56
December 15, 2009 Post By: സിനു

മണ്ണാത്തന്‍

ഓരോരോ സ്ഥലങ്ങളിലും അവര്‍ക്ക് അവരുടെതായ ഭാഷാ ശൈലികളുണ്ടാവുമല്ലോ...... ഇതുകാരണം എന്റെവിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ അടുക്കളയില്‍ ഒത്തിരി അബദ്ധങ്ങള്‍ എനിക്ക് പറ്റിയിട്ടുണ്ട്. അതില്‍ ആദ്യ അനുഭവം എന്റെ ബ്ലോഗില്‍ ആദ്യ പോസ്റ്റായി ഇട്ടിട്ടുണ്ടായിരുന്നു.

ഇന്നിവിടെ കുറിക്കാന്‍ പോവുന്നതും എനിക്ക് പറ്റിയ ഒരു ചെറിയ അബദ്ധമാ...
വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു വൈകുന്നേരം.....

ഉമ്മ(ഭര്‍ത്താവിന്റെ)വൈകുന്നേര ചായക്കായി പലഹാരമുണ്ടാക്കാന്‍ മാവ് കലക്കി കൊണ്ടിരിക്കുന്ന തിരക്കിലാണ്. അതേസമയം ഞാന്‍ ചീനച്ചട്ടി എടുത്ത് അടുപ്പില്‍ വെക്കാന്‍ ഒരുങ്ങുമ്പോഴാണ് കഴുകിയില്ലല്ലോ എന്ന ഓര്മ വന്നത്. കഴുകാനായി ഞാന്‍ ചട്ടി പൈപ്പിന്‍ ചുവട്ടിലേക്ക്‌ കാണിക്കുമ്പോ പുറകീന്ന് ഉമ്മയുടെ വിളി

'മോളെ'...പുറത്ത് മണ്ണാത്തന്‍ ഉണ്ടോ എന്നു നോക്കൂട്ടോ
ശരി.! നോക്കാമെന്ന് വെച്ചു ചട്ടി അവിടെ വെച്ച് ഞാന്‍ അടുക്കളയുടെ വാതിലിനടുത്തേക്ക് വന്നു പുറത്തേക്കു എത്തിനോക്കി.!

പക്ഷെ..ഞാനാരേയും കണ്ടില്ല. പിന്നെ അടുക്കളയില്‍ നിന്നും രണ്ടു പടികളിറങ്ങി മുറ്റത്തെത്തി കണ്ണുകള്‍കൊണ്ട് ചുറ്റും പരതി നോക്കി അപ്പോഴും ആരെയും കണ്ടില്ല.

തിരിച്ചു അടുക്കളയിലെത്തി ഞാന്‍ പറഞ്ഞു പുറത്ത് ആരുമില്ലാലോ ഉമ്മാ.. ഇത് കേട്ട എന്റെ ഭര്‍ത്താവും ഉമ്മയും ചിരിക്കുന്നു. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. ചിരി നിര്‍ത്തി ഭര്‍ത്താവ് എന്നോട് ചോദിച്ചു..'നീ ആരെ തിരഞ്ഞാ പുറത്തേക്കു പോയത്'..?
ഞാന്‍ പറഞ്ഞു പുറത്ത് മണ്ണാത്തനുണ്ടോന്നു ഉമ്മ നോക്കാന്‍ പറഞ്ഞു അവരെ തിരഞ്ഞാണ് പുറത്തേക്കു പോയതെന്നു. അയ്യോ..അത് കേട്ടതും അവിടെ കൂട്ടച്ചിരി ആയി.എനിക്കൊന്നും പിടുത്തം കിട്ടിയില്ല. ഇവര്‍ എന്തിനാവും ചിരിക്കുന്നെ എന്നാലോചിച്ചു അന്ധാളിച്ചു നില്‍ക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു

'നിങ്ങളെന്തിനാ ചിരിക്കുന്നത്'..?

ചിരിക്കിടയില്‍ ഉമ്മ പറഞ്ഞു മോളെ നിന്നോട് ചട്ടിയുടെ പുറത്ത് മണ്ണാത്തന്‍വല ഉണ്ടോ എന്ന് നോക്കാനെല്ലേ ഞാന്‍ പറഞ്ഞേന്ന്.!

വല എന്ന് കേട്ടപ്പോള്‍ എനിക്ക് ഏകദേശം ഒരു രൂപം കിട്ടി.
ചട്ടിയുടെ പുറത്ത് എട്ടുകാലിയുടെ വല ആണല്ലോ ഉണ്ടാവുന്നെന്ന്.! ഞാന്‍ ചോദിച്ചു എട്ടുകാലിക്കാണോ മണ്ണാത്തന്‍ എന്ന് പറഞ്ഞത്.? ഭര്‍ത്താവ് പറഞ്ഞു അതെ മണ്ണാത്തന്‍ എന്നാണ്‌ ഞങ്ങള്‍ പറയാറ്.!  എനിക്കറിയില്ലല്ലോ എട്ടുകാലിക്ക് ഇവര്‌ മണ്ണാത്തന്‍ എന്നാണ് പറയുന്നതെന്ന്.
ഞാന്‍ മണ്ണാത്തന്‍ എന്ന് കേട്ടപ്പോള്‍ ആരുടെയെങ്കിലും പേരാണെന്നാ കരുതിയത് അതെല്ലേ പുറത്തു പോയി നോക്കിയത്..!

അത് കഴിഞ്ഞു പിറ്റേ ദിവസം...!

വൈകീട്ട് അലക്കിയിട്ട തുണികള്‍ എടുത്ത് കൊണ്ടിരിക്കായിരുന്നു. ഓരോ ഡ്രസ്സും കയ്യിലേക്ക് അടുക്കി വെക്കുന്നതിനിടയിലാണ് ഇത്താത്താന്റെ ഡ്രസ്സില്‍ കാക്ക കാഷ്ട്ടിച്ചത് കണ്ടത്.ഞാന്‍ എല്ലാ തുണികളും എടുത്തു അഴുക്കായത് ഒരു ഒരുഭാഗത്തെക്ക് നീക്കി..ഇത് കൊണ്ട് പോയി വെച്ചിട്ട് വെള്ളത്തിലിടാമെന്ന് കരുതി തുണികളുമായി അകത്തേക്ക് കയറുമ്പോള്‍ ഇത്താത്തെയെ കണ്ടു.
ഇത്താത്തയോട് പറഞ്ഞു നിങ്ങളെ ഡ്രസ്സില്‍ കാക്കേയി കാഷ്ടിച്ചിട്ടുണ്ട് അ തെടുത്തില്ലെട്ടോ..
ഇത് കേട്ടപ്പോള്‍  ഇത്താത്താക്ക് ഒന്നും മനസ്സിലാവാത്ത പോലെ എന്റെ മുഖത്തേക്ക് തന്നെ നോക്കി.
അന്നേരം ഞാന്‍ ആദ്യം പറഞ്ഞത് തന്നെ ഒന്നും കൂടി ആവര്‍ത്തിച്ചു പറഞ്ഞു.
മറുപടിയായി ഇത്താത്ത ചോദിച്ചു "എന്താ ഈ കാക്കെയി"..?
ഇന്നലെത്തെ സംഭവം എന്റെ മനസ്സിലേക്ക് ഓടിയെത്തി. മണ്ണാത്തനെ മനസ്സിലാവാത്ത  പോലെ കാക്കെയിയെ ഇത്താത്തെക്കും മനസ്സിലായില്ലെന്ന്.
ഞാന്‍ ക്രോ ക്രോന്നു കുറുകുന്ന നമ്മുടെ കാക്കയെ ഇത്താത്തെക്ക് പരിച്ചയയപ്പെടുത്തി.

അപ്പോള്‍ ഇത്താത്ത ചോദിക്കുന്നു കാക്കക്കാണോ നീ 'കാക്കെയി' എന്ന് പറഞ്ഞത്..?
അതെ.. എന്ന് പറഞ്ഞപ്പോള്‍ ഇത്താത്ത പറയാ....അപ്പോള്‍ നിങ്ങള്‍ പൂച്ചക്ക് 'പൂച്ചേയി' എന്നാണോ പറയുന്നതെന്ന്.............!!!



  1. അതൊരു ചോദ്യം തന്നെയാ കേട്ടോ സിന്യൊ മുസ്ത്യേ...:-))

  1. ഭായി
    ബ്ലോഗ്‌ സന്ദര്‍ശനത്തിനും കമന്റിനും ഒരുപാട് നന്ദി അറിയിക്കുന്നു.
    നിങ്ങളുടെയൊക്കെ കമന്റ്സ് കിട്ടുംബോഴാണ് ഒത്തിരി സന്തോഷം തോന്നുന്നത്
    മണ്ടത്തരങ്ങളാണ് ഞാന്‍ എഴുതുന്നെത് എങ്കിലും കമന്റ്സ് കാണുമ്പോള്‍ എഴുതാനുള്ള ആവേശം കൂടുന്നു

  1. ശ്ശെടാ....

    എനിയ്ക്കു മണ്ണാത്തനെയും കാക്കെയി യേയും മനസ്സിലായില്ല.

    ഓരോ നാട്ടിലേയും പേരുകളിലെ വ്യത്യാസങ്ങളേയ്... :)

  1. ശ്രീ....
    ഈ വഴി വന്നിട്ട് കുറച്ചു നാളായല്ലോ....
    ഞാന്‍ കരുതി ഇവിടം മറന്നു എന്ന്.
    വന്നതില്‍ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ....
    വായിച്ചതിനും കമന്റിനും നന്ദി അറിയിക്കുന്നു.

  1. പാരഗ്രാഫ് തിരിച്ച് എഴുതിയാല്‍ നല്ല വായനാ സുഖം കിട്ടും.അത് ശ്രദ്ധിക്കുമല്ലോ. ഇങ്ങനെ എഴുതി എഴുതിത്തന്യാ തെളിയുന്നത്. ഇനിയും എഴുതൂ, ആശംസകള്‍!!

  1. വാഴക്കോടന്‍
    എന്റെ ബ്ലോഗ്‌ സന്ദര്‍ശനത്തിനു ഒരുപാട് സന്തോഷം അറിയിക്കുന്നു.
    കമന്റ്സും നിര്‍ദേശവും തന്നതില്‍ അതിലേറെ സന്തോഷം
    നിങ്ങള്‍ ചൂണ്ടിക്കാണിച്ച തെറ്റ് തീര്‍ച്ചയായും ഞാന്‍ ശ്രദ്ധിക്കാം .........

  1. Anonymous

    ചിരിക്കാന്‍ വക നല്‍കിയ..... നല്ല അഭദ്ധം നന്നായി എഴുതി

  1. പാലക്കുഴി
    ഇവിടെ അതിഥിയായി വന്നതിനും
    പോസ്റ്റ്‌ വായിച്ചു കമന്റ്‌ ഇട്ടതിനും
    എന്റെ ഒരായിരം നന്ദി അറിയിക്കുന്നു

  1. Anonymous

    Dear സിനു
    Apologies for not posting in Malayalam, but I enjoyed your little story. Please keep posting many more...

    If possible, pls add an empty line between paragraphs--it would make the post more readable.

    Thanks again, and keep posting

    sierra bravo

  1. പ്രിയപ്പെട്ട അജ്ഞാത
    വന്നതില്‍ ഒത്തിരി സന്തോഷം
    കമന്റ്‌സിന് ഒരുപാട് നന്ദി പറയുന്നു

  1. മണ്ണാന്‍ എന്നാ എന്റെ നാട്ടില്‍ പറയുന്നത്

    പോസ്റ്റ് വായിച്ച് ചിരിച്ചു കേട്ടൊ
    ആശംസകള്‍..

  1. This comment has been removed by the author.
  1. hAnLLaLaTh
    എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചു കമന്റ്‌ ഇട്ടതില്‍ ഒരുപാട് നന്ദി പറയുന്നു.
    പോസ്റ്റ്‌ വായിച്ചു ചിരിച്ചു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം.
    വീണ്ടും വരണംട്ടോ....

  1. ലളിതമായ ശൈലിയാണ്. തുടരുക.

  1. സന്തോഷം .... നിക്കൊരു കൂടപ്പിറപ്പിനെ കിട്ടീലോ
    മണ്ടത്തരങ്ങല്ടെ കാര്യത്തില്‍ ഞാനും ഒട്ടും മോശല്ല ട്ടോ
    പോസ്റ്റ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടായി
    ഇനീം ഒരുപാട് മണ്ടത്തരങ്ങള്‍ പറ്റട്ടെ എന്നാശംസിക്കുന്നു ..
    ന്നലല്ലേ നീം വായിച്ചു ചിരിക്കാന്‍ പറ്റൂ ..

  1. കുമാരന്‍
    ഇവിടെ വന്നതിനും കമന്റ്സിനും ഒരുപാട് നന്ദി പറയുന്നു.
    വീണ്ടും വരിക.

  1. ചേച്ചിപ്പെണ്ണ്
    ചേച്ചീ...വായനക്കും കമന്റ്സിനും ഒത്തിരി നന്ദി ഉണ്ട്ട്ടോ..
    ഒരു കൂടപ്പിറപ്പിനെ കിട്ടിയതില്‍ ഞാനും അതിയായി സന്തോഷിക്കുന്നു.
    ഈ കൂടപ്പിറപ്പിനെ കാണാന്‍ ഇടയ്ക്കിടെ വരണംട്ടോ...

  1. നനായി എഴുത്ത്, ഓരോ നാട്ടില്‍ ഓരോ രീതികള്‍.

    എഴുത്ത് തുടരുക, ആശംസകളോടെ.

  1. തെച്ചിക്കോടന്‍
    വായനക്കും അഭിപ്രായം ഇട്ടതിനും ഒരുപാട് നന്ദി പറയുന്നു.
    വീണ്ടും വരിക

  1. RAJI
    ഇവിടെ വന്നതിനും കമന്റ്സിനും നന്ദി പറയുന്നു.
    വീണ്ടും വരുമല്ലോ.......

  1. ഈ മണ്ണാത്തനെക്കുരിച്ചു ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. കുറച്ചുകാലം മലപ്പുറത്തൊക്കെ കറങ്ങിയിട്ടും കേട്ടിട്ടില്ല.

    അബദ്ധങ്ങളുടെ പോസ്റ്റ് ഇഷ്ടമായി. ഒഴുക്കോടെ വായിച്ചു. പക്ഷെ പെട്ടന്നു തീര്‍ന്നുപോയി.

    ആശംസകള്‍..

  1. പഥികന്‍
    ചേട്ടാ.....ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായത്തി നും വളരെ നന്ദി.
    പോസ്റ്റ്‌ ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്ട്ടോ
    മണ്ണാത്തനെ കുറിച്ച് ആദ്യമായിട്ടാ കേള്‍ക്കുന്നത് എന്നല്ലേ പറഞ്ഞത്
    ഓര്‍മിച്ചു വച്ചോളൂ.....എന്നെ പോലെ അബദ്ധം പറ്റണ്ടല്ലോ.....

  1. മണ്ണാത്തന്‍ എന്ന് കേട്ടിട്ടുണ്ട്

    കുറേ നാട് കറങ്ങിയതാ പക്ഷേ
    ‘കാക്കേയി‘ ഇതാദ്യമായിട്ടാ മോളേ...കേക്കണെ :)

    സിമ്പിളായ എഴുത്ത്.
    തുടര്‍ന്നും എഴുതുക.

  1. ഒഎബി
    ഹാവൂ....മണ്ണാത്തനെ അറിയുന്ന ഒരാളെയെങ്കിലും കണ്ടല്ലോ.....
    കുറെ നാട് കറങ്ങിയിട്ടും എന്റെ നാട്ടില്‍ എത്തിയിട്ടില്ലട്ടോ....
    അതാ കാക്കെയിയെ കുറിച്ച് കേള്‍ക്കാഞ്ഞേ ..
    വായനക്കും അഭിപ്രായത്തിനും വളരെ നന്ദിയുണ്ട്ട്ടോ
    വീണ്ടും വരുമല്ലോ..

  1. സിനുമുസ്തു..
    ഇതു മണ്ടത്തരം പറ്റിയ കഥയാണെങ്കിലും വളരെ ഗൌരവമുള്ള കാര്യമാണ്‌. ഭാഷാഗവേഷണത്തിന്‌ ഒരു മുതല്‍ക്കൂട്ടാണ്‌ തീര്‍ച്ചയായും ഇത്തരം എഴുത്തുകള്‍. ദേശത്തിനും ജാതിക്കും മതത്തിനും പ്രായത്തിനും തൊഴിലിനും ഒക്കെ അനുസൃതമായി ഭാഷാഭേദങ്ങള്‍ കണ്ടെത്താം. ഇതുപോലെ ഇനിയും സ്വന്തം അനുഭവത്തില്‍നിന്നുള്ളതും കേട്ടറിവുള്ളതുമായ ഭാഷാഭേദ കഥകള്‍ എഴുതി നമ്മുടെ ഭാഷാഗവേഷണത്തെ സമ്പന്നമാക്കൂ.
    ആശംസകളോടെ...

  1. നീലാംബരി
    ചേച്ചീ...ഇവിടെ വന്നതില്‍ ഒത്തിരി സന്തോഷമുണ്ട്ട്ടോ
    കമന്റിനു നന്ദി പറയുന്നു
    അത്രയ്ക്ക് ഗൗരവമുള്ള കാര്യമാണോ ചേച്ചീ...?
    ഏതായാലും ചേച്ചി പറഞ്ഞ പോലെ ഭാഷാഭേദ കഥകള്‍ ഇനിയും എഴുതാന്‍ ശ്രമിക്കാട്ടോ

  1. എട്ടുകാലിക്ക് മണ്ണത്താന്‍ എന്നു ഞാനും ആദ്യമായി കേള്‍ക്കുവാ മലപ്പുറം ജില്ലയില്‍ ഏതു ഭാഗത്താ ഇങ്ങനെ പറയുന്നതു ?

  1. ഹംസ
    ഇക്കാ...മണ്ണത്താന്‍ അല്ല മണ്ണാത്തനാട്ടോ..
    ഇത് എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറയുന്ന പേരാ..
    അവരുടെ തറവാട് കോഴിക്കോടാണ്.
    അവിടെത്തെ ഭാഷയാണെന്ന് തോന്നുന്നു മണ്ണാത്തന്‍
    ഇക്കാ..വായനക്കും കമന്റ്‌സിനും നന്ദിയുണ്ട്

  1. എട്ടുകാലിക്ക് ഞങ്ങള്‍ കോഴിക്കോട്ടുകാര്‍
    മണ്ണാത്തന്‍ , മണ്ണാച്ചന്‍ എന്നൊക്കയാ പറയുന്നത്..

    എന്നാ ഇനിയും ഇതുപോലെ പറ്റിയ മണ്ടത്തരങ്ങള്‍ പോരട്ടെ..
    എഴുത്ത് തുടരുക...

  1. ജിത്തു
    ഇവിടം വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്
    കമന്റിയതില്‍ അതിലേറെ സന്തോഷംട്ടോ...
    വീണ്ടും വരണേ...

  1. അപ്പോള്‍ നിങ്ങള്‍ പൂച്ചക്ക് പൂച്ചെയി ....എന്നാണോ പറയുന്നതെന്ന് .............

    എഴുതൂ, ആശംസകള്‍!!

  1. MUKTHAR UDARAMPOYIL
    ഇക്കാ...ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി.

  1. പുതിയ ഒരറിവുകൂടിയായി...നന്നായി എഴുതി..

  1. മണ്ണാത്തനും കാക്കെയിയും എനിക്ക് പുതിയ അറിവാണ്. രസകരമായ എഴുത്ത്.

  1. Anonymous

    സൈനു എന്റെ ബ്ലോഗില്‍ വന്നതിനു നന്ദി..അത് കൊണ്ടല്ലേ ഒരു നിഷ്കളങ്കയായ കൊച്ചു വീട്ടമ്മയെ കണ്ടെത്തിയത്.എഴുത്തിനെ കൈ വിടരുത് .എന്റെ എല്ലാ ഭാവുകങ്ങളും.

  1. ഗോപീകൃഷ്ണന്‍..
    സുകന്യചേച്ചീ...
    ഇവിടെ വന്നതിലും കമന്റിട്ടതിലും ഒത്തിരി സന്തോഷമുണ്ട്.
    രണ്ടുപേര്‍ക്കും നന്ദി.
    വീണ്ടും വരുമല്ലോ...

  1. നേഹ...
    അതിഥിയായി വന്നതില്‍ വളരെ സന്തോഷം.
    ഞാന്‍ തിരിച്ചും നന്ദി പറയുന്നു.
    വീണ്ടും വരണംട്ടോ...

  1. കൊള്ളാം ,കാക്കയിയും പൂച്ചയിഉമും അയമുട്ടിയും മണ്ണാത്തനും.കൊള്ളാം നന്നായിട്ടിണ്ട്

  1. SUBAIR MOHAMMED SADIQE

    ഈ വഴി വന്നു വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതില്‍ സന്തോഷമുണ്ട്.
    വീണ്ടും വരിക

  1. DIYA...
    വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.
    കമന്റിയതില്‍ നന്ദിയുണ്ട്ട്ടോ..
    വീണ്ടും വരില്ലേ....

  1. സിനൂ എഴുത്തു കൊള്ളാം. ഈ കാക്കേയിയെയും പൂച്ചേയിയേയും പട്ടീയിയെയും പിന്നെ മണ്ണത്താനെയും ഒക്കെ ഇപ്പൊ പിടികിട്ടി

    പരിചയപ്പെട്ടതില്‍ സന്തോഷം....

  1. റോസാപ്പൂക്കള്‍..
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദിയുണ്ട്.
    വീണ്ടും പ്രതീക്ഷിക്കുന്നുട്ടോ..

  1. സിനു- മണ്ണാത്തനെ തിരഞ്ഞു റോട്ടിലേക്ക് ഇറങ്ങാഞ്ഞത് ഭാഗ്യം. ചെറിയ പോസ്റ്റെങ്കിലും ചിരിപ്പിച്ചു.

    നേരെ ചൊവ്വേ കാര്യങ്ങള്‍ പറയുന്നതിന് പകരം അല്പം നാടകീയത വരുത്തിയിരുന്നെങ്കില്‍ ഒന്നൂടെ നന്നാകുമായിരുന്നു എന്ന് തോന്നി.

  1. അക്ബര്‍..
    ഇക്കാ..ഇവിടം സന്ദര്‍ശിച്ചതിനും കമന്റിയതിനും നന്ദി.
    പോസ്റ്റ്‌ വായിച്ചു ചിരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം
    നേരെ ചൊവ്വേ മാത്രമേ പറഞ്ഞിട്ടോള്ളൂ
    മായം കൂട്ടിയില്ല.കൂട്ടാമായിരുന്നു അല്ലെ
    ശോ..നിങ്ങള്‍ നേരത്തെ പറയേണ്ടേ..

  1. ഇതു നമ്മുടെ കാക്കച്ചിയല്ലെ? കാക്കേയി ആദ്യമായാണ് കേള്‍ക്കുന്നത്. നമ്മള്‍ അയല്‍ നാട്ടുകാരായിട്ടും ഇത്തരം വിത്യാസങ്ങളോ?.എന്റെ ഒരു മരുമകള്‍ ബേപ്പൂരടുത്തു നിന്നാണ്.അവള്‍ മണ്ണാത്തന്‍ എന്നു പറയാറുണ്ട്. ഇനിയൊന്നു നെടുമങ്ങാട്ടു നിന്നാ.അതും കൂടി ഇവിടെ വന്നാല്‍ രസമാവും: അപ്പി കലക്കുന്ന ആള്‍ക്കാരാ..ഒരിക്കല്‍ ഞങ്ങള്‍ പൂള(കപ്പ) എന്നു പറഞ്ഞപ്പോള്‍ അവള്‍ ഭയങ്കര ചിരിയായിരുന്നു.നമ്മുടെ ഭായിയുടെ നാട്ടുകാരല്ലെ?

  1. മുഹമ്മദ്‌ കുട്ടി..
    ഇക്കാ..അതെ നമ്മുടെ കാക്കച്ചി തന്നെയാ
    ഞങ്ങളെ നാട്ടിലേക്ക് കക്കെയി എന്നും പറയും
    ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദിയുണ്ട്
    വീണ്ടും വരിക

  1. seenu malayalathil eyuthan kayiyilla ellawaruday abiprayawum nannayi nee inganay poyal pidutham widum

  1. ആയിസൂന്റെ ചക്കക്കൂട്ടാന്‍..
    സ്വാഗതം..ആദ്യവരവിനും കമന്റ്‌സിനും നന്ദി
    ഇനിയും വരണം..

  1. ഞാന്‍ ആത്യമായി കേള്‍ക്കുഗയാണ് എട്ടുകലിക്ക് ഇഗനെ ഒരു പേര് സംഭവം എന്തായാലും കൊള്ളാം......

  1. mannathan vala best name

  1. Anonymous

    kakkeyi ummachi vappachi enganeund

  1. fasil
    maheen
    അജ്ഞാത..
    ഇതുവഴി വന്നു കമന്റിയതിനു നന്ദി

  1. സിനൂ. ഒന്ന് മനസിലായി.
    കല്യാണം കഴിഞ്ഞ ഉടനെ ഒരുപാട് ചമ്മി അല്ലെ. അതെല്ലാം കൂടെ നമുക്കൊരു ബുക്ക്‌ ആക്കിയാലോ?
    കൊള്ളാം മണ്ണാത്തന്‍ , പിന്നെ കാക്കെയിയും (ഇതാദ്യമായിട്ടാ കാക്കെയി കേള്‍ക്കുന്നത്, എവിടെയാ നാട്?)

  1. hussnte veedevideya.kakkayum kakeyiyum ettukaliyum mannathanu mokke orupadu vellam kudippichittundalle

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ