ല..
വീണ്ടും കുറച്ചു കൂടെ ഒഴിച്ചു രുചിച്ചു നോക്കി.ഏയ്‌ ..പഴയ പടി തന്നെ ഒരു മാറ്റവും തോന്നിയില്ല-
മൂന്നാമതും ഒഴിച്ച് രുചിച്ചു നോക്കി.ചമ്മന്തി പഴയതിനേക്കാള്‍ മോശമായി....ചമ്മന്തി പാത്രത്തില്‍ കാല്‍ ഭാഗം വെള്ളം.
ഇത്താത്ത ഒമ്പതാം തരത്തില്‍ പഠിക്കുന്ന മകനെ വിളിച്ചു-
മോനെ...ഒന്ന് വന്നെ..
അവന്‍ വന്നു.
ഇത്താത്ത പറഞ്ഞു..ഈ ചമ്മന്തി ഒന്നു രുചിച്ചു നോക്കൂ..വിനാഗിരി എത്ര ഒഴിച്ചിട്ടും ഒരു പുളിയും തോന്നുന്നില്ല.
ഇനി എന്റെ വായക്കു എന്തെങ്കിലും പറ്റിയോ ആവോ..?
അവന്‍ ചമ്മന്തി രുചിച്ചു നോക്കി.ഉമ്മച്ചീടെ വായക്കു കുഴപ്പം ഇല്ലാന്ന് അവനു മനസ്സിലായി.
അവന്‍ വിനാഗിരികുപ്പി എടുത്ത് വാസനിച്ചു നോക്കി-
എന്നിട്ട് അത്ഭുതത്തോടെ..പറഞ്ഞു.
ഇത് അതു തെന്നെയാ...ഇത് അത് തെന്നെ ആയിരിക്കും-
ഇത്താത്തക്ക് ഒന്നും മനസ്സിലായില്ല.
എന്താ മോനെ...എന്താ നീയീ പറയുന്നേ...
എനിക്കൊന്നും മനസ്സിലായില്ലല്ലോ..?
അന്നേരം അവന്‍ പറഞ്ഞു.
ഉമ്മാ..നിങ്ങള്‍ കേട്ടിട്ടില്ലേ..വിനാഗിരി ഒത്തിരി നാള്‍ വെച്ചാല്‍ കള്ള് ആവുമെന്ന്-
അങ്ങിനെ ആയ കള്ള് ആണിത്.
കേട്ടപ്പോള്‍ ഇത്താത്തക്കും തോന്നി മകന്‍ പറഞ്ഞത് നേരായിരിക്കുമെന്ന്...
ഇത്താത്ത വേഗം ചമ്മന്തിപ്പാത്രവും വിനാഗിരി കുപ്പിയും എടുത്തു വേസ്റ്റ്ലേക്ക് ഇട്ടു.
ഇത്താത്ത പറഞ്ഞു തുടങ്ങിയപ്പോഴേ ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി.
ഞങ്ങള്‍ വെള്ളം ഒഴിച്ച് വെച്ച കുപ്പിയാ ഇത്താത്ത എടുത്തത് എന്ന്..
ഞാനും ഫരീദ ഇത്തയും കള്ളച്ചിരിയോടെ മുഖത്തോട് മുഖം നോക്കുകയായിരുന്നു.
ശഹീദ ഇത്ത പറഞ്ഞു തീര്‍ന്നപ്പോള്‍ ഞങ്ങള്‍ നടന്ന കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു...
പറഞ്ഞു തീരും മുമ്പേ...ശഹീദ ഇത്ത ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
എടീ...............നിങ്ങളെ ഞാന്‍......................



  1. കൊള്ളാം നന്നായിട്ടിണ്ട് :)

  1. ഹ ഹ അതു കൊള്ളാം. പാവം ഇത്താത്തയെ പറ്റിച്ചു അല്ലേ?

    അതിനു പകരമായി പച്ചവെള്ളം ഒഴിച്ചു ഓരോ പാത്രം ചമ്മന്തി ഉണ്ടാക്കി നിങ്ങളെ രണ്ടു പേരെയും തീറ്റിയ്ക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്തതായി ഇത്താത്തയെ അറിയിച്ചേക്കൂ :)

  1. ഇത് അതു തന്നെ ,, ഇത് അതു തന്നെ,,

    കുറേ നാള്‍ എടുത്ത് വെച്ചാല്‍ വിനാഗിരി കള്ളാവുമോ …

    എടാ ഇങ്ങനെ ഒരു രാസമാറ്റം ഉണ്ടെങ്കില്‍ നീ അതു ചാലക്കുടിക്കാരോട് പറയണ്ടെ,, അവര്‍ എത്ര കോടികളാ കള്ള് വാങ്ങി കുടിക്കാന്‍ കളഞ്ഞത്.. വിനാഗിരി ആവുമ്പോള്‍ കുറഞ്ഞ വിലക്ക് വാങ്ങി കള്ളായി ഉപയോഗിച്ചുകൂടെ..

    സീനു നന്നായിട്ടുണ്ട്.. ഇത്താത്ത പാവം കള്ള് കൂട്ടി ചമ്മന്തി ഉണ്ടാക്കി എന്ന പേടിയില്‍ ആവും എടുത്ത് കളഞ്ഞത്.

  1. പൊടിക്കൈ:
    സീനുവോ, ഫരീദയോ ഇതു പോലെ അന്യരുടെ വിനാകിരി അനുവാദമില്ലാതെ ഉപയോഗിച്ചിട്ട് പകരം കുപ്പിയില്‍ വെള്ളമൊഴിച്ച് വെച്ചാല്‍,ചമ്മന്തിയില്‍ ഈ കള്ള വിനാകിരി വെള്ളം അറിയാതെ നിങള്‍ ഒഴിച്ചുപോയാല്‍ ഒരിക്കലും അത് നിങള്‍ വെസ്റ്റ് ബോക്സില്‍ തട്ടരുത്. പകരം അത് താളിച്ച് ദോശക്ക് ചട്ട്ണിയായി ഉപയോഗിക്കാം. :-)

    കൊള്ളാം നിങളുടെ പരിപാടികള്‍!

  1. പാവം ഇത്താത്തയെ പറ്റിച്ചു അല്ലെ .
    നന്നായിട്ടുണ്ട്

  1. Diya...
    സന്ദര്‍ശനത്തിനും കമന്റ്‌സിനും നന്ദി പറയുന്നു.
    വീണ്ടും വരിക..
    ശ്രീ..
    ചേട്ടാ..പറ്റിപ്പോയി.
    ഇത്താത്തയോട് ഞാന്‍ തന്നെ പറയണോ...?
    വന്നതില്‍ ഒത്തിരി സന്തോഷമുണ്ട്ട്ടോ...കമന്റ്‌സിന് നന്ദി.

  1. ഹംസ..
    ഇക്കാ..നിങ്ങള്‍ പറഞ്ഞത് ചാലക്കുടിക്കാര്‍ കേള്‍ക്കെണ്ടാട്ടോ...
    അതെ അതെ...ഇത്താത്ത പേടിച്ചിട്ടു തെന്നെയാ എടുത്തു കളഞ്ഞത്.
    കമന്റ്‌സിന് നന്ദി.
    വീണ്ടും വരണം.

  1. ഭായി...
    നിങ്ങളുടെ പൊടിക്കൈ ഇഷ്ട്ടപ്പെട്ടു.
    ഇനി അതുപോലെ ചെയ്യാട്ടോ...
    വായിച്ചു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം.
    അഭി..
    ഇവിടെ അതിഥിയായി വന്നതില്‍ ഒത്തിരി സന്തോഷം.
    കമന്റ്‌സിന് നന്ദിയുണ്ട്.
    വീണ്ടും വരണംട്ടോ...

  1. ഇത്തരം രസകരമായ പറ്റിക്കലുകൾ കുഴപ്പമില്ല..
    പക്ഷെ, സ്നേഹമുള്ളിടത്തെ അതു വിജയിക്കൂ...

    ആശംസകൾ....

  1. ഒരു പ്ലേറ്റ് ചമ്മന്തി പോയതോര്‍ക്കുമ്പോഴാ എനിക്ക് സങ്കടം .

  1. paavam chammandi...abkaari contractor maaru kelkkanda..avaru puthiya kandupiduthem eduthu preyogikkum...chirichu..

  1. കൊള്ളാം......!!

  1. വീ കെ...
    നിങ്ങള്‍ പറഞ്ഞത് വളരെ ശെരിയാണ്.
    കമന്റിനു നന്ദിയുണ്ട്.
    വീണ്ടും വരണം.
    നിരക്ഷരന്‍...
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
    വീണ്ടും വരണംട്ടോ...

  1. Manzooraluvila..
    ഇവിടം വന്നതില്‍ വളരെ സന്തോഷം.
    വായനക്കും കമന്റ്‌സിനും നന്ദി.
    Sajan sadasivan..
    സന്ദര്‍ശനത്തിനും കമന്റിയതിനും നന്ദി.
    വീണ്ടും പ്രതീക്ഷിക്കുന്നുട്ടോ...

  1. കഥ ആകെ "ചമ്മന്തി" ആക്കി കളഞ്ഞല്ലോ..
    നിങ്ങളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. പാലെടുത്ത് കുടിച്ചു പകരം ഫെനോയില്‍ ഒഴിച്ചു വെക്കാനും നിങ്ങള്‍ മടിക്കില്ല. കൊണ്ടോട്ടിക്കാര്‍ പണ്ടേ കുണ്ടാമണ്ടികള്‍ ആണെന്ന് കേട്ടിട്ടുണ്ട്

  1. രണ്ടുപേരും കൂടി ആ പാവത്തിനെ പറ്റിച്ചു, അല്ലേ?

  1. "എടീ.......... നിങ്ങളെ ഞാന്‍"....... !

    എന്താ അബ്‌കാരികളെ
    ഏല്പിച്ചു കളയല്ലേ സിനൂ !!

    (ഹേയ് ഇപ്പോഴത്തെ വിനാഗിരിയൊന്നും നൂറ്റാണ്ടുകള്‍
    ഇരുന്നാലും’മറ്റവനാകൂല്ലാ’ട്ടോ!)അതവനാകേണമെങ്കില്‍
    മെനക്കാ സുര്‍ക്ക-ലക്ഷദ്വീപില്‍ നിന്നു വരുന്ന അസല്‍
    വിനാഗിരി-തന്നെ വേണം!!

  1. ഒഴിഞ്ഞകുടത്തില്‍ പുതിയത് ഒന്നും നിറക്കുന്നില്ലെ ? സിനു

  1. തണല്‍..
    കൊണ്ടോട്ടി ക്കാരെ കുറിച്ച് അങ്ങിനെ പറയരുത്ട്ടോ..
    നിങ്ങള്‍ കേട്ടത് ശെരിയല്ല.
    അഭിപ്രായം രേഖപ്പെടുത്തിയത്തിനും വായനക്കും നന്ദി.
    എഴുത്തുകാരി..
    ചേച്ചീ..ഇവിടെ സന്ദര്‍ശിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്.
    വായനക്കും കമന്റ്‌സിനും നന്ദി.
    വീണ്ടും വരണംട്ടോ..

  1. ഒരു നുറുങ്ങ്..
    അതിഥിയായി വന്നതില്‍ വളരെ സന്തോഷം.
    കമന്റിയതിനു നന്ദി.
    വീണ്ടും വരണം.
    ഹംസ..
    ഇക്കാ..വീണ്ടും വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്ട്ടോ
    കമന്റിനു നന്ദി.

  1. പറ്റിക്കത്സ് രസിച്ചു.

    മൂത്തുമ്മാടെ വീട്ടില്‍ പുത്യാപ്ല സല്കാരത്തിന് സുര്‍ക്കയെന്ന് കരുതി ബിരിയാണിയില്‍ മണ്ണെണ്ണ ഒഴിച്ചത് (അതും വെള്ളിയാഴ്ച) ഓര്‍ത്തു പോയി.

    പാവം, ശേഷം അയലോക്കത്ത് പ്രായപൂര്‍ത്തി ആയ ഒറ്റ കോഴീനേം ജീവനോടെ വിട്ടീല.

  1. ഭയങ്കരികളാണല്ലേ?
    എന്നാലും ഒരു കാര്യം പഠിപ്പിച്ചുതന്നതില്‍ സന്തോഷം. ചമ്മന്തിയില്‍ വിനാഗിരി ഒഴിച്ച് പുളിരസം കൂട്ടാം എന്നത് ഇപ്പോഴാ അറിയുന്നത്. ന്നളെത്തന്നെ പരീക്ഷിക്കാം.

  1. ഒഎബി..
    ഓര്‍മ്മ പുതുക്കിയത് നന്നായി.
    പുതിയതൊന്നു കേള്‍ക്കാനായല്ലോ..
    പാവം കോഴികള്‍...
    വന്നതില്‍ സന്തോഷമുണ്ട്ട്ടോ..
    വീണ്ടും പ്രതീക്ഷിക്കുന്നു.
    ഗീത
    അയ്യോ..ചേച്ചീ ചുമ്മാ തമാശക്ക് ചെയ്തതല്ലേ-
    സ്നേഹമുള്ള വളരെ അടുത്തവരോടല്ലേ രസത്തിന് വേണ്ടി ഇങ്ങിനെയൊക്കെ പറ്റൂ..
    ഏതായാലും ചേച്ചി പരീക്ഷിച്ചിട്ട് വിവരം അറിയിക്കൂ
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
    വീണ്ടും വരില്ലേ..

  1. പെണ്ണുങ്ങള്‍ കൊള്ളാല്ലോ..

  1. heheheh ithu kollaam....

  1. റോസാപ്പൂക്കള്‍..
    സീമ..
    രണ്ടു പേര്‍ക്കും നന്ദി.
    വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം.
    വീണ്ടും വരണംട്ടോ..

  1. "വിനയായ വിനാഗിരി" തലക്കെട്ടിന്‍റെ തലക്കനം
    പറ്റിക്കല്‍സിന്റെ നര്‍മ്മ രസത്തില്‍ ചാലിച്ചു ച മ്മന്തിയിലോഴിച്ചപ്പോള്‍ ,രുചി ബേധമില്ലാത്ത ഒന്നാംതരം വിനാഗിരി ചമ്മന്തിയായിതീര്‍ന്നു.

    കുടം ഇനിയും ഒരുപാടോഴിഞ്ഞു കിടക്കുന്നു. നിറയട്ടെ വേഗം വേഗം.

    ഭാവുകങ്ങള്‍

  1. ഫാരിസ്..
    ഇവിടം സന്ദര്‍ശിച്ചതിനും കമന്റ്‌സിനും നന്ദി.
    വീണ്ടും വരിക

  1. ഉമേഷ്‌ പിലിക്കോട്..
    ഇവിടെ വന്നതില്‍ സന്തോഷമുണ്ട്.
    വായിച്ചതിലും അഭിപ്രായം അറിയിച്ചതിനും നന്ദി.
    വീണ്ടും വരണംട്ടോ..

  1. ന്നാലും ശഹീദ താത്താട് ഈ കൊടുംകൈ വേണ്ടായിരുന്നൂട്ടോ :)

    ഇനിയുമെഴുതുക.ആശംസകള്‍..

  1. Anonymous

    kallipenneee kochu kali mareettillaaa lleee..hehe

  1. വരാന്‍ വൈകിയതില്‍ നഷ്ട്ടം തോന്നി ഒരുപാട് ചിരിക്കാനുള്ള വകയുണ്ടല്ലോ ഒഴിഞ്ഞ കുടമേ

  1. ജിപ്പൂസ്..
    അതിഥിയായി വന്നതില്‍ ഒത്തിരി സന്തോഷം
    അഭിപ്രായത്തിനു നന്ദിയുണ്ട്ട്ടോ..
    വീണ്ടും വരുമല്ലോ..

    ഹായ് ഉണ്ണീ..
    ഉണ്ണിയെ എന്തെ കാണാഞ്ഞേ..എന്ന് ഞാന്‍ ആലോചിച്ചു.
    കുട്ടിക്കളി ഇപ്പോഴും മാറിയിട്ടില്ല ഉണ്ണീ..
    എന്നാലും ഉണ്ണി വീണ്ടും വന്നല്ലോ
    സന്തോഷമായിട്ടോ..
    കമന്റിയതിനു നന്ദി.
    സാബി..
    വൈകീട്ടില്ലട്ടോ..
    വന്നതില്‍ വളരെ സന്തോഷമുണ്ട്.
    കമന്റ്‌സിന് നന്ദി.
    വീണ്ടും വരണംട്ടോ..

  1. ആത്മാര്‍ഥമായ എഴുത്തിന് ആശംസകള്‍..

    :)

  1. കാണാന്‍ കുറച്ചു വൈകി എങ്കിലും രസിച്ചു, ആ പഴകിയ വിനാഗിരിപോലെ..!!

  1. ചമ്മന്തിയില്‍ വിനാഗിരി? സംശയമാണേ! പറ്റിക്കരുത്‌.

  1. Hanllalath..
    saayanora..
    thechikkodan..
    anvari..
    എല്ലാവര്ക്കും സന്ദര്‍ശനത്തിനും വായനക്കും അഭിപ്രായത്തിനും നന്ദി.
    വീണ്ടും പ്രതീക്ഷിക്കുന്നു.

  1. അഭിപ്രായം പറയാന്‍ അല്പം വൈകി പോയി,,

    നിങ്ങളെ ഒക്കെ എങനെയാ വിശ്വസിച്ച് ഒരു വീട് ഏല്‍പ്പിച്ചു പോകുക...

  1. Vinegar vellammaakkunna vidhya... kollaaam. Nannaayittundu.

  1. കടല്‍വെള്ളം വറ്റിച്ചാല്‍ ഉപ്പായി മാറും
    വനഗിരിയില്‍ വെള്ളമൊഴിച്ചാല്‍ അത് കള്ളായി മാറും.
    പുതിയ ഓരോ അറിവുകള്‍. സിനു- ഇത് വട്ടു കേസ് തന്നെ. ഒരു ഷോക്ക്‌ കൊണ്ട് തീരില്ല.

  1. ജിത്തു..
    ഇത് വഴി വന്നതില്‍ സന്തോഷം
    അഭിപ്രായത്തിനും വായനക്കും നന്ദി.
    വീണ്ടും വരിക

    clipped.in-explore indian blogs..
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദിയുണ്ട്

    അക്ബര്‍..
    ഇക്കാ..വട്ടുള്ളവര്‍ അല്ലേലും അവര്‍ക്ക് വട്ടുണ്ടെന്ന് സമ്മതിക്കാറില്ല
    ഷോക്ക് ഒരിക്കല്‍ നിങ്ങള്‍ക്ക് അടിപ്പിച്ചതല്ലേ..
    അയ്യോ..ഇനി വീണ്ടും അടിപ്പിക്കെണം എന്നാണോ..?

  1. എനിക്കിതു വായിച്ചപ്പോള്‍ പണ്ട് എന്റെ ഉമ്മ സര്‍ബത്തുണ്ടാക്കിയതാ ഓര്‍മ്മ വന്നത്. സ്ക്വാഷിന്റെ കുപ്പിയില്‍ വെളിച്ചെണ്ണയും വെച്ചിരുന്നു സ്റ്റോര്‍ റൂമില്‍. ഉമ്മ അതെടുത്തു കലക്കി തന്നു. രുചി വിത്യാസം പറഞ്ഞപ്പോള്‍ ഉമ്മയും കുടിച്ചിട്ടു പറയുകയാ: അനക്കെന്തിന്റെ കുഴപ്പാ,ഇതിനൊരു കുഴപ്പവുമില്ലല്ലോ.എന്നിട്ട ഉമ്മ അതു കുടിച്ചു കാണിച്ചു തന്നു. ഉമ്മ ഇവിടെയുണ്ട്.

  1. ഇക്കാ..
    എല്ലാ പോസ്റ്റും വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട്
    ഇക്കയുടെ കമന്റ്‌ വായിച്ചു രസിച്ചു
    വീണ്ടും വരണം

  1. പാവം താത്ത നാലോരു ചമ്മന്തി വെറുതെ വെള്ളം ഒഴിച്ച് നാശമാക്കി അതിനു അറിയില്ലല്ലോ പറ്റിചാതാന്നെന്ന് നന്നായിടുണ്ട് ........

  1. കൊള്ളാം......!!

  1. സീനു.....എനിക്കൊരു സംശയം . സാഹിദ ഇത്താത്തയുടെ ഭര്‍ത്താവ് സാഹിദ ഇത്താത്താനെ പറ്റിക്കുവാന്‍ വിനാഗിരിയുടെ കുപ്പിയില്‍ ഒഴിച്ച് വെച്ചിരുന്ന വോഡ്ക യാണ് നിങ്ങള്‍ ചമ്മന്തിയുന്ടാക്കാന്‍ ഉപയോഗിച്ചത് . ആ കുപ്പിയിലാണ് മോന്‍ കള്ളിന്റെ മണം എന്ന് പറഞ്ഞത് . ശരിക്കും പറ്റിയത് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമാ.......എന്തായാലും സംഭവം അടിപൊളി

  1. സീനു.....എനിക്കൊരു സംശയം . സാഹിദ ഇത്താത്തയുടെ ഭര്‍ത്താവ് സാഹിദ ഇത്താത്താനെ പറ്റിക്കുവാന്‍ വിനാഗിരിയുടെ കുപ്പിയില്‍ ഒഴിച്ച് വെച്ചിരുന്ന വോഡ്ക യാണ് നിങ്ങള്‍ ചമ്മന്തിയുന്ടാക്കാന്‍ ഉപയോഗിച്ചത് . ആ കുപ്പിയിലാണ് മോന്‍ കള്ളിന്റെ മണം എന്ന് പറഞ്ഞത് . ശരിക്കും പറ്റിയത് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമാ.......എന്തായാലും സംഭവം അടിപൊളി

  1. sinu...really good
    rafeeq dammam, saudi....

  1. This comment has been removed by the author.
  1. Mangala Gnjana Sundaram

    so......nice to read

  1. Mangala Gnjana Sundaram

    so......nice to read

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ