10
October 31, 2009 Post By: സിനു

ചമ്മിയ ഒരോര്‍മ്മയുമായി..

അന്ന്........ എന്റെ വിവാഹപിറേറ ദിവസം.!

രാവിലെ ഓരോരുത്തരും ഓരോ ജോലിത്തിരക്കിലാണ്. പുതു പെണ്ണായതോണ്ട് എന്നെ ഒരു ജോലിയും ചെയ്യാന്‍ സമ്മതിക്കുന്നില്ല. അതിനാല്‍ ഞാനിത്തിരി നാണത്തോടെ അടുക്കളയുടെ ഒരു മൂലയില് എന്തു ചെയ്യണം എങ്ങിനെ ചെയ്യണമെന്നറിയാതെ എന്റെ വീട്ടുകാരെകുറിച്ചുളള ചിന്തിയിലായി ഇരിക്കുമ്പോഴാണ്‌ ഉമ്മ(ഭറ്ത്താവിന്റെ ഉമ്മ)എന്നോട് പറഞ്ഞത്.
മോളെ--അവിടേയുളള ചിമ്മിനി പാത്രം ഒന്ന് എടുത്തു തരാവോന്നു.
ബോറടിച്ചിരിക്കുന്നതിനിടയില്‍ ഒരു ജോലി കിട്ടിയ ആശ്വാസത്തില്‍ ഞാന്‍ ചോദിച്ചു. എവിടെയാ ഉമ്മാ പാത്രം?
അടുക്കളയില്‍ നിന്ന് ഒന്നുനീട്ടിയ ഒരു കുഞ്ഞു റൂമുണ്ട്. ഉമ്മ മുററത്തു നിന്ന് ആ റൂമിലോട്ട് കൈ ചൂണ്ടി സ്ഥലം കാണിച്ചു. ഞാന്‍ ചിമ്മിനി പാത്രം തിരഞ്ഞു ഉമ്മ കാണിച്ച സ്ഥലത്ത് നോക്കുമ്പോള്‍ കല്യാണത്തിന് ബിരിയാണി വെച്ച വലിയൊരു എടുത്താ പൊങ്ങാത്ത ചെമ്പിന്റെ കലവും, പിന്നെയൊരു മണ്ണണ്ണ ടിന്നും, അല്ലറ ചില്ലറ സാധനങളും ഉണ്ട്.

ശരിക്കും പറഞ്ഞാല്‍ ഈ ചിമ്മിനി പാത്രം എന്താണന്ന് എനിക്ക് മനസ്സിലായിട്ടില്ല.
ഞാന്‍ മണ്ണെണ്ണയുടെ ടിന്നിലോട്ട് ഒന്നു നോക്കിയപ്പോള്‍ എന്റെ മനസ്സ് പറഞ്ഞു 'ഏയ്' ഇതായിരിക്കില്ല. കാരണം ഉമ്മ എന്നോട് ചോദിച്ചത് ചിമ്മിനി പാത്രം ആണല്ലോ.. ഇത് ടിന്നല്ലെ.! അല്ലെങ്കില്‍ കന്നാസ് എന്നുപറയൂലേ..

പിന്നീട്‌ എന്റെ കണ്ണുപോയത് ബിരിയാണി കലത്തിലേക്കാണ് ഞാന്‍ വേറൊന്നും ചിന്തിച്ചില്ല.!
ഈ കലം തെന്നേ...! എന്നുറപ്പിച്ചു അതുമ്മയ്ക്ക് കൊടുക്കാന്‍ വേണ്ടി ഞാനാ കലം പൊക്കാന്‍ തുടങ്ങി പക്ഷെ.. ചെമ്പിന്റേതായതുകൊണ്ട് നല്ല ഭാരം.!

എടുത്താല്‍ പൊങ്ങാത്ത കലവും കൊണ്ട് ഞാന്‍ പിച്ച പിച്ച നടന്നു.. അടക്കളയിലെത്തിയപ്പോള്‍ എന്റെ കലം പിടിച്ചുളള വരവു കണ്ട് എല്ലാവരും വലിയ ചിരിയോട്ചിരി...

എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. പൊങ്ങാത്ത ചെമ്പും കൊണ്ട് വരുന്നത് കണ്ടിട്ടാവുമെന്നാ ഞാന്‍ കരുതിയത്. ചിരി കണ്ടപ്പോ എനിക്ക് ചെറുതായി വിശമം തോന്നി. എന്റെ വിഷമം കണ്ടിട്ടാവണം ഉമ്മ പറഞ്ഞു. ചിമ്മിനി എന്നു പറഞ്ഞാല്‍  മണ്ണെണ്ണയാണ്. മണ്ണെണ്ണ ടിന്നാണ് ഉമ്മ എന്നോട് എടുക്കാന്‍ പറഞ്ഞതെന്ന്..

അത് കേട്ടപ്പോഴാണ് ഞാന്‍ ശരിക്കും ചമ്മിയത്--! ഈ സംഭവം എപ്പോഴും എന്റെ മനസ്സില്‍ തെളിയാറുണ്ട്. അന്നേരം അന്നവര് ചിരിച്ചപോലെ ഇപ്പൊ എനിക്കും ചിരിയാണ് വരിക---



  1. ബൂലോകത്തേയ്ക്ക് സ്വാഗതം.

    ഇത്തരം അബദ്ധങ്ങളൊക്കെ ആര്‍ക്കും പറ്റുമെന്നേ... സാരമില്ല.

    [അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതാന്‍ ശ്രമിയ്ക്കൂ. ഇവിടെ ഒന്ന് പോയി നോക്കുന്നത് സഹായകമായിരിയ്ക്കും]

  1. ഇനിയുമുണ്ടാകണമല്ലോ ചമ്മലുകള്‍...
    പോരട്ടെ...പോരട്ടെ..അതൊക്കെയിങ് പോരട്ടെ..
    വായിക്കാ‍നിവിടെ ഞങളുണ്ട്...

  1. ഓര്‍മയുമായി എന്നു മാത്രം കൊടുത്താല്‍ പോരെ-

  1. സ്വാഗതം ..സ്വാഗതം
    അബദ്ധങ്ങൾ പോരട്ടെ......അക്ഷരതെറ്റു ശ്രദ്ധിക്കണെ.....

  1. ഹായി സിനു.....
    അബധങ്ങള്‍ ഇനിയും ഉണ്ടോ....?
    എന്തായാലും കൊള്ളാം....
    കൂടുതല്‍ അബധങ്ങള്‍ ഉണ്ടാകാനും...
    അവ പോസ്റ്റായി വരാനും പ്രാര്‍ധിക്കുന്നു....
    സ്നേഹപൂര്‍വ്വം....
    ദീപ്.....

  1. ചിമ്മിണി പാത്രം എടുക്കാന്‍ പറഞ്ഞതിന്.
    ബിരിയാണി ചെംബും താങ്ങിപിടിച്ചു വരുന്നാ‍ാ വരവ് ഞാനൊന്ന് സങ്കല്പിച്ചു നോക്കി....

    കൊള്ളാം..
    ഇനിയും ഉണ്ടാകുമല്ലൊ ചമ്മല്‍ കഥകള്‍

  1. “ചിമ്മിനിവിളക്ക്“ എന്ന് കേട്ടിട്ടുണ്ട്. സത്യത്തില്‍ “ചിമ്മിനി വിളക്കിന്‍റെ യധാര്‍ഥ അര്‍ഥം ഈ പോസ്റ്റ് വായിച്ചപ്പോഴാണ് മനസ്സിലായത് .. ചിമ്മിനി =മണ്ണെണ്ണ

    ഭര്‍ത്താവിന്‍റെ വീട്ടില്‍ ചെന്ന് ചമ്മാനെ സമയം കിട്ടിയിട്ടുള്ളൂ അല്ലെ.

  1. ഒരു തെറ്റ് സംഭവിക്കാത്ത ആളുകള്‍ ഉണ്ടോ എന്തായാലും വായിക്കാന്‍ നല്ല രസമുണ്ട് .

  1. കൊള്ളാം തുടക്കം ഒരു ചമ്മലില്‍ തന്നെ.

    ആര് നാട്ടില്‍ നൂറു ഭാഷ എന്നല്ലേ. ഇതൊന്നും സാരമില്ലെന്നെ.

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ