നിന്നേയും കാത്ത്..
കാല ചക്രത്തിന് കറക്കത്താല്‍
കാല ചക്രത്തിന് കറക്കത്താല്‍
നീണ്ടമൂക്കും വിശാലമായ നെറ്റിയുമുള്ള മീരടീച്ചര്‍ ക്ലാസെടുക്കാന്‍ വന്നാല്‍ ക്ലാസുമുറികളില്‍ നിശബ്ദത തളം കെട്ടി നില്ക്കും കാരണം ടിച്ചറെ എല്ലാ കുട്ടികള്‍ക്കും ഭയമാണ് പുരുഷന്മാരുടെ ശബ്ദത്തെ വെല്ലുന്ന ടീച്ചറുടെ ശബ്ദം മാത്രമേ ക്ലാസ് മുറികളില്‍ കേള്‍ക്കുകയുള്ളൂ.. !! പതിവു പോലെ ഒരു ദിവസം രാമായണവുമായി ബന്ധപ്പെട്ട ഒരു പാഠം ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കെ. പിറകില്‍ നിന്നും രണ്ടാമത്തെ ബെഞ്ചില്‍ അഞ്ചുകുട്ടികളില്‍ നടുവില്‍ ഇരുന്നിരുന്ന സുബൈര്‍ ഡസ്ക്കില്‍ തലവെച്ചു ഉറങ്ങുന്നത് ടീച്ചറുടെ ശ്രദ്ധയില്‍ പെട്ടത്.!! ക്ലാസില്‍ ഇരുന്നുറങ്ങുന്നോ.. എന്നും ചോദിച്ച് ടീച്ചര്‍ അടുത്ത് വന്നു.അപ്പോഴും സുബൈറിനു താന്‍ എവിടയാ എന്നുള്ള ബോധം വന്നിരുന്നില്ല..!! “രാമായണം എഴുതിയത് ആരാ…? ടീച്ചറുടെ ഓര്‍ക്കാപ്പുറത്തുള്ള ചോദ്യം സുബൈറിന്റെ നേരെ..സുബൈര്‍ അടുത്തിരിക്കുന്ന കുട്ടികളെ നോക്കി അവരെല്ലാം വായ പൊത്തിചിരിക്കുന്നു. എന്തോ അപരാധം തന്റെ പേരില്‍ നടന്നിരിക്കുന്നു. !! സുബൈര്‍ തന്റെ നിരപരാധിത്വം ടീച്ചറോട് പറഞ്ഞു. “ടീച്ചറെ ഞാനല്ല..!! ടീച്ചറുടെ ദേഷ്യം ഇരട്ടിച്ചു.!! സുബൈറിന്റെ ചെവിയില്‍ പിടിച്ചു പുറത്തേക്ക് വലിച്ചു. സുബൈറിന്റെ കണ്ണില്‍ പൊന്നീച്ചപാറി. !!ചെവിയില്‍ പിടിച്ചു കൊണ്ട് തന്നെ സുബൈറിനെ ടീച്ചര്‍ ക്ലാസിന്റെ പുറത്താക്കി.!! ഇനി രക്ഷിതാവിനെ വിളിച്ചു കൊണ്ട് വന്ന് ക്ലാസില്‍ കയറിയാല്‍ മതി എന്നും പറഞ്ഞു.!! പാവം..സുബൈര്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടിയ വിഷമത്തില്‍ വീട്ടില്‍ ചെന്ന് ഉപ്പയോട് കാര്യം പറഞ്ഞു..!! പറമ്പില്‍ തെങ്ങിന് തടം കെട്ടികൊണ്ടിരുന്ന ഉപ്പ ചെയ്യാത്ത കുറ്റത്തിനു മകനെ പുറത്താക്കിയ ടീച്ചറോടുള്ള ദേഷ്യം മനസ്സില്‍ വെച്ചു. !!പിറ്റേ ദിവസം സുബൈറിന്റെ കൂടെ സ്കൂളില്‍ ചെന്നു.!! “എന്തിനാ ടീച്ചറെ ഇവനെ പുറത്താക്കിയത്? മനസ്സിലുള്ള ദേഷ്യം പുറത്തുകാണിക്കാതെ ഉപ്പ ടിച്ചറോട് ചോദിച്ചു.!! “ഇവന് വന്നു വന്നു ക്ലാസില്‍ ഒരു ശ്രദ്ധയും ഇല്ലാതെ വഷളായിക്കൊണ്ടിരിക്കാ.. ടിച്ചര്‍ സുബൈറിനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഉപ്പയോട് പറഞ്ഞു.!! “ടീച്ചറെ..ഞമ്മന്റെ മകനായത് കൊണ്ട് പറയല്ല..ഇവനതു ചെയ്യൂലാ അതെനിക്കുറപ്പാ ഇബന്റെ മൂത്തോന് ഒരുത്തനുണ്ട് ഷുക്കൂര്‍ ..അവനാവും ചിലപ്പോള്‍ എഴുതിയത്! ഉപ്പയുടെ മറുപടിയും ചോദ്യവും കേട്ട മീരടീച്ചര്‍ ഞെട്ടിത്തരിച്ചു..!! “ഉപ്പാ..നിങ്ങള്‍ പോയിക്കോളൂ..ഞാന്‍ സുബൈറിനെ ക്ലാസ്സില്‍ കയറ്റിക്കൊള്ളാം.. പുറത്തേക്ക് വന്ന പൊട്ടിച്ചിരി പാട് പെട്ട് കടിച്ചമര്‍ത്തി.സുബൈറിന്റെ ഉപ്പയെ നോക്കി ടീച്ചര്‍ പറഞ്ഞു!
ടീച്ചര്‍ക്ക് ദേഷ്യം വന്നു കയ്യില്‍ ഉണ്ടായിരുന്ന ചോക്ക് സുബൈറിനു നേരെ എറിഞ്ഞു.!! ഏറ് തലയില്‍ കൊണ്ട സുബൈര്‍ ചാടി എഴുന്നേറ്റു. ചുറ്റുപാടും നോക്കി. വായില്‍ നിന്നും ഒലിച്ചിറങ്ങിയിരുന്ന തേന്‍ ഇടതുകൈ കൊണ്ട് തുടച്ചു.!
ഇന്നലെ ഞാന്‍ ക്ലാസ് എടുക്കുന്നതിനിടെ ഇവനോട് ചോദിച്ചു ആരാ..രാമായണം എഴുതിയതെന്നു..അതിനു ഇവന് ഉത്തരം പറഞ്ഞത് 'ഞാനല്ല ടീച്ചറെ'..എന്നാ….
ഇത് കേട്ട ഉടനെ..ഉപ്പ പറഞ്ഞു..!! “
മിനിഞ്ഞാന്ന് രാത്രി ഷുക്കൂര്‍ ഇരുന്നു എന്തോ..എഴുതുന്നത് ഞമ്മളും കണ്ടതാ ടീച്ചറെ…ഇവന് അങ്ങിനെയൊന്നും ചെയ്യില്ലാന്നു മാത്രമല്ല..മിനിയാന്ന് ഇവന് പുരയില്‍ ഉണ്ടായിരുന്നിട്ടെ ഇല്ല ഓന്റെ ഉമ്മാന്റെ കുടീലായിരുന്നു. പിന്നെ എങ്ങിനെയാ..ടീച്ചറെ.. സുബൈര്‍ രാമായണം എഴുതാ..?
സുബൈര്‍ പറഞ്ഞിട്ട് വിശ്വസിക്കാത്ത ടീച്ചര്‍ ഉപ്പയുടെ വാക്കുകള്‍ വിശ്വസിച്ചു എന്ന ആശ്വാസത്തില്‍ ഉപ്പ സുബൈറിനെ ഒന്ന് തലോടി വീട്ടിലേക്ക് മടങ്ങി. !! തന്റെ നിരപരാധിത്വം തെളിയിച്ചു എന്ന അഹംഭാവത്തില്‍ സുബൈര്‍ നെഞ്ച് വിരിച്ച് ക്ലാസ് മുറിയിലേക്കും കയറി.!!
കോളേജ് ഫെസ്റ്റ് അടുത്തതോടെ കലാപരിപാടിക്ക് പേര് കൊടുത്ത വിദ്യാര്‍ത്ഥികളെല്ലാം റിഹേഴ്സല്‍ തിരക്കിലാണ്.! ഇത് കണ്ട ബാബുവിനും ഒരു നാടകത്തില്‍ അഭിനയിക്കണമെന്നു തോന്നി. അങ്ങിനെ ഫെസ്റ്റിന്റെ ദിവസം അടുത്തെത്തി..!! പ്രിന്‍സിപ്പാള്‍ ആളൊരു ചൂടനാണ്..ദേഷ്യം വന്നാല്‍ അടിയല്ല നല്ല ഇടിയാണ് പതിവ്.!! അതുകൊണ്ട് നാടകം പടിപ്പിക്കാമെന്ന് ഏറ്റ വാസു മാഷ് കാലു മാറിയ വിവരം തുറന്നു പറയാനൊക്കില്ല.!! ഇനി എന്തു ചെയ്യും ?അവര്‍ ധര്‍മ്മ സങ്കടത്തിലായി.!! കൂട്ടുകാരെല്ലാം ഭയന്ന് ബാബുവി “നിങ്ങള്‍ വിഷമിക്കേണ്ട -അത് എനിക്ക് വിട്ടേക്ക് ഞാന്‍ കൈകാര്യം ചെയ്തോളാം.. തൊലിക്കട്ടിയുടെ കാര്യത്തില്‍ ഒരു കുറവും ഇല്ലാത്ത ബാബു കൂട്ടുകാര്‍ക്ക് ധൈര്യം പകര്‍ന്നു.!! അവര്‍ക്ക് സമാധാനമായി ബാബു എന്തെങ്കിലും ഐഡിയ കണ്ടുകൊള്ളും.! കര്ട്ടന് മെല്ലെ മെല്ലെ ഉയര്‍ന്നു..!! ..നീളന്‍ ജുബ്ബയും മുണ്ടും വലിയൊരു കണ്ണടയും തോളില്‍ ഒരു സഞ്ചിയുമായ് ബാബു സ്റ്റേജില്‍ എത്തി ! വേദിയില്‍ പിന്നണി സംഗീതം മുഴങ്ങികൊണ്ടിരുന്നു.!! "അവന് വരും..വരാതിരിക്കില്ല"!!! ബാബു ഉച്ചത്തില്‍ പറഞ്ഞു. എന്നിട്ട് വീണ്ടും അതേ ബെഞ്ചില്‍ പോയിരുന്നു.!! “അവന് വരും..വരാതിരിക്കില്ല!! ബാബു ഒരു കൂസലുമില്ലാതെ വീണ്ടും അതേ ബെഞ്ചില്‍ പോയി ഇരുന്നു.!! കാണികള്‍ മുറുമുറുപ്പും സംസാരവും തുടങ്ങി..!! പ്രിന്‍സിപ്പാള്‍ മുന്നില്‍ തന്നെ ഇരിപ്പുണ്ട്. കാണികളില്‍ ചിലര്‍ കൂവാന്‍ തുടങ്ങി.!! “വരുമെന്ന് കരുതിയിരുന്നു..പക്ഷെ..വരാമെന് “ നീ നാളെ രക്ഷിതാവിനെ കൊണ്ട് വന്ന് ക്ലാസ്സില്‍ കയറിയാല്‍ മതി.. പ്രന്‍സിപ്പാള്‍ ദേഷ്യത്തില്‍ തന്നെയാണ്..!! ബാബുവിന്റെ ഉത്തരം കേട്ട പ്രന്‍സിപ്പാള്‍…..വായ് പൊളിച്ചു നിന്നു പോയി.!!
ബാബു സുഹൃത്തായ ഫൈസലിനോട് കാര്യം പറഞ്ഞു..!!
അങ്ങിനെ ബാബുവും ഫൈസലും മറ്റു കൂട്ടുകാരുമായി ആലോചിച്ചു നാടകത്തിനു പേര് കൊടുത്തു.!
പിറ്റേ ദിവസം മുതല്‍ നാടകറിഹേഴ്സലിന്റെ പേരില്‍ അവര്‍ ക്ലാസ് കട്ട് ചെയ്യാന്‍ തുടങ്ങി.!!
എല്ലാ ദിവസവും ക്ലാസ്സില്‍ നിന്നിറങ്ങി സിനിമാടാക്കീസുകള്‍ മാറി മാറി കയറീ എന്നല്ലാതെ നാടക റിഹേഴ്സലിനെ കുറിച്ച് അവര്‍ ചിന്തിച്ചതേയില്ല .!!
അപ്പോഴാണ് അവരെ നാടകം പഠിപ്പിക്കാമെന്ന് ഏറ്റിരുന്ന വാസു മാഷ് കാലുമാറിയ വിവരം അവര്‍ അറിയുന്നത്.!!
ഇനി എങ്ങിനെ പ്രിന്സിപ്പാളിനോട് വിവരം പറയും..?
നാടകത്തിന്റെ പേരില്‍ എത്ര എത്ര ക്ലാസുകള്‍ കട്ട് ചെയ്തു. !!
മാത്രവുമല്ല ഇതിനെല്ലാം കാരണക്കാരനും അവന് തന്നെയല്ലെ...!
അങ്ങിനെ കാത്തിരുന്ന ആ കലോത്സവ ദിവസം വന്നെത്തി..!!
വേദിയില്‍ കലാപരിപാടികള്‍ ഓരോന്നായി അരങ്ങേറികൊണ്ടിരുന്നു.! അടുത്തത് ബാബുവിന്റെയും കൂട്ടുകാരുടേയും നാടകം.!!
ബാബു പതുക്കെ പതുക്കെ വേദിയിലുള്ള ബെഞ്ചില്‍ വന്നിരുന്നു. വലിയ ഒരു നാടക നടന്റെ ഭാവത്തില്‍.!! .കാണികളെല്ലാം ആകാംശയോടെ നോക്കിക്കൊണ്ടിരിക്കുന്നു.!!
ഫൈസലിനും മറ്റ് കൂട്ടുകാര്‍ക്കും ഹൃദയമിടിപ്പിന്റെ വേഗത കൂടിക്കൂടി വന്നു.!!..ഇവനെന്താണാവോ ചെയ്യാന്‍ പോവുന്നത് എന്നോര്‍ത്ത്.!!!
വേദിയിലെ പിന്നണി സംഗീതവും ആസ്വദിച്ച് ബാബു അനങ്ങാതെ ഇരുന്നു. കുറച്ച് നേരം അതേ ഇരുത്തം പിന്നെ പതുക്കെ എഴുന്നേറ്റ് മൈക്ക് കെട്ടിയിട്ട ഭാഗത്തേക്ക് വന്നു ഒരൊറ്റ ഡയലോഗ്..
പിന്നെയും മിനുറ്റുകള്‍ക്ക് ശേഷം മൈക്കിനടുത്തേക്ക് വന്നു അതേ ഡയലോഗ് തന്നെ.!!.
ബാബു പതുക്കെ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു ..രണ്ടു ചെരിപ്പും തോളിലുള്ള സഞ്ചിയും കയ്യില്‍ പിടിച്ചു.എന്നിട്ട് കര്ട്ടന് വലിക്കുന്ന കുമാരന്റെ അടുത്ത് ചെന്നു..
കുമാരന് കര്ട്ടന് താഴ്ത്താന്‍ തുടങ്ങിയതും ബാബു കയ്യിലുള്ള ചെരിപ്പും സഞ്ചിയും പിടിച്ചു ഒരൊറ്റ ഓട്ടം.!!
ഫൈസലും കൂട്ടുകാരും മുകളിലത്തെ നിലയില്‍ നിന്നും എല്ലാം നോക്കികാണുകയായിരുന്നു.!! പിറ്റേ ദിവസം പ്രിന്‍സിപ്പാള്‍ ബാബുവിനെ ഓഫീസ് റൂമില്‍ വിളിപ്പിച്ചു.
“സാര്‍ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്റെ ഭാഗം ഞാന്‍ നന്നായി അഭിനയിച്ചില്ലേ..?
വരാമെന്ന് പറഞ്ഞ ആ.,, കഴുവേറി മോന് വരാത്തതിനു ഞാനെന്തു ചെയ്യാനാ ..