കിനാവ്
അങ്ങിനെയിരിക്കേ ഞാന്‍ പത്താം തരത്തില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം ഞാ൯ സ്കൂള്‍ വിട്ടു തനിച്ച് നടന്നുപോവുകയാണ്. എന്തോ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടു കള്ളന്മാര് എന്നെ പിടിക്കാനായി എന്നെ പിന്തുടര്ന്ന് വരുന്നു.. ഇതുകണ്ട ഞാ൯ രക്ഷപ്പെടാനായി ഓടി. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അവരും എന്നെ പിന്തുടര്ന്ന് ഓടുന്നതായാണ് കണ്ടത്. എന്നെ ഇപ്പോള്‍ പിടിക്കുമെന്ന ഭയത്തില്‍ സര്‍വ്വ ശക്തിയുമെടുത്തു ഞാനും ഓടി....
അങ്ങിനെ ഓടിയോടി ഒരു വലിയ മതിലിനടുത്താണ് എത്തിയത്. ഞാ൯ ആ മതിലില്‍ അള്ളിപ്പിടിച്ച് കയറി.. മതിലിനു മുകളിലെത്തി താഴേക്ക് നോക്കിയപ്പോള്‍ ഒരു ഇടവഴി.!
പിന്നെ ഒന്നും ആലോചിച്ചില്ല. മതിലിനു മുകളില്‍ നിന്നും താഴെ ഇടവഴിയിലേക്ക് എടുത്തു ചാടി.!!
ഞാന്‍ ചാടിയതും പെട്ടെന്നൊരു അരല൪ച്ച 'അയ്യോ.....എന്റുമ്മാ'.....!
ആ വലിയ ശബ്ദം കേട്ട് ഞാ൯ തട്ടിക്കുടഞ്ഞെഴുന്നേറ്റു നോക്കിയപ്പോള്‍ നല്ല ഇരുട്ട്.
ഇരുട്ടത്ത് എന്റെടുത്ത് നിന്നും വീണ്ടും നിലവിളി. ലൈറ്റ് ഇടെടീന്നും പറഞ്ഞായിരുന്നു ആ നിലവിളി ശബ്ദം.!
അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഞാ൯ ഇടവഴിയാണന്നു കരുതി ചാടിയത് ഉറക്കത്തില്‍ കട്ടിലില്‍നിന്നും താഴേക്കാണ്..!
താഴെ എന്റെ അമ്മാവന്റെ മകള്‍ കിടക്കുന്നുണ്ടായിരുന്നു. ചൂടു കാരണം അവള് താഴേക്ക് കിടന്നത് ഞാനറിഞ്ഞിട്ടില്ലായിരുന്നു. അവളുടെ മുകളിലേക്കാണ് ചക്ക പോലെ ഞാന്‍ വീണത്..
അതുകഴിഞ്ഞു അന്ന് രാവിലെ ഞാ൯ സ്കൂളിലേക്കു പോയി. ഉച്ചയൂണിനുവേണ്ടി വീട്ടിലേക്ക് വന്നപ്പോള്‍ അവളെ അവിടെങ്ങും കണ്ടില്ല. അവളെവിടെ എന്നു തിരക്കിയപ്പോഴാണ് അവള്‍ക്കു നെഞ്ചുവേദന ആയിട്ട് അമ്മായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നറിഞ്ഞത്.
അതറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു. തലേന്നത്തെ സംഭവം എന്റെ ഓര്‍മ്മയില്‍ വന്നു. അതുകൊണ്ടായിരിക്കുമോ നെഞ്ചുവേദന വന്നത് എന്ന് ഞാ൯ എന്നോടുതെന്നെ ചോദിക്കുകയായിരുന്നു.
വീടിലുള്ള എല്ലാവരെയും ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ അവരാരും ഒന്നും അറിഞ്ഞ ഭാവം കാണുന്നില്ല. സ്കൂള്‍ വിട്ടു വന്ന് ഇക്കാര്യം പറഞ്ഞു ചിരിക്കണം എന്ന് കരുതിയതായിരുന്നു ഞാന്‍ പിന്നെ ഞാനൊന്നും മിണ്ടിയില്ല.
ഊണുകഴിഞ്ഞ് വിശമത്തോടെയാണ് അന്ന് ഞാന്‍ സ്കൂളിലേക്ക് പോയത്. സ്കൂളിലെത്തിയിട്ടും എന്റെ മനസ്സിലെ ചിന്തകള്‍ മുഴുവനും അവളെ കുറിച്ചായിരുന്നു. അവള്‍ക്ക് എന്തായിരിക്കും പറ്റിയിട്ടുണ്ടാവുക എന്നുള്ള ഭയമായിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടു പേടിയോടെയാണ് ഞാ൯ വീട്ടിലേക്കു നടന്നുനീങ്ങിയത്..
വീടിനു മുമ്പിലെത്തിയപ്പോള്‍ ഉമ്മറപ്പടിയില്‍ ചിരിച്ചുകൊണ്ട് അവള് ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓടിച്ചെന്ന് അവളോട് കാര്യങ്ങള്‍ തിരക്കി..!
ഞാന്‍ നിന്റെ മുകളിലേക്ക് വീണതുകൊണ്ടാണോ നിനക്കു നെഞ്ചുവേദന വന്നത്? ഹോസ്പിറ്റലില്‍ പോയിട്ട് എന്തുപറഞ്ഞു? അങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അവള് ഇടയ്ക്കു കേറിപറഞ്ഞു.
നീ വീണതുകാരണമൊന്നുമല്ല വേദന വന്നത്. നീര് കാരണമാണ് നെഞ്ചുവേദനയെന്നു ഡോക്ടര്‍ പറഞ്ഞെന്നും അവള് പറഞ്ഞപ്പോഴാണ് എനിക്കെന്റെ നെഞ്ചിന്റെ പുകച്ചില്‍ മാറിയത്.!!
kollam...nishkalankamaya kunju manassu varachu kattiyirikkunnu